ഒക്ടോബർ 2009
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2009 ഒക്ടോബർ മാസം നടന്ന പ്രധാന സംഭവങ്ങൾ
- ഒക്ടോബർ 3 2016-ലെ ഒളിമ്പിക്സിന്റെ വേദിയായി ബ്രസീലിലെ റിയോ ഡി ജനീറോ തെരഞ്ഞെടുക്കപ്പെട്ടു[1].
- ഒക്ടോബർ 5 - ചെങ്ങറ ഭൂസമരം ഒത്തുതീർന്നു[2].
- ഒക്ടോബർ 5 2009-ലെ ചാമ്പ്യൻസ് ട്രോഫി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം കരസ്ഥമാക്കി[3].
- ഒക്ടോബർ 5 എലിസബത്ത് എച്ച്. ബ്ലാക്ക്ബേൺ , കരോൾ ഡബ്ല്യു. ഗ്രെയ്ഡർ, ജാക്ക്. ഡബ്ല്യു സോസ്റ്റാക്ക് എന്നിവർ 2009-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം കരസ്ഥമാക്കി[4].
- ഒക്ടോബർ 6 2009-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ചാൾസ് കയോ, വില്യാർഡ് ബോയിൽ, ജോർജ് സ്മിത്ത് എന്നിവർ നേടി[5].
- ഒക്ടോബർ 7 ബ്രിട്ടീഷ് എഴുത്തുകാരിയായ ഹിലരി മാന്റലിന്റെ വോൾഫ് ഹാൾ എന്ന കൃതിക്ക് 2009-ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചു[6].
- ഒക്ടോബർ 7 2009-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഇന്ത്യൻ വംശജനായ വെങ്കടരാമൻ രാമകൃഷ്ണന്, തോമസ് സ്റ്റേറ്റ്സ്, ആദ യൊനാഥ് എന്നിവർ നേടി[7].
- ഒക്ടോബർ 8 പ്രഥമ ചാമ്പ്യൻസ് ലീഗ് ട്വന്റി20 ബെംഗളൂരുവിൽ ആരംഭിച്ചു. ആദ്യ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ കേപ് കോബ്രാസ് 5 വിക്കറ്റിനു തോല്പിച്ചു[8].
- ഒക്ടോബർ 8 ജർമ്മൻ നോവലിസ്റ്റും കവയത്രിയുമായ ഹെർത്ത മുള്ളർക്ക് 2009-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു[9].
- ഒക്ടോബർ 9 2009-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ പ്രസിഡണ്ട് ബറാക്ക് ഒബാമ നേടി[10].
- ഒക്ടോബർ 9 നാസയുടെ എൽക്രോസ് ബഹിരാകാശ പേടകം ജലസാന്നിദ്ധ്യത്തെക്കുറിച്ച് പഠിക്കുന്നതിനായി ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങി[11].
- ഒക്ടോബർ 10 - 2009 ലെ വയലാർ സാഹിത്യ പുരസ്കാരത്തിനു ഡോ. എം. തോമസ് മാത്യുവിന്റെ മാരാർ- ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം എന്ന കൃതി അർഹമായി.[12]
- ഒക്ടോബർ 18 - ബ്രിട്ടീഷുകാരനായ ജെൻസൺ ബട്ടൺ 2009 ഫോർമുല 1 ജേതാവ് ആയി.[13]
- ഒക്ടോബർ 21 - ഉത്തർപ്രദേശിലെ മഥുരയ്ക്കു സമീപം തീവണ്ടികൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചു.[14]
- ഒക്ടോബർ 22 - വിൻഡോസ് 7 പുറത്തിറങ്ങി.
- ഒക്ടോബർ 24 - ഇന്ത്യൻ ബഹിരാകാശ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടുത്ത ചെയർമാനായി ഡോ. കെ. രാധാകൃഷ്ണൻ നിയമിതനായി.[15]
- ഒക്ടോബർ 25 - മലയാളചലച്ചിത്രനടി അടൂർ ഭവാനി അന്തരിച്ചു.[16]
- ഒക്ടോബർ 26 - കേരളാ കത്തോലിക്കാ മെത്രാൻ സമിതിയുടെ പരമാദ്ധ്യക്ഷനും, വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയുമായിരുന്ന ഡോ. ഡാനിയേൽ അച്ചാരുപറമ്പിൽ മരണമടഞ്ഞു.[17]
അവലംബം
- ↑ "Rio to stage 2016 Olympic Games" (English ഭാഷയിൽ). BBC News. http://news.bbc.co.uk/sport2/hi/olympic_games/8282518.stm, ശേഖരിച്ചത്: 2009-10-07.
- ↑ "ചെങ്ങറ സമരം തീർന്നു: 1432 പേർക്ക് ഭൂമിയും വീടും" (മലയാളം ഭാഷയിൽ). മാതൃഭൂമി. http://www.mathrubhumi.com/story.php?id=58753, ശേഖരിച്ചത്: 2009-10-09.
- ↑ "Australia retain Champions Trophy". BBC Sport (British Broadcasting Corporation). 5 October 2009. http://news.bbc.co.uk/sport2/hi/cricket/8289491.stm, ശേഖരിച്ചത്: 6 October 2009.
- ↑ "The Nobel Prize in Physiology or Medicine 2009" (English ഭാഷയിൽ). NobelPrize.org. http://nobelprize.org/nobel_prizes/medicine/laureates/2009/, ശേഖരിച്ചത്: 2009-10-09.
- ↑ "The Nobel Prize in Physics 2009" (English ഭാഷയിൽ). Nobelprize.org. http://nobelprize.org/nobel_prizes/physics/laureates/2009/index.html, ശേഖരിച്ചത്: 2009-10-09.
- ↑ "Man Booker for Hilary Mantel" (English ഭാഷയിൽ). The Hindu. http://www.hindu.com/2009/10/08/stories/2009100857500100.htm, ശേഖരിച്ചത്: 2009-10-09.
- ↑ "The Nobel Prize in Chemistry 2009" (English ഭാഷയിൽ). Nobelprize.org. http://nobelprize.org/nobel_prizes/chemistry/laureates/2009/, ശേഖരിച്ചത്: 2009-10-09.
- ↑ "Cricket Champions League unveiled" (English ഭാഷയിൽ). BBC News. http://news.bbc.co.uk/sport2/hi/cricket/7441994.stm, ശേഖരിച്ചത്: 2009-10-09.
- ↑ "The Nobel Prize in Literature 2009" (English ഭാഷയിൽ). Nobelprize.org. http://nobelprize.org/nobel_prizes/literature/laureates/2009/, ശേഖരിച്ചത്: 2009-10-09.
- ↑ "The Nobel Peace Prize 2009" (English ഭാഷയിൽ). NobelPrize.org. http://nobelprize.org/nobel_prizes/peace/laureates/2009/, ശേഖരിച്ചത്: 2009-10-09.
- ↑ "NASA Spacecraft Impacts Lunar Crater in Search for Water Ice" (English ഭാഷയിൽ). NASA. http://www.nasa.gov/centers/ames/news/releases/2009/09-131AR.html, ശേഖരിച്ചത്: 2009-10-09.
- ↑ "Vayalar literary award for Thomas Mathew" (English ഭാഷയിൽ). Times of India. ഒക്ടോബർ 10, 2009. http://timesofindia.indiatimes.com/city/thirupuram/Vayalar-literary-award-for-Thomas-Mathew-/articleshow/5110429.cms, ശേഖരിച്ചത്: 2009-10-29.
- ↑ "Formula 1 has a new champion in Jenson Button" (English ഭാഷയിൽ). IBNLive. ഒക്ടോബർ 26, 2009. http://ibnlive.in.com/news/formula-1-has-a-new-champion-in-jenson-button/103943-5-23.html, ശേഖരിച്ചത്: 2009-10-29.
- ↑ "Mathura train accident: 22 killed" (English ഭാഷയിൽ). Thaindian News. ഒക്ടോബർ 21, 2009. http://www.thaindian.com/newsportal/india-news/mathura-train-accident-22-killed_100263778.html, ശേഖരിച്ചത്: 2009-10-29.
- ↑ "ഡോ.കെ.രാധാകൃഷ്ണൻ ഐ.എസ്.ആർ.ഒ ചെയർമാൻ" (മലയാളം ഭാഷയിൽ). മാതൃഭൂമി. http://www.mathrubhumi.com/story.php?id=61965, ശേഖരിച്ചത്: 2009-10-24.
- ↑ "അടൂർ ഭവാനി അന്തരിച്ചു." (മലയാളം ഭാഷയിൽ). മാതൃഭൂമി. 2009-10-25. http://www.mathrubhumi.com/story.php?id=62095, ശേഖരിച്ചത്: 2009-10-25.
- ↑ "ഡോ. ഡാനിയൻ അച്ചാരുപറമ്പിൽ കാലം ചെയ്തു" (മലയാളം ഭാഷയിൽ). മലയാള മനോരമ. ഒക്ടോബർ 26, 2009. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=6149688&tabId=11&contentType=EDITORIAL&BV_ID=@@@, ശേഖരിച്ചത്: 2009-10-29.