Jump to content

സുദർശൻ ഭഗത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുദർശൻ ഭഗത്
മണ്ഡലംലോഹർദാഗ ലോക്സഭാ മണ്ഡലം
കേന്ദ്ര സഹമന്ത്രി
സാമൂഹ്യക്ഷേമ വകുപ്പ്[1]
പദവിയിൽ
ഓഫീസിൽ
26 മേയ് 2014
പാർലമെന്റ് അംഗം
പദവിയിൽ
ഓഫീസിൽ
16 മേയ് 2014
വ്യക്തിഗത വിവരങ്ങൾ
ജനനം (1969-10-20) 20 ഒക്ടോബർ 1969  (54 വയസ്സ്)
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളികൃഷ്ണ ടോപ്പോ
കുട്ടികൾ2

ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാം ലോക്സഭയിലെ സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹമന്ത്രിയുമാണ് സുദർശൻ ഭഗത്.

ജീവിതരേഖ

[തിരുത്തുക]

1969 ഒക്ടോബർ 20ന് ജാർഖണ്ഡിൽ ജനിച്ചു. റാഞ്ചിയിലെ കാർത്തിക് ഒറൗൺ കോളേജിൽ നിന്നും ബി.എ പഠിച്ചു.

കുടുംബം

[തിരുത്തുക]

കൽസായി ഭഗതിന്റെയും മന്നാദേവിയുടെയും മകനാണ്. 2001 ഏപ്രിൽ 26ന് കൃഷ്ണ ടോപ്പോയെ വിവാഹം ചെയ്തു. 2 ആൺമക്കളുണ്ട്.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

2000 മുതൽ 2005 വരെ ജാർഖണ്ഡ് നിയമസഭാഗമായിരുന്നു.[2] 2000 മുതൽ 2003 വരെ മാനവവിഭവശേഷി വകുപ്പു മന്ത്രിയായിരുന്നു. 2003 മുതൽ 2004 വരെ ജാർഖണ്ഡ് സർക്കാരിന്റെ സ്വതന്ത്രചുമതലയുള്ള മന്ത്രിയായിരുന്നു. 2004 മുതൽ 2005 വരെ ക്ഷേമവകുപ്പു മന്ത്രിയായിരുന്നു. 2009ൽ പതിനഞ്ചാം ലോക്സഭയിൽ അംഗമായി. 2014ൽ ജാർഖണ്ഡിലെ ലോഹർദാഗ മണ്ഡലത്തിൽ നിന്നും വിജയിച്ചു.[3]

മോദി മന്ത്രിസഭ

[തിരുത്തുക]

നിലവിൽ നരേന്ദ്ര മോദി മന്ത്രിസഭയിലെ സാമൂഹ്യക്ഷേമ വകുപ്പ് സഹമന്ത്രിയാണ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-31. Retrieved 2014-06-04.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-09. Retrieved 2014-06-04.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-09. Retrieved 2014-06-04.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുദർശൻ_ഭഗത്&oldid=4101509" എന്ന താളിൽനിന്ന് ശേഖരിച്ചത്