പി.വി. ഗംഗാധരൻ
(P. V. Gangadharan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.വി. ഗംഗാധരൻ | |
---|---|
ജനനം | 1943 |
തൊഴിൽ | ചലച്ചിത്രനിർമ്മാതാവ്, വ്യവസായി, രാഷ്ട്രീയ പ്രവർത്തകൻ |
കേരളത്തിൽ നിന്നുള്ള ചലച്ചിത്രനിർമ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമാണ് പി.വി. ഗംഗാധരൻ എന്ന പറയരുകണ്ടി വെട്ടത്ത് ഗംഗാധരൻ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഇരുപതിലേറെ മലയാളചലച്ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 1961-ൽ കോൺഗ്രസ്സിൽ ചേർന്ന ഇദ്ദേഹം 2005 മുതൽ എ.ഐ.സി.സി. അംഗമാണ്. കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാതൃഭൂമി എന്നിവയുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം.
ജീവിതരേഖ[തിരുത്തുക]
കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ് തുടങ്ങിയ പി.വി. സാമിയുടെയും മാധവി സാമിയുടെയും മകനായി കോഴിക്കോട് ജില്ലയിൽ 1943-ലാണ് പി.വി. ഗംഗാധരൻ ജനിച്ചത്.[1].വ്യാപാരപ്രമുഖനും മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ മൂത്ത സഹോദരനാണ്.
നിർമ്മിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]
- സുജാത (1977)
- മനസാ വാചാ കർമ്മണാ (1979)
- അങ്ങാടി (1980)
- അഹിംസ (1982)
- ചിരിയോ ചിരി (1982)
- കാറ്റത്തെ കിളിക്കൂട് (1983)
- ഇത്തിരി പൂവേ ചുവന്ന പൂവേ (1984)
- ഒഴിവുകാലം (1985)
- വാർത്ത (1986)
- ഒരു വടക്കൻ വീരഗാഥ (1989)
- എന്നും നന്മകൾ (1991)
- അദ്വൈതം (1992)
- ഏകലവ്യൻ (1993)
- തൂവൽക്കൊട്ടാരം (1996)
- കാണാക്കിനാവ് (1996)
- എന്ന് സ്വന്തം ജാനകിക്കുട്ടി (1998)
- വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999)
- കൊച്ചു കൊച്ചു സന്തോഷങ്ങൾ (2000)
- ശാന്തം (2000)
- അച്ചുവിന്റെ അമ്മ (2005)
- യെസ് യുവർ ഓണർ (2006)
- നോട്ട്ബുക്ക് (2006)