വിലങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിലങ്ങാട്
Kerala locator map.svg
Red pog.svg
വിലങ്ങാട്
11°46′N 75°44′E / 11.76°N 75.74°E / 11.76; 75.74
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനങ്ങൾ ഗ്രാമ പഞ്ചായത്ത്
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 3,778
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673506
+0496
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ തൂണേരി ബ്ളോക്കിൽ വാണിമൽ ഗ്രാമപഞ്ചായത്തിൽ പെടുന്ന മൂന്ന് വില്ലേജുകളിലൊന്നാണ് വിലങ്ങാട്. വാണിമൽ, വളയം എന്നിവയാണ് മറ്റു രണ്ടു വില്ലേജുകൾ[1]

പ്രത്യേകതകൾ[തിരുത്തുക]

വിലങ്ങാട് കുഞ്ഞോൻ ചിറയിൽ നിന്നാണ് മാഹി പുഴ ഉദ്ഭവിക്കുന്നത്.[1]

7.5 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യം വച്ചുള്ള വിലങ്ങാട് ചെറുകിട ജലവൈദ്യുതപദ്ധതി 2012-ൽ നിർമ്മാണത്തിലിരിക്കുകയായിരുന്നു. വിലങ്ങാട് ടൗണിലാണ് ഇതിന്റെ പവർ സ്റ്റേഷൻ നിർമ്മിച്ച് വൈദ്യുതി ഉൽപാദനം തുടങ്ങി [2]

  • കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്ന ഊരുകൾ വിലങ്ങാടാണുള്ളത് അടുപ്പിൽ കോളനി,കെട്ടിൽ കോളനി,വായാട് കോളനി,കമ്പളിപ്പാറ,വാളാംതോട്,മാടാചേരി,പന്നിയേരി,കുറ്റല്ലുർ എന്നിവയാണ് എന്നിവയാണ് പ്രാധാന കോളനികൾ അടുപ്പിൽ കോളനി,കെട്ടിൽ കോളനി,എന്നിവടങ്ങളിൽ പട്ടിക വർഗ്ഗത്തിൽപെട്ട പണിയസമുദായക്കാരാണ് കുടുതൽ കാണപ്പെടുന്നത് മറ്റുളള കോളനികളിൽ കുറിച്ച്യ സമുദായത്തിൽ പെട്ടവരും താമസിച്ചു വരുന്നു പ്രകൃതി സുന്ദരമായ ഈ നാട്ടിൽ വികസനത്തിന്റെ ഒരു നിഴലുപോലും എടുത്ത് പറയാൻ ഇല്ല.ക്രിസ്ത്യാനികളും ഹിന്ദുക്കളും തിങ്ങിതാമസിക്കുന്നു വിലങ്ങാട്ടിൽ എടുത്തു പറയാൻ ആശുപത്രിപോലും ഇല്ല.മാറി മാറി വന്ന സർക്കാരുകൾ ഒന്നും ചെയ്യാതെ ഇവിടത്തെ ജനങ്ങളെ വഞ്ചിക്കുക മാത്രമാണ് തുടരുന്നത്. കുറ്റല്ലൂർ, മാടാൻചേരി, പന്നിയേരി എന്നിവടങ്ങളിൽ നിന്നും കുട്ടികൾ 7 കി. മി നടന്നാണ് വിലങ്ങാട് സ്ക്കുളിൽ എത്തുന്നത്.

[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 വാണിമൽ ഗ്രാമപഞ്ചായത്ത്
  2. മെട്രോവാർത്ത.കോം വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതി ഇഴയുന്നു
  3. ദേശാഭിമാനി.കോം ദുരിത മഴ പെയ്യുന്ന വിലങ്ങാട് അടുപ്പിൽ കോളനി: ടി കെ വിജീഷ്
"https://ml.wikipedia.org/w/index.php?title=വിലങ്ങാട്&oldid=3096668" എന്ന താളിൽനിന്ന് ശേഖരിച്ചത്