ഇന്ത്യൻ രൂപ
| ഇന്ത്യൻ രൂപ रुपया (ഹിന്ദി) |
|||
|
|||
| ISO 4217 Code | INR | ||
|---|---|---|---|
| User(s) | |||
| Inflation | 3.97 % | ||
| Source | The World Factbook October, 2008 est. | ||
| Pegged by | INR = Bhutanese ngultrum INR = 1.6 Nepalese rupee |
||
| Subunit | |||
| 1/100 | പൈസ | ||
| Symbol | |||
| Coins | |||
| Freq. used | 1, 2, 5 രൂപ | ||
| Rarely used | 5, 10, 20, 25, 50 പൈസ | ||
| Banknotes | |||
| Freq. used | 5, 10, 20, 50, 100, 500, 1000 രൂപ | ||
| Rarely used | 1, 2 രൂപ | ||
| Central bank | Reserve Bank of India | ||
| Website | www.rbi.org.in | ||
| Mint | India Government Mint | ||
ഇന്ത്യയുടെ നാണയമാണ് രൂപ. ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (സുമാർ ബിസി ആറാം നൂറ്റാണ്ടിൽ). ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറൻസികളും പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്. ഇന്ന് നിലവിലുള്ള ഗാന്ധി സിരീസിലെ നോട്ടുകൾ 1996-ലാണ് പുറത്തിറക്കിയത്. ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്, ജനറൽ ബാങ്ക് ഇൻ ബംഗാൾ & ബീഹാർ, ബംഗാൾ ബാങ്ക് എന്നീ ബാങ്കുകൾ ആദ്യകാലത്തെ ഇന്ത്യയിൽ നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. 10, 20, 50, 100, 500, 1000 എന്നീ മൂല്യങ്ങളുള്ള കറൻസി നോട്ടുകളാണ് ഇന്ന് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. 2 രൂപ നോട്ടുകൾ വളരെ മുൻപേ തന്നെ നിർത്തുകയുണ്ടായി, 5 രൂപ നോട്ട് അടുത്തിടെയാണ് നിർത്തലാക്കിയത് എങ്കിലും മേൽ പറഞ്ഞ നോട്ടുകൾ ഇന്നും പ്രചാരത്തിലുണ്ട്. രൂപയ്ക്ക് ഒരു പുതിയ ചിഹ്നം അവതരിപ്പിച്ചത് 2010 ആണ്.
ഉള്ളടക്കം |
[തിരുത്തുക] പേര്
ഷേർ ഷാ സൂരിയാണ് റുപ്‌യാ എന്ന പേരു ആദ്യമായി നാണയത്തിനുപയോഗിക്കാനാരംഭിച്ചത്. അതിനു മുന്ന് സ്വർണ്ണം, വെള്ളി, ഓട് എന്നിവ കൊണ്ടുണ്ടാക്കിയ അതാത് നാണയങ്ങളെ അതത് പേരിൽ വിളിച്ചിരുന്നു എന്ന് മാത്രം. ‘റുപ്പീ’ എന്ന വാക്കിന്റെ ഉൽഭവം ഹിന്ദി പോലുള്ള ഇന്തോ-ആര്യൻ ഭാഷകളിലെ‘വെള്ളി’എന്നർത്ഥം ‘റൂപ്’അഥവാ ‘റൂപ’എന്ന വാക്കിൽ നിന്നാണ്. സംസ്കൃതത്തിൽ ‘രൂപ്യകം’ എന്നാൽ വെള്ളി നാണയം എന്നാണ് അർത്ഥം.
[തിരുത്തുക] ചരിത്രം
1540-നും 1545-നും ഇടയിലെ ഷേർ ഷാ സൂരിയുടെ ഭരണകാലത്ത് നാണയങ്ങൾക്ക് ‘റുപ്‌യാ’ എന്ന പേര് ഉപയോഗിക്കാൻ ആരംഭിച്ചു. 175 ഗ്രെയിൻ ട്രോയ് (ഏകദേശം 11.34 ഗ്രാം) ഭാരം വരുന്ന വെള്ളി നാണയങ്ങളായിരുന്നു ഇവ. അന്ന് മുതൽ ബ്രിട്ടീഷ് ഭരണ കാലത്തോളം ഈ നാണയങ്ങൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു. ആദ്യകാലത്ത് ഒരു രൂപ എന്നാൽ 16 അണ,64 പൈസ അല്ലെങ്കിൽ 192 പൈ ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. ദശാംശീകരണം നടന്നത് സിലോണിൽ (ശ്രീലങ്ക)1869-ലും ഇന്ത്യയിൽ 1957-ലും പാകിസ്താനിൽ 1961-ലും ആയിരുന്നു.
ആദ്യമായി പുറത്തിറക്കപ്പെട്ട കടലാസ് രൂപയിൽ ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770-1832), ജെനറൽ ബാങ്ക് ഓഫ് ബംഗാൾ ആന്റ് ബീഹാർ (1773-75, വാറൻ ഹേസ്റ്റിങ്സ് സ്ഥാപിച്ചത്), ബംഗാൾ ബാങ്ക് എന്നിവർ പുറത്തിറക്കിയവയും ഉൾപ്പെട്ടിരുന്നു.
ചരിത്രപരമായി രൂപ വെള്ളിയെ അടിസ്ഥാനമാക്കിയുള്ള പണമായിരുന്നു. 19-ആം നൂറ്റാണ്ടിൽ ലോകത്തെ വൻ സാമ്പത്തിക ശക്തികളെല്ലാം സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പണമാണ് ഉപയോഗിച്ചിരുന്നത് എന്നതിനാൽ ഇത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കി.
[തിരുത്തുക] വിവിധ നോട്ടുകളും നാണയങ്ങളും
[തിരുത്തുക] പുറം കണ്ണികൾ
| ഏഷ്യയിലെ നാണയങ്ങൾ |
|---|
|
അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ |



