ദേശീയപാത 85 (ഇന്ത്യ)
ദേശീയ പാത 49 | |
---|---|
നീളം | 440 km |
തുടക്കം | Cochin, Kerala |
പ്രധാന ഉദ്ദിഷ്ടസ്ഥാനം | Cochin - Munnar - Theni - Usilampatti-Madurai -Ramanathapuram - Rameswaram |
അവസാനം | Rameswaram, Tamil Nadu |
സംസ്ഥാനം | Tamil Nadu: 290 km Kerala: 150 km |
NH - List - NHAI - NHDP | |
ദേശീയപാത85 (പഴയ ദേശീയപാത 49)[1][2], കേരളത്തിലെ കൊച്ചിക്കും തമിഴ്‌നാട്ടിലെ രാമേശ്വരത്തിനും ഇടയിലുള്ള ഈ ദേശീയപാതയുടെ 168 കിലോമീറ്റർ കേരളത്തിലാണ്. കൊച്ചിയിലെ കുണ്ടന്നൂർ നിന്നാരംഭിക്കുന്ന ഈ പാത കേരളത്തിലെ തൃപ്പൂണിത്തുറ, മുവാറ്റുപുഴ, കോതമംഗലം, പള്ളിവാസൽ, ദേവികുളം, മൂന്നാർ എന്നീ സ്ഥലങ്ങളിലൂടെ കടന്ന് തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂരിൽ പ്രവേശിക്കുന്നു അവിടെ നിന്നും തേനി, ആണ്ടിപ്പട്ടി, ഉസലാമ്പട്ടി മുതലായ സ്ഥലങ്ങളിലൂടെ മധുരയിലെത്തുന്നു. മധുരയിൽ നിന്നും മാനമധുര, പരമക്കുടി,രാമനാഥപുരം വഴി ഈ പാത രാമേശ്വരത്തെത്തി അവസാനിക്കുന്നു. ഈ പാത പ്രകൃതി രമണീയമായ മൂന്നാർ മേഖലയിലൂടെ കടന്നു പോകുന്നു. രാമേശ്വരത്ത് പ്രസിദ്ധമായ പാമ്പൻ പാലം ഈ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പാലം രാമേശ്വരം ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്നു. ഈ പാലം പാക്ക് കടലിടുക്കിലാണ് സ്ഥിതി ചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2012-02-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-04-29. Retrieved 2012-02-15.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]