വിസ്കായ പാലം
Vizcaya Bridge | |
---|---|
![]() Wide view from downriver, in Areeta. | |
Coordinates | 43°19′23″N 3°01′01″W / 43.3231°N 3.0169°WCoordinates: 43°19′23″N 3°01′01″W / 43.3231°N 3.0169°W |
Crosses | Nervión |
Locale | Portugalete-Getxo, Biscay, Spain |
Characteristics | |
Design | Transporter bridge |
Material | Iron |
Total length | 160 മീ (520 അടി) |
Height | 45 മീ (148 അടി) |
History | |
Architect | Alberto Palacio |
Engineering design by | Ferdinand Arnodin |
Construction end | 1893 |
Official name | Vizcaya Bridge |
Type | Cultural |
Criteria | i, ii |
Designated | 2006 (30th session) |
Reference no. | 1217 |
State Party | Spain |
Region | Europe and North America |
ജലയാനങ്ങളുടെ സഞ്ചാരത്തിന് തടസ്സമുണ്ടാക്കാത്ത തരം ട്രാൻസ്പോർട്ടർ ബ്രിഡ്ജ് ആയ, സ്പെയിനിലെ ബിസ്കെ പ്രവിശ്യയിലെ പോർചുഗലറ്റ്, ലാസ് അരീനാസ്(ഗെറ്റ്ക്സോ യുടെ ഭാഗം) പട്ടണങ്ങളെ നെർവിയോൺ നദിക്കു കുറുകെ ബന്ധിപ്പിക്കുന്ന പാലമാണ് വിസ്കായ പാലം.
തദ്ദേശവാസികൾ ഈ പാലത്തെ ഔദ്യോഗിക വെബ്സൈറ്റിൽ പോലും പ്യൂവന്റെ കൊൾഗാന്റെ എന്നാണ് വിളിക്കാറുള്ളത്. സ്പാനിഷിൽ തൂക്കുപാലം എന്നാണ് ഇതിനു അർത്ഥമെങ്കിലും തൂക്കുപാലത്തിൽ നിന്നും തികസിച്ചും വ്യത്യസ്തമായ ഘടനയാണ് ഇതിന്റേത്.
ചരിത്രം[തിരുത്തുക]
നെർവിയോൺ നദിയുടെ തീരങ്ങളെ ബന്ധിപ്പിക്കാനായാണ് ഈ പാലം പണിതത്. ലോകത്തിലെ ഏറ്റവും പഴയ ട്രാൻസ്പോർട്ടർ ബ്രിഡ്ജ് ആയ ഈ പാലം ഗുസ്താവ് ഈഫലിന്റെ ശിഷ്യനായിരുന്ന ആൽബർട്ടോ പലാസിയോ ആണ് രൂപകൽപ്പന ചെയ്തത്. ഫെർഡിനാൻഡ് ജോസഫ് എന്ന എൻജിനീയർക്കായിരുന്നു നിർമ്മാണ ചുമതല. സാന്റോസ് ലോപ്പസ് ഡി ലെറ്റോണയായിരുന്നു സാമ്പത്തിക ചുമതല വഹിച്ചിരുന്നത്. ബിൽബാവോ തുറമുഖത്തിൽ നിന്നുള്ള ജലഗതാഗതത്തിനു തടസമുണ്ടാക്കാതെ ന്യായമായ ചെലവിൽ നിർമ്മിക്കാൻ പറ്റുന്നവിധത്തിലായിരുന്നു പലാസിയോ ഇത് രൂപകൽപ്പന ചെയ്തത്.
പാലത്തിന്റെ സേവനം ഒരിക്കൽ മാത്രം നാല് വർഷത്തേക്ക് തടസപ്പെട്ടിരുന്നു. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ പാലത്തിന്റെ മേൽഭാഗം ഡയനാമിറ്റ് ഉപയോഗിച്ച തകർത്തപ്പോഴായിരുന്നു ഇത്. പോർചുഗലറ്റിലെ തന്റെ ഭവനത്തിലിരുന്ന് പാലത്തിന്റെ ഭാഗികമായ തകർച്ച തന്റെ മരണത്തിനു തൊട്ടുമുൻപ് പലാസിയോ കണ്ടു.
ലോക പൈതൃക സ്ഥാനം[തിരുത്തുക]
2006 ജൂലൈ 13ന് വിസ്കായ പാലത്തെ ഒരു ലോക പൈതൃക സ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ചു. സ്പെയിനിലെ ഏക വ്യാവസായിക പൈതൃക കേന്ദ്രമാണ് ഇത്. ഭംഗിയുടെയും പ്രവർത്തന മികവിന്റെയും സമന്വയമായാണ് യുനെസ്കോ വിസ്കായ പാലത്തെ പരിഗണിക്കുന്നത്. ഇരുമ്പും ഉരുക്കു കമ്പികളും ഉപയോഗിച്ച് പാലം നിർമ്മിക്കുന്ന രീതിക്ക് പിന്നീട് ലോകം മുഴുവൻ അനുകരണങ്ങളുണ്ടായി.[1]
ചിത്രങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Chu, Nick. "Vizcaya ("Hanging") Bridge: Half Gondola, Half Bridge, 100% Awesomeness". The Gondola Project. മൂലതാളിൽ നിന്നും 2014-02-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 November 2013.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
