റിച്ചാർഡ് ലിങ്ക്ലേറ്റർ
ദൃശ്യരൂപം
റിച്ചാർഡ് ലിങ്ക്ലേറ്റർ | |
---|---|
ജനനം | ഹൂസ്റ്റൺ, ടെക്സാസ്, യു എസ് എ | ജൂലൈ 30, 1960
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് |
പങ്കാളി(കൾ) | ക്രിസ്റ്റീന ഹാരിസൺ |
റിച്ചാർഡ് സ്റ്റുവർട്ട് ലിങ്ക്ലേറ്റർ (ജനനം ജൂലൈ 30 , 1960) [1] ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ്. തനതായ ശൈലി വഴി സംവിധാനരംഗത്ത് പ്രേത്യേക ശ്രദ്ധ നേടാൻ ലിങ്കിലേറ്ററിന് സാധിച്ചിട്ടുണ്ട്. നിരവധി അക്കാദമി അവാർഡ് നോമിനേഷനുകൾ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന് ബിഫോർ സൺറൈസിന്റെ സംവിധാനത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ ബിയർ പുരസ്‍കാരം ലഭിച്ചു. ബോയ്‌ഹുഡ് എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ചെയ്തതിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും അദ്ദേഹം നേടി. 2015-ൽ ടൈം മാസികയുടെ ലോകത്തെ സ്വാധീക്കുന്ന 100 വ്യക്തികളുടെ പട്ടികയിൽ റിച്ചാർഡ് ലിങ്കിലേറ്റർ ഇടം പിടിച്ചു. [2]
അവലംബം
[തിരുത്തുക]- ↑ According to the State of Texas.
- ↑ "Richard Linklater". Time. Retrieved July 11, 2017.