ഇന്ത്യന്‍ രൂപ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇന്ത്യന്‍ രൂപ रुपया (ഹിന്ദി) |
|||||
|
|||||
| ISO 4217 Code | INR | ||||
|---|---|---|---|---|---|
| User(s) | |||||
| Inflation | 3.97 % | ||||
| Source | The World Factbook October, 2008 est. | ||||
| Pegged by | INR = Bhutanese ngultrum INR = 1.6 Nepalese rupee |
||||
| Subunit | |||||
| 1/100 | പൈസ | ||||
| Symbol | |||||
| Coins | |||||
| Freq. used | 1, 2, 5 രൂപ | ||||
| Rarely used | 5, 10, 20, 25, 50 പൈസ | ||||
| Banknotes | |||||
| Freq. used | 5, 10, 20, 50, 100, 500, 1000 രൂപ | ||||
| Rarely used | 1, 2 രൂപ | ||||
| Central bank | Reserve Bank of India | ||||
| Website | www.rbi.org.in | ||||
| Mint | India Government Mint | ||||
ഇന്ത്യയുടെ നാണയമാണ് രൂപ. ലോകത്തില്‍ തന്നെ ആദ്യമായി നാണയങ്ങള്‍ നിലവില്‍ വന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ (സുമാര്‍ ബിസി ആറാം നൂറ്റാണ്ടില്‍). ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറന്‍സികളും പുറത്തിറക്കുന്നത് റിസര്‍വ് ബാങ്കാണ്. ഇന്ന് നിലവിലുള്ള ഗാന്ധി സിരീസിലെ നോട്ടുകള്‍ 1996-ലാണ് പുറത്തിറക്കിയത്. ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്, ജനറല്‍ ബാങ്ക് ഇന്‍ ബംഗാള്‍ & ബീഹാര്‍, ബംഗാള്‍ ബാങ്ക് എന്നീ ബാങ്കുകള്‍ ആദ്യകാലത്തെ ഇന്ത്യയില്‍ നോട്ടുകള്‍ പുറത്തിറക്കിയിട്ടുണ്ട്. 10, 20, 50, 100, 500, 1000 എന്നീ മൂല്യങ്ങളുള്ള കറന്‍സി നോട്ടുകളാണ് ഇന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. 2 രൂപ നോട്ടുകള്‍ വളരെ മുന്‍പേ തന്നെ നിര്‍ത്തുകയുണ്ടായി, 5 രൂപ നോട്ട് അടുത്തിടെയാണ് നിര്‍ത്തലാക്കിയത് എങ്കിലും മേല്‍ പറഞ്ഞ നോട്ടുകള്‍ ഇന്നും പ്രചാരത്തിലുണ്ട്.
[തിരുത്തുക] പേര്
ഷേര്‍ ഷാ സൂരിയാണ് റുപ്‌യാ എന്ന പേരു ആദ്യമായി നാണയത്തിനുപയോഗിക്കാനാരംഭിച്ചത്. അതിനു മുന്ന് സ്വര്‍ണ്ണം, വെള്ളി, ഓട് എന്നിവ കൊണ്ടുണ്ടാക്കിയ അതാത് നാണയങ്ങളെ അതത് പേരില്‍ വിളിച്ചിരുന്നു എന്ന് മാത്രം. ‘റുപ്പീ’ എന്ന വാക്കിന്റെ ഉല്‍ഭവം ഹിന്ദി പോലുള്ള ഇന്തോ-ആര്യന്‍ ഭാഷകളിലെ‘വെള്ളി’എന്നര്‍ത്ഥം ‘റൂപ്’അഥവാ ‘റൂപ’എന്ന വാക്കില്‍ നിന്നാണ്. സംസ്കൃതത്തില്‍ ‘രൂപ്യകം’ എന്നാല്‍ വെള്ളി നാണയം എന്നാണ് അര്‍ത്ഥം.
[തിരുത്തുക] ചരിത്രം
1540-നും 1545-നും ഇടയിലെ ഷേര്‍ ഷാ സൂരിയുടെ ഭരണകാലത്ത് നാണയങ്ങള്‍ക്ക് ‘റുപ്‌യാ’ എന്ന പേര് ഉപയോഗിക്കാന്‍ ആരംഭിച്ചു. 175 ഗ്രെയിന്‍ ട്രോയ് (ഏകദേശം 11.34 ഗ്രാം) ഭാരം വരുന്ന വെള്ളി നാണയങ്ങളായിരുന്നു ഇവ. അന്ന് മുതല്‍ ബ്രിട്ടീഷ് ഭരണ കാലത്തോളം ഈ നാണയങ്ങള്‍ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ആദ്യകാലത്ത് ഒരു രൂപ എന്നാല്‍ 16 അണ,64 പൈസ അല്ലെങ്കില്‍ 192 പൈ ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. ദശാംശീകരണം നടന്നത് സിലോണില്‍ (ശ്രീലങ്ക)1869-ലും ഇന്ത്യയില്‍ 1957-ലും പാക്കിസ്ഥാനില്‍ 1961-ലും ആയിരുന്നു.
ആദ്യമായി പുറത്തിറക്കപ്പെട്ട കടലാസ് രൂപയില്‍ ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍ (1770-1832), ജെനറല്‍ ബാങ്ക് ഓഫ് ബംഗാള്‍ ആന്റ് ബീഹാര്‍ (1773-75, വാറന്‍ ഹേസ്റ്റിങ്സ് സ്ഥാപിച്ചത്), ബംഗാള്‍ ബാങ്ക് എന്നിവര്‍ പുറത്തിറക്കിയവയും ഉള്‍പ്പട്ടിരുന്നു.
ചരിത്രപരമായി രൂപ വെള്ളിയെ അടിസ്ഥാനമാക്കിയുള്ള പണമായിരുന്നു. 19-ആം നൂറ്റാണ്ടില്‍ ലോകത്തെ വന്‍ സാമ്പത്തിക ശക്തികളെല്ലാം സ്വര്‍ണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പണമാണ് ഉപയോഗിച്ചിരുന്നത് എന്നതിനാല്‍ ഇത് വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കി.
[തിരുത്തുക] വിവിധ നോട്ടുകളും നാണയങ്ങളും




