അലൻ ട്യൂറിംഗ്
അലൻ ട്യൂറിംഗ് | |
---|---|
![]() | |
ജനനം | Alan Mathison Turing 23 ജൂൺ 1912 London, England |
മരണം | 7 ജൂൺ 1954 Wilmslow, Cheshire, England | (പ്രായം 41)
മരണകാരണം | Cyanide (suicide) |
ദേശീയത | English |
വിദ്യാഭ്യാസം | King's College, Cambridge Princeton University, Ph.D. |
തൊഴിൽ | Mathematician, Logician, Cryptographer |
പദവി | Order of the British Empire Fellow of the Royal Society |
മാതാപിതാക്കൾ | Julius Mathison Turing Ethel Stoney Turing |
വെബ്സൈറ്റ് | AlanTuring.net Turing Digital Archive Biographer |
ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞനാണ് അലൻ മാതിസൺ ട്യൂറിംഗ് (23 ജൂൺ 1912 - 7 ജൂൺ 1954) . ഒരു ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായിരുന്നു. രഹസ്യ ഭാഷയിലുള്ള സന്ദേശം ചോർത്താനായി "ക്രിപ്റ്റോഗ്രാഫി" സംവിധാനങ്ങൾ വികസിപ്പിച്ചു. അൽഗൊരിഥം എന്ന ആശയം കൊണ്ടുവന്നത് ട്യൂറിംഗാണ്. കമ്പ്യൂട്ടറുകളുടെ ബുദ്ധി അളക്കാൻ "ട്യൂറിംഗ് ടെസ്റ്റ്" എന്നൊരു പരീക്ഷണം നിർദ്ദേശിച്ചു.അതു വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നൂതന കമ്പ്യൂട്ടർ ശാഖക്ക് തുടക്കമായി.
അദ്ദേഹം വികസിപ്പിച്ച ടൂറിങ് യന്ത്രത്തിന്റെ(Turing Machine) ചുവടുപിടിച്ചാണ് കമ്പ്യൂട്ടർ ശാസ്ത്രത്തിൽ രീതിവാദത്തിന്(formalism) തുടക്കംകുറിച്ചത്. ഇദ്ദേഹത്തിന്റെ നാമധേയത്തിൽ നൽകിവരുന്ന ടൂറിങ് പുരസ്ക്കാരം കമ്പ്യൂട്ടർ ശാസ്ത്രത്തിലെ നോബൽ സമ്മാനമായറിയപ്പെടുന്നു.
അദ്ദേഹത്തിന്റെ അച്ഛൻ ജൂലിയസ് മാത്തിസൺ ടൂറിങ് ഇന്ത്യൻ റെയിൽവെയിൽ ഉദ്ദ്യോഗസ്ഥനായിരിക്കുന്ന കാലത്താണ് അലന്റെ ജനനം. അമ്മ സാറയുടെ അച്ഛനും ഇന്ത്യൻ റെയിൽവെയിൽ ഉദ്യോഗസ്ഥനായിരുന്നു.
അലൻ ട്യൂറിംഗ് ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നു. അലൻ ട്യൂറിങ്ങിന്റെ സ്വവർഗ്ഗലൈംഗികത തിരിച്ചറിഞ്ഞ ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ 1952 മാർച്ച് 31 നു് അറസ്റ്റ് ചെയ്തു. തന്റെ ലൈംഗികത തുറന്നു പറയുന്നതിൽ ഒരു തെറ്റൂം ട്യൂറിങ്ങ് കണ്ടിരുന്നില്ല. ജയിലിലേക്കു് പോകുന്നതിനുപകരം ഹോർമോൺ ചികിത്സ ട്യൂറിങ്ങ് സ്വീകരിച്ചു. തന്റെ പരീക്ഷണങ്ങൾ ട്യൂറിങ്ങ് തുടർന്നു. മോർഫോജനറ്റിക് മേഖലയിൽ അദ്ദേഹം പല പഠനങ്ങളും നടത്തി. ഇലകളിലും സൂര്യകാന്തിച്ചെടിയിലും ഒക്കെ കാണുന്ന വലയങ്ങളും ഫിബൊനാച്ചി ശ്രേണിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു് അദ്ദേഹം പഠിക്കാനാരംഭിച്ചിരുന്നു. പക്ഷേ 1954 ജൂൺ 4 നു് അദ്ദേഹം സയനൈഡ് ഉള്ളിൽ ചെന്നു് മരിച്ച നിലയിൽ കാണപ്പെട്ടു. പാതി ഭക്ഷിച്ച ഒരു ആപ്പിൾ മൃതദേഹത്തിനടുത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഒരു രസതന്ത്രപരീക്ഷണത്തിൽ അബദ്ധത്തിൽ സയനൈഡ് ഉള്ളിൽ ചെന്നതാണു് മരണത്തിനു കാരണം എന്നു വിശ്വസിച്ചു. പക്ഷേ ആപ്പിളിൽ സയനൈഡിന്റെ അംശം കണ്ടെത്താനായില്ല[3].
ആപ്പിൾ കമ്പനിയുടെ പാതി കടിച്ച ആപ്പിളിന്റെ രൂപത്തിലുള്ള ലോഗോ അലൻ ട്യൂറിംഗിനുള്ള ബഹുമാനസൂചകമാണെന്ന മിഥ്യാധാരണയുണ്ടായിരുന്നു[4].ഈ ലോഗൊ രൂപകല്പന ചെയ്ത ഇരു പരികല്‌പകരും[5] കമ്പനിയും ഇത് നിഷേധിച്ചു[6].
അവലംബം[തിരുത്തുക]
- ↑ "This loss shattered Turing's religious faith and led him into atheism..." Time 100 profile of Alan Turing, p. 2
- ↑ "He was an atheist..." Alan Turing: Father of the computer, BBC News, 28 April 1999. Retrieved 11 June 2007.
- ↑ http://malayal.am/node/14165
- ↑ "Logos that became legends: Icons from the world of advertising". The Independent. UK. 4 January 2008. മൂലതാളിൽ നിന്നും 3 October 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 September 2009.
- ↑ "Interview with Rob Janoff, designer of the Apple logo". creativebits. ശേഖരിച്ചത് 14 September 2009.
- ↑ Leavitt 2007, പുറം. 280