Jump to content

ബോയ്ഹുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോയ്ഹുഡ്
പോസ്റ്റർ
സംവിധാനംറിച്ചാർഡ് ലിങ്ൿലാറ്റർ
നിർമ്മാണംറിച്ചാർഡ് ലിങ്ൿലാറ്റർ
കാത്ത്‍ലീൻ സതർലാൻഡ്
ജൊനാഥൻ സെറിങ്
ജോൺ സ്ലോസ്സ്
രചനറിച്ചാർഡ് ലിങ്ൿലാറ്റർ
അഭിനേതാക്കൾഎല്ലാർ കോൾട്രെയ്‍ൻ
പാട്രീഷ്യ ആർക്വറ്റി
ലോറെലൈ ലിങ്ൿലാറ്റർ
എതാൻ ഹോകി
ഛായാഗ്രഹണംലീ ഡാനിയൽ
ഷെയ്‍ൻ കെല്ലി
ചിത്രസംയോജനംസാന്ദ്ര അഡയർ
വിതരണംഐഎഫ്സി ഫിലിംസ്
റിലീസിങ് തീയതി
  • ജനുവരി 19, 2014 (2014-01-19) (സൺഡാൻസ്)
  • ജൂലൈ 11, 2014 (2014-07-11) (യുഎസ്)
രാജ്യംയുഎസ്
ഭാഷഇംഗ്ലിഷ്
ബജറ്റ്$2.4 ദശലക്ഷം[1]
സമയദൈർഘ്യം165 മിനുട്ട്
ആകെ$43.4 ദശലക്ഷം[2]

2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡ്രാമാ ചലച്ചിത്രമാണ് ബോയ്ഹുഡ്. റിച്ചാർഡ് ലിങ്ൿലാറ്റർ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചലച്ചിത്രത്തിൽ പാട്രീഷ്യ ആർക്വറ്റി, എല്ലാർ കോൾട്രെയ്‍ൻ, ലോറെലൈ ലിങ്ൿലാറ്റർ, എതാൻ ഹോകി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു ആൺകുട്ടിയുടെയും സഹോദരിയുടെയും വളർച്ചയുടെ പന്ത്രണ്ട് വർഷങ്ങളെ കുറിച്ചുള്ള ഈ ചിത്രം 12 വർഷമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. 2002 മെയിൽ ആരംഭിച്ച ചിത്രീകരണം അവസാനിച്ചത് 2013 ഒക്ടോബറിൽ ആയിരുന്നു.

2014ലെ സൺഡാൻസ് ചലച്ചിത്രമേളയിൽ ബോയ്ഹുഡ് ആദ്യപ്രദർശനം നടത്തി.[3] തുടർന്ന് 2014 ജൂലൈ 11നു ചിത്രം അമേരിക്കയിൽ റിലീസ് ചെയ്തു.[4] 64ആമത് ബെർലിൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച[5] ചിത്രത്തിനു മികച്ച സംവിധായകനുള്ള രജതക്കരടി പുരസ്കാരം ലഭിച്ചു.[6][7] പല നിരൂപകരും ബോയ്ഹുഡ് ചലച്ചിത്ര ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.[8][9][10][11][12]

അഭിനേതാക്കൾ

[തിരുത്തുക]
  • എല്ലാർ കോൾട്രെയ്‍ൻ - മേസൺ ഇവാൻസ് ജൂ.
  • പാട്രീഷ്യ ആർക്വറ്റി - ഒളീവിയ ഇവാൻസ്
  • ലോറെലൈ ലിങ്ൿലാറ്റർ - സാമന്ത ഇവാൻസ് (സാം)
  • എതാൻ ഹോകി - മേസൺ ഇവാൻസ് സീ,
  • ലിബ്ബി വില്ലാരി - കാതറീൻ, ഒളീവിയയുടെ അമ്മ
  • മാർക്കോ പെറെല്ല - ബിൽ പെൽബ്രോക്ക്, ഒളീവിയയുടെ രണ്ടാം ഭർത്താവ്
  • ജെയ്മീ ഹൊവാർഡ് - മിൻഡി വെൽബ്രോക്ക്, ബില്ലിന്റെ മകൾ
  • ആൻഡ്രൂ വില്ലാറയൽ - റാൻഡി വെൽബ്രോക്ക്, ബില്ലിന്റെ മകൻ
  • ബ്രാഡ് ഹോകിൻസ് - ജിം, ഒളീവിയയുടെ മൂന്നാം ഭർത്താവ്
  • ജെന്നി ടൂളി - ആനി, മേസൺ സീനിയറിന്റെ രണ്ടാം ഭർത്താവ്
  • റിച്ചാർഡ് ആൻഡ്രൂ ജോൺസ് - ആനിയുടെ അച്ഛൻ
  • - കാരെൻ ജോൺസ് - ആനിയുടെ അമ്മ
  • ബിൽ വൈസ് - സ്റ്റീവ് ഇവാൻസ്, മേസൺ സീനിയറിന്റെ സഹോദരൻ
  • സോ ഗ്രഹാം - ഷീന, മേസൺ ജൂനിയറിന്റെ കാമുകി
  • ചാർളി സെക്സ്റ്റൺ - ജിമ്മി, മേസൺ സീനിയറിന്റെ റൂംമേറ്റും സുഹൃത്തും
  • ബാർബറ കിസ്ഹോം - കരോൾ, ഒളീവിയയുടെ സുഹൃത്ത്
  • കാസിഡി ജോൺസൺ - ആബ്ബി, കരോളിന്റെ മകൾ
  • റിച്ചാർഡ് റോബിചോക്സ് - മേസന്റെ ബോസ്
  • സ്റ്റീവൻ ചെസ്റ്റർ പ്രിൻസ് - ‍ടെഡ്, ഒളീവിയയുടെ കാമുകൻ
  • ടോം മക്ട്വിഗ് - മി.ടർലിങ്ടൺ, മേസൺ ജൂനിയറിന്റെ ഫോട്ടോഗ്രഫി അധ്യാപകൻ
  • വിൽ ഹാരിസ് - സാമിന്റെ കോളേജിലെ കാമുകൻ
  • ആൻഡ്രിയ ചെൻ - സാമിന്റെ കോളേജ് റൂംമേറ്റ്
  • മാക്സ്മില്ല്യൻ മക്നമാറ - ഡാൾട്ടൺ, മേസൺ ജൂനിയറിന്റെ കോളേജ് റൂംമേറ്റ്
  • ടെയ്‍ലർ വീവർ - ബാർബ്, ഡാൾട്ടന്റെ കാമുകി
  • ജെസ്സി മെക്ലർ - നിക്കോൾ, ബാർബിന്റെ റൂം മേറ്റ്

അവലംബം

[തിരുത്തുക]
  1. Stern, Marlow (July 10, 2014). "The Making of 'Boyhood': Richard Linklater's 12-Year Journey to Create An American Masterpiece". The Daily Beast. Retrieved December 13, 2014.
  2. "Boyhood (2014)". Box Office Mojo. 2014-07-11. Retrieved 2014-12-28.
  3. "Richard Linklater's Ambitious 'Boyhood' Premieres at Sundance". Slashfilm.com. 2014-01-13. Retrieved 2014-04-27.
  4. Neumyer, Scott (2013-10-25). "Richard Linklater Talks Before Midnight, Boyhood, and a Possible TV Series". Parade. Retrieved 2013-11-03.
  5. "Berlinale 2014: Competition Complete". berlinale. Archived from the original on 2014-01-18. Retrieved 2014-01-15.
  6. "ബെർലിൻ ചലച്ചിത്രമേള: ബായി റി യാൻ ഹുവോ മികച്ച ചിത്രം". ദീപിക. Archived from the original on 2016-03-12. Retrieved 3 January 2015.
  7. "The Awards Of The 64th Berlin International Film Festival". berlinale. Archived from the original on 2014-02-23. Retrieved 2014-01-15.
  8. "Richard Linklater's audacious, epic cinematic journey". The Washington Post. Retrieved 2014-07-20.
  9. "Linklater changes the game". San Francisco Chronicle. Retrieved 2014-07-20.
  10. "Linklater's 'Boyhood' is a model of cinematic realism". The New York Times. Retrieved 2014-07-20.
  11. "Richard Linklater's 12-year masterpiece". Salon. Retrieved 2014-07-20.
  12. "Boyhood a remarkable story spanning 12 years". The Arizona Republic. July 17, 2014. Retrieved July 20, 2014.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബോയ്ഹുഡ്&oldid=3788265" എന്ന താളിൽനിന്ന് ശേഖരിച്ചത്