87-ആം അക്കാദമി പുരസ്കാരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
87-ആം അക്കാദമി പുരസ്കാരങ്ങൾ
പ്രമാണം:87th Oscars.jpg
ഔദ്യോഗിക പോസ്റ്റർ
തിയ്യതിഫെബ്രുവരി 22, 2015
സ്ഥലംഡോൾബി തിയ്യേറ്റർ
ഹോളിവുഡ്, ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്.
അവതരണംനീൽ പാട്രിക് ഹാരിസ്
പ്രീ-ഷോജെസ്സ് കാഗിൾ
റോബിൻ റോബർട്സ്
ലാറ സ്പെൻസർ
മിക്കേൽ സ്ട്രഹാൻ
ജോ സീ[1]
നിർമ്മാണംനീൽ മെറോൺ
ക്രെയിഗ് സഡാൻ[2]
സംവിധാനംഹാമിഷ് ഹാമിൽട്ടൺ[3]
Highlights
മികച്ച ചിത്രംബേഡ്മാൻ ഓർ (ദ അൺഎക്സ്പെക്റ്റഡ് വിർച്യൂ ഓഫ് ഇഗ്നൊറൻസ്)
കൂടുതൽ അവാർഡ്
നേടിയത്
ബേഡ്മാൻ ഓർ (ദ അൺഎക്സ്പെക്റ്റഡ് വിർച്യൂ ഓഫ് ഇഗ്നൊറൻസ്)
ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ
(4)
കൂടുതൽ നാമനിർദ്ദേശം
നേടിയത്
ബേഡ്മാൻ ഓർ (ദ അൺഎക്സ്പെക്റ്റഡ് വിർച്യൂ ഓഫ് ഇഗ്നൊറൻസ്)
ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ (9)
Television coverage
ശൃംഖലഎബിസി
ദൈർഘ്യം3 മണിക്കൂർ, 43 മിനുട്ട്[4]
പ്രേക്ഷകർ36.6 ദശലക്ഷം[5]
10.8% (നീൽസൺ റേറ്റിങ്സ്)[6][7]
 < 86ആം അക്കാദമി പുരസ്കാരങ്ങൾ  

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ (എംപാസ്) 87ആം അക്കാദമി പുരസ്കാര ചടങ്ങ് 2015 ഫെബ്രുവരി 25നു ലോസ് ആഞ്ചലസിലെ ഹോളിവുഡിലുള്ള ഡോൾബി തിയ്യേറ്ററിൽ നടന്നു. ഈ ചടങ്ങിൽ 2014ലെ അക്കാദമി അക്കാദമി ഫുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. അമേരിക്കൻ നടനായിരുന്ന നീൽ പാട്രിക്ക് ഹാരിസ് ആയിരുന്നു ചടങ്ങിന്റെ മുഖ്യ അവതാരകൻ. നീൽ മെറോണും ക്രെയ്ഗ് സഡാനും നിർമ്മാതാക്കളായ ഈ ചടങ്ങ് സംവിധാനം ചെയ്തത് ഹാമിഷ് ഹാമിൽട്ടണായിരുന്നു.

അനുബന്ധ ചടങ്ങുകളിൽ 2014 നവംബർ 8നു ഹോളിവുഡ് ആൻഡ് ഹൈലാൻഡ് സെന്ററിലെ ഗ്രാൻഡ് ബാൾറൂമിൽ ആറാം ഗവർണേഴ്സ് പുരസ്കാരങ്ങൾ സമ്മാനിച്ചു. 2015 ഫെബ്രുവരി 7നു ബെവർലി ഹിൽസിലെ ബെവർലി ഹിൽസ് ഹോട്ടലിൽ മാർഗോ റോബ്ബിയും മൈൽസ് ടെല്ലറും അവതാരകരായ ചടങ്ങിൽ സാങ്കേതിക നിർവ്വഹണത്തിനുള്ള അക്കാദമി അവാർഡുകളും സമ്മാനിച്ചു.

ബേഡ്മാൻ ഓർ (ദ അൺഎക്സ്പെക്റ്റഡ് വിർച്യൂ ഓഫ് ഇഗ്നൊറൻസ്), ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ എന്നീ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ (4) അവാർഡുകൾ നേടിയത്. മികച്ച സംവിധായകൻ, മികച്ച ചിത്രം, മികച്ച തിരക്കഥ എന്നീ അവാർഡുകളാണ് ബേഡ്മാൻ നേടിയത്. വിപ്ലാഷ് മികച്ച സഹനടനടക്കം മൂന്ന് അവാർഡുകൾ നേടി. ദ തിയറി ഓഫ് എവരിതിങ്, സ്റ്റിൽ ആലിസ്, ദ ഇമിറ്റേഷൻ ഗെയിം, ഇന്റർസ്റ്റെല്ലാർ, ബോയ്ഹുഡ്, ബിഗ്ഹീറോ 6, സിറ്റിസൺഫോർ, ഇഡ, ദ ഫോൺ കാൾ, ഫീസ്റ്റ്, സെൽമ, ക്രൈസിസ് ഹോട്ട്‍ലൈൻ: വെറ്ററൻസ് പ്രസ് 1, അമേരിക്കൻ സ്നൈപ്പർ എന്നീ ചിത്രങ്ങൾ ഓരോ അവാർഡുകൾ വീതം നേടി. യുഎസിൽ 3.66 കോടി പ്രേക്ഷകരാണ് ഈ പുരസ്കാരച്ചടങ്ങ് വീക്ഷിച്ചത്. അക്കാദമി അവാർഡ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ പ്രേക്ഷകസംഖ്യയാണിത്.

പുരസ്കാരങ്ങൾ[തിരുത്തുക]

അലെയാന്ദ്രോ ഗോൺസാലെസ് ഇനാറിറ്റു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ എന്നീ അവാ‍ർഡുകൾ നേടി.
എഡ്ഡീ റെഡ്മെയ്ൻ - മികച്ച നടൻ
ജൂലിയൻ മൂർ - മികച്ച നടി
ജെ.കെ. സിമ്മൺസ് - മികച്ച സഹനടൻ
പട്രീഷ്യ ആർക്വറ്റി, മികച്ച സഹനടി
ലോറ പോയിട്രസ്, മികച്ച ഡോക്യുമെന്ററി ചിത്രം
അലക്സാന്ദ്രേ ഡെസ്പ്ലാറ്റ്, മികച്ച സംഗിത സംവിധായകൻ.

പുരസ്കാരം ലഭിച്ചവ പട്ടികയിൽ ആദ്യമായും കട്ടികൂട്ടിയും നൽകിയിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. ""Oscars Opening Ceremony: Live From The Red Carpet" Hosted by Robin Roberts, Lara Spencer and Michael Strahan". The Academy of Motion Picture Arts and Sciences. Retrieved February 8, 2015.
  2. "Craig Zadan And Neil Meron Return To Produce The 2015 Oscars®". The Academy of Motion Picture Arts and Sciences. Retrieved May 9, 2014.
  3. "Oscars 2015 production team". Deadline. Retrieved November 26, 2014.
  4. Brian Lowry (February 23, 2015). "Oscar TV Review". Variety. Retrieved February 23, 2015.
  5. "Oscar ratings drop to six-year low". U.S Today. February 23, 2015. Retrieved February 24, 2015.
  6. "ABC's Oscars is TV's Top Entertainment Telecast in 1 Year". TV by the Number. February 23, 2015. Archived from the original on 2015-02-23. Retrieved February 24, 2015. Archived 2015-02-23 at the Wayback Machine.
  7. Patten, Dominic (February 23, 2015). "Oscar Ratings & Viewership Down 14% From 2014 – Update". Deadline. Retrieved February 23, 2015.