ലിബർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിബർട്ടിയുടെ കലാപരമായ ആവിഷ്കാരം ആയ, ശിൽപിയായ ഫ്രെഡറിക് അഗസ്റ്റെ ബാർത്തോൾഡിയുടെ സ്റ്റാച്യൂ ഓഫ് ലിബർട്ടി. 1886-ൽ ഫ്രാൻസ് ഇത് യുഎസിനു സംഭാവന ചെയ്തു.

ഒരാളുടെ ജീവിതരീതിയിലോ പെരുമാറ്റത്തിലോ രാഷ്ട്രീയ വീക്ഷണങ്ങളിലോ അധികാരികൾ അടിച്ചേൽപ്പിക്കുന്ന അടിച്ചമർത്തൽ നിയന്ത്രണങ്ങളിൽ നിന്ന് സമൂഹത്തിനുള്ളിൽ സ്വതന്ത്രമായിരിക്കുന്ന അവസ്ഥയാണ് ലിബർട്ടി.

ദൈവശാസ്ത്രത്തിൽ, "പാപം, ആത്മീയ അടിമത്തം, [അല്ലെങ്കിൽ] ലൗകിക ബന്ധങ്ങൾ" എന്നിവയുടെ ഫലങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് ലിബർട്ടി. [1]

സാമ്പത്തിക ശാസ്ത്രത്തിൽ, ലിബർട്ടി സ്വതന്ത്രവും ന്യായവും തുറന്നതുമായ മത്സരത്തെ അർത്ഥമാക്കുന്നു, ഇത് പലപ്പോഴും ഒരു സ്വതന്ത്ര കമ്പോളമെന്ന് വിളിക്കപ്പെടുന്നു.

ചില സമയങ്ങളിൽ ലിബർട്ടി എന്നത് സ്വാതന്ത്ര്യത്തിൽ നിന്ന് വ്യത്യസ്തമായി, പ്രാഥമികമായി അല്ലെങ്കിലും, ഒരു വ്യക്തിക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാനുള്ള കഴിവ്, ഒരാൾക്ക് ചെയ്യാൻ കഴിയുന്നത് എന്നിവ അർത്ഥമാക്കുന്നു; മറുവശത്ത് "സ്വാതന്ത്ര്യം" എന്ന വാക്ക് ഉപയോഗിക്കുന്നത്, ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും അവകാശങ്ങൾ കണക്കിലെടുത്ത് ഏകപക്ഷീയമായ നിയന്ത്രണങ്ങളുടെ അഭാവം എന്നാണ്. ഈ അർത്ഥത്തിൽ, ലിബർട്ടിയുടെ വിനിയോഗം കഴിവിന് വിധേയവും മറ്റുള്ളവരുടെ അവകാശങ്ങളാൽ പരിമിതവുമാണ്. അങ്ങനെ, ലിബർട്ടി എന്നത് മറ്റാരുടെയും സ്വാതന്ത്ര്യം നഷ്ടപ്പെടുത്താതെ നിയമവാഴ്ചയ്ക്ക് കീഴിലുള്ള സ്വാതന്ത്ര്യത്തിന്റെ ഉത്തരവാദിത്തപരമായ ഉപയോഗമാണ്. ഒരു ശിക്ഷയായി ലിബർട്ടി എടുത്തുകളയാം. പല രാജ്യങ്ങളിലും, ക്രിമിനൽ പ്രവൃത്തികളിൽ ശിക്ഷിക്കപ്പെട്ടാൽ അവരുടെ ലിബർട്ടി നഷ്ടപ്പെടും.

പദോൽപ്പത്തി[തിരുത്തുക]

ലിബർട്ടാസ് ദേവിയുടെ പേരിൽ നിന്നും ഉരുത്തിരിഞ്ഞ ലിബർട്ടാസ് (libertas) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ലിബർട്ടി എന്ന പദം ഉണ്ടായത്. "ലൈഫ് ലിബർട്ടി ആൻ്റ ദ പർസ്യൂട്ട് ഓഫ് ഹാപ്പിനസ് (ജീവിതം, സ്വാതന്ത്ര്യം, സന്തോഷത്തെ പിന്തുടരൽ)", "ലിബർട്ടേ, എഗാലിറ്റേ, ഫ്രറ്റേണിറ്റേ" തുടങ്ങിയ മുദ്രാവാക്യങ്ങളിൽ "ലിബർട്ടി" എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കാറുണ്ട്. [2]

സ്വാതന്ത്ര്യവുമായുള്ള വ്യത്യാസം[തിരുത്തുക]

ലിബർട്ടി, സ്വാതന്ത്ര്യം അഥവാ ഫ്രീഡ്രത്തിൽ നിന്ന് ചില തരത്തിൽ വ്യത്യസ്ഥമാണ്. ലിബർട്ടിയെ ഓക്‌സ്‌ഫോർഡ് നിഘണ്ടു നിർവചിച്ചിരിക്കുന്നത് "ഒരാളുടെ ജീവിതരീതിയിലോ പെരുമാറ്റത്തിലോ രാഷ്ട്രീയ വീക്ഷണങ്ങളിലോ അധികാരം അടിച്ചേൽപ്പിക്കുന്ന അടിച്ചമർത്തൽ നിയന്ത്രണങ്ങളിൽ നിന്ന് സമൂഹത്തിനുള്ളിൽ സ്വതന്ത്രമായിരിക്കുന്ന അവസ്ഥ" എന്നാണ് അതേ സമയം ഫ്രീഡം എന്നതിന് നൽകുന്ന നിർവ്വചനം "ഒരാൾ ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിക്കാനോ സംസാരിക്കാനോ ചിന്തിക്കാനോ ഉള്ള അധികാരം അല്ലെങ്കിൽ അവകാശം" എന്നാണ്.[3][4]

തത്വശാസ്ത്രം[തിരുത്തുക]

ജോൺ സ്റ്റുവർട്ട് മിൽ, 1859-ലെ തന്റെ കൃതിയായ ഓൺ ലിബർട്ടിയിൽ, ലിബർട്ടിഎന്നത് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമായും, അതല്ലാതെ നിർബന്ധത്തിന്റെ അഭാവമായും നിർവ്വചിക്കു. [5]

രാഷ്ട്രീയം[തിരുത്തുക]

ചരിത്രം[തിരുത്തുക]

അരിസ്റ്റോട്ടിലിന്റെ പ്രതിമ

പൊളിറ്റിക്കൽ ലിബർട്ടി (രാഷ്ട്രീയ സ്വാതന്ത്ര്യം ) എന്ന ആധുനിക ആശയത്തിന്റെ ഉത്ഭവം സ്വാതന്ത്ര്യത്തിന്റെയും അടിമത്തത്തിന്റെയും ഗ്രീക്ക് ആശയങ്ങളിൽ നിന്നാണ്. സ്വതന്ത്രനാകുക എന്നാൽ ഗ്രീക്കുകാർക്ക്, ഒരു യജമാനനില്ലാതിരിക്കുക അല്ലെങ്കിൽ ഒരു യജമാനനിൽ നിന്ന് സ്വതന്ത്രനാകുക (ഒരാൾ ഇഷ്ടപ്പെടുന്നതുപോലെ ജീവിക്കുക) എന്നത് ആയിരുന്നു.[6] അതായിരുന്നു സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ ഗ്രീക്ക് ആശയം.  അരിസ്റ്റോട്ടിൽ പറഞ്ഞതുപോലെ അത് ജനാധിപത്യ സങ്കൽപ്പവുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു:

"എങ്കിൽ, എല്ലാ ജനാധിപത്യവാദികളും തങ്ങളുടെ ഭരണത്തിന്റെ അടിസ്ഥാനമാണെന്ന് സ്ഥിരീകരിക്കുന്ന ലിബർട്ടിയുടെ ഒരു കുറിപ്പാണിത്. മറ്റൊന്ന്, ഒരു മനുഷ്യൻ അവന്റെ ഇഷ്ടം പോലെ ജീവിക്കണം. ഇത് ഒരു സ്വതന്ത്രന്റെ പദവിയാണെന്ന് അവർ പറയുന്നു, മറുവശത്ത്, ഒരു മനുഷ്യൻ ഇഷ്ടപ്പെടുന്നതുപോലെ ജീവിക്കാതിരിക്കുക എന്നത് ഒരു അടിമയുടെ അടയാളമാണ്. ഇത് ജനാധിപത്യത്തിന്റെ രണ്ടാമത്തെ സ്വഭാവമാണ്, സാധ്യമെങ്കിൽ ആരും ഭരിക്കരുത്, അല്ലെങ്കിൽ, ഇത് അസാധ്യമാണെങ്കിൽ, മാറിമാറി ഭരിക്കുക എന്ന അവകാശവാദം ഉയർന്നുവന്നത്; അതിനാൽ അത് സമത്വത്തെ അടിസ്ഥാനമാക്കിയുള്ള സ്വാതന്ത്ര്യത്തിന് സംഭാവന നൽകുന്നു." [7]

ഇത് സ്വതന്ത്രരായ പുരുഷന്മാർക്ക് മാത്രം ബാധകമാണ്.  ഉദാഹരണത്തിന്, ഏഥൻസിൽ, സ്ത്രീകൾക്ക് വോട്ടുചെയ്യാനോ അധികാരം വഹിക്കാനോ കഴിയില്ല, നിയമപരമായും സാമൂഹികമായും അവർ ഒരു പുരുഷ ബന്ധുവിനെ ആശ്രയിക്കണം..[8]

പേർഷ്യൻ സാമ്രാജ്യത്തിലെ ജനങ്ങൾ ഒരു പരിധിവരെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. അവിടെ എല്ലാ മതങ്ങളിലെയും വംശീയ വിഭാഗങ്ങളിലെയും പൗരന്മാർക്ക് ഒരേ അവകാശങ്ങളും മതസ്വാതന്ത്ര്യവും ഉണ്ടായിരുന്നു, സ്ത്രീകൾക്കും പുരുഷന്മാർക്ക് തുല്യമായ അവകാശങ്ങൾ ഉണ്ടായിരുന്നു, അടിമത്തം നിർത്തലാക്കപ്പെട്ടു (ബിസി 550). അടിമകൾ സാധാരണയായി അത്തരം ജോലികൾ ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ, പേർഷ്യയിലെ രാജാക്കന്മാരുടെ എല്ലാ കൊട്ടാരങ്ങളും പണിതത് കൂലിപ്പണിക്കാരായിരുന്നു.

പുരാതന ഇന്ത്യയിലെ മൗര്യ സാമ്രാജ്യത്തിൽ, എല്ലാ മതങ്ങളിലും വംശീയ വിഭാഗങ്ങളിലും പെട്ട പൗരന്മാർക്ക് സ്വാതന്ത്ര്യത്തിനും സഹിഷ്ണുതയ്ക്കും തുല്യതയ്ക്കും ചില അവകാശങ്ങൾ ഉണ്ടായിരുന്നു. സർക്കാരിന്റെ പൊതുനയത്തിൽ സഹിഷ്ണുതയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന മഹാനായ അശോകന്റെ ശാസനങ്ങളിൽ ഒരു സമത്വ അടിസ്ഥാനത്തിൽ സഹിഷ്ണുതയുടെ ആവശ്യകത കാണാം. യുദ്ധത്തടവുകാരെ പിടിക്കുകയോ വധിക്കുകയോ ചെയ്യുന്നത് അശോകൻ അപലപിച്ചതായി കാണുന്നു. മൗര്യ സാമ്രാജ്യത്തിലും അടിമത്തം നിലവിലില്ലായിരുന്നു. എന്നിരുന്നാലും, ഹെർമൻ കുൽക്കെയുടെയും ഡയറ്റ്‌മാർ റോതർമുണ്ടിന്റെയും അഭിപ്രായത്തിൽ, "അശോകന്റെ ഉത്തരവുകൾ തുടക്കം മുതൽ തന്നെ എതിർക്കപ്പെട്ടതായി തോന്നുന്നു." [9]

റോമൻ ചക്രവർത്തിമാരുടെ ഭരണത്തിൻ കീഴിലും റോമൻ നിയമം ചില പരിമിതമായ സ്വാതന്ത്ര്യങ്ങൾ അംഗീകരിച്ചിരുന്നു. എന്നിരുന്നാലും, ഈ സ്വാതന്ത്ര്യങ്ങൾ റോമൻ പൗരന്മാർക്ക് മാത്രമേ നൽകിയിട്ടുള്ളൂ. റോമൻ നിയമത്തിന് കീഴിൽ ആസ്വദിച്ച സ്വാതന്ത്ര്യങ്ങളിൽ പലതും മധ്യകാലഘട്ടങ്ങളിൽ നിലനിന്നിരുന്നു, എന്നാൽ സാധാരക്കാർക്ക് അപ്രാപ്യമായിരുന്ന ഈ സ്വാതന്ത്ര്യങ്ങൾ പ്രഭുക്കന്മാർക്കു മാത്രം ബാധകമായിരുന്നുള്ളൂ. അവിഭാജ്യവും സാർവത്രികവുമായ സ്വാതന്ത്ര്യങ്ങളെക്കുറിച്ചുള്ള ആശയത്തിന് ജ്ഞാനോദയത്തിന്റെ യുഗം വരെ കാത്തിരിക്കേണ്ടി വന്നു.

പ്രത്യയശാസ്ത്രങ്ങൾ[തിരുത്തുക]

ലിബറലിസം[തിരുത്തുക]

കൺസൈസ് ഓക്സ്ഫഡ് ഡിഷണറി ഓഫ് പൊളിറ്റിക്സ് (Concise Oxford Dictionary of Politics) അനുസരിച്ച്, ലിബറലിസം എന്നത് "വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പരമാവധിയാക്കുന്നതും, രാഷ്ട്രീയത്തിന്റെ ലക്ഷ്യമാണെന്ന വിശ്വാസമാണ്". എന്നാൽ ആ ലക്ഷ്യങ്ങൾ എങ്ങനെ നേടാം എന്നതിനെക്കുറിച്ച് കാര്യമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എല്ലാ ചർച്ചകളും ആരാണ് സ്വതന്ത്രൻ, അവർക്ക് എന്ത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്, അവരുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ശക്തികൾഎന്തെല്ലാം എന്നീ മൂന്ന് പ്രധാന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ലിബറലിസത്തിന്റെ കാതലായ വിശ്വാസം സഹിഷ്ണുതയാണെന്ന് ജോൺ ഗ്രേ വാദിക്കുന്നു. ലിബറലുകൾ മറ്റുള്ളവർക്ക് അവർക്കാവശ്യമുള്ളത് ചെയ്യാൻ സ്വാതന്ത്ര്യം നൽകുന്നു, പകരം അതേ സ്വാതന്ത്ര്യം പകരമായി തിരിച്ച് പ്രതീക്ഷിക്കുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഈ ആശയം രാഷ്ട്രീയത്തേക്കാൾ വ്യക്തിപരമാണ്. ലിബറലിസത്തെ വലതും ഇടതും ഒരുപോലെ ആക്രമിക്കുന്നതായി വില്യം സഫീർ ചൂണ്ടിക്കാട്ടുന്നു: ഗർഭച്ഛിദ്രം, സ്വവർഗരതി, നിരീശ്വരവാദം തുടങ്ങിയ ആചാരങ്ങളെ പ്രതിരോധിക്കുന്നതിന്റെ പേരിൽ വലതുപക്ഷവും സ്വതന്ത്ര സംരംഭവും വ്യക്തിയുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിന്റെ പേരിൽ ഇടതുപക്ഷവും. [10]

ലിബർട്ടേറിയനിസം[തിരുത്തുക]

എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക അനുസരിച്ച്, ലിബർട്ടേറിയനിസ്റ്റുകൾ ലിബർട്ടിയെ അവരുടെ പ്രാഥമിക രാഷ്ട്രീയ മൂല്യമായി കണക്കാക്കുന്നു. ലിബർട്ടി നടപ്പിലാക്കുന്നതിനുള്ള അവരുടെ സമീപനത്തിൽ, വ്യക്തികൾ പരസ്പരം അധികാരം പ്രയോഗിച്ച് എന്തിനെങ്കിലും നിർബദ്ധിക്കുന്നതിൽ നിന്ന് തടയുന്നതിന് ആവശ്യമായ ഇടപടൽ അല്ലാതെ സർക്കാർ വ്യക്തികളെ എന്തിനെങ്കിലും നിർബന്ധിക്കുന്നതിനെ എതിർക്കുന്നത് ഉൾപ്പെടുന്നു. [11]

നോൺ-അഗ്രെഷൻ പ്രിൻസിപ്പിൾ (എൻഎപി) എന്നറിയപ്പെടുന്ന തത്ത്വമാണ് ലിബർട്ടേറിയനിസത്തെ നയിക്കുന്നത്. ഒരു വ്യക്തിയുടെയോ വ്യക്തിയുടെ സ്വത്തിനെതിരായോ ഉള്ള ആക്രമണം എല്ലായ്പ്പോഴും ഒരാളുടെ ജീവിതം, സ്വാതന്ത്ര്യം, സ്വത്തവകാശം എന്നിവയുടെ അധാർമിക ലംഘനമാണെന്ന് നോൺ-അഗ്രെഷൻ തത്വം വാദിക്കുന്നു. [12] [13] ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സമ്മതത്തിനുപകരം വഞ്ചന ഉപയോഗിക്കുന്നത് നോൺ-അഗ്രെഷൻ തത്വത്തിന്റെ ലംഘനമാണ്. അതിനാൽ, നോൺ-അഗ്രെഷൻ തത്വത്തിന്റെ ചട്ടക്കൂടിനു കീഴിൽ, ബലാത്സംഗം, കൊലപാതകം, വഞ്ചന, നികുതി ചുമത്തൽ, സർക്കാർ നിയന്ത്രണം, സമാധാനപരമായ വ്യക്തികൾക്കെതിരെ ആക്രമണം ആരംഭിക്കുന്ന മറ്റ് പെരുമാറ്റങ്ങൾ എന്നിവ ഈ തത്വത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുന്നു. [14] ഈ തത്വം ഏറ്റവും സാധാരണയായി അനുസരിക്കുന്നത് ലിബർട്ടേറിയനിലിബർട്ടേറിയനിസ്റ്റുകളാണ്. [15]

റിപ്പബ്ലിക്കൻ ലിബർട്ടി[തിരുത്തുക]

ചരിത്രകാരനായ ക്വെന്റിൻ സ്കിന്നറെ അല്ലെങ്കിൽ തത്ത്വചിന്തകനായ ഫിലിപ്പ് പെറ്റിറ്റിനെ [16] പോലെയുള്ള റിപ്പബ്ലിക്കൻ ലിബർട്ടി സൈദ്ധാന്തികരുടെ അഭിപ്രായത്തിൽ, ഒരാളുടെ ലിബർട്ടി അയാളുടെ പ്രവർത്തനങ്ങളിൽ ഇടപെടാതിരിക്കൽ ആയി കാണരുത്, മറിച്ച് ഇത് ആധിപത്യമില്ലായ്മയാണ്. റോമൻ ഡൈജസ്റ്റിൽ നിന്ന് ഉത്ഭവിക്കുന്ന ഈ വീക്ഷണമനുസരിച്ച്, ഒരു ലിബർ ഹോമോ അഥവാ ഒരു സ്വതന്ത്ര മനുഷ്യനാകുക എന്നതിനർത്ഥം മറ്റൊരാളുടെ ഏകപക്ഷീയമായ ഇച്ഛയ്ക്ക് വിധേയനാകാതിരിക്കുക, അതായത് മറ്റൊരാളുടെ ആധിപത്യത്തിന് കീഴിൽ വരാതിരിക്കുക എന്നതാണ്. നിങ്ങൾക്ക് വ്യക്തിസ്വാതന്ത്ര്യം ആസ്വദിക്കണമെങ്കിൽ റിപ്പബ്ലിക്ക് അല്ലെങ്കിൽ ഒരു സ്വതന്ത്ര സ്വയംഭരണ സിവിൽ അസോസിയേഷനിൽ നിങ്ങൾ അംഗമായിരിക്കണം എന്ന് ഉറപ്പിച്ച മക്കിയവെല്ലിയെയും അവർ ഉദ്ധരിക്കുന്നു. [17]

സോഷ്യലിസം[തിരുത്തുക]

സോഷ്യലിസ്റ്റുകൾ സ്വാതന്ത്ര്യത്തെ തികച്ചും അമൂർത്തമായ ആദർശത്തിന് വിരുദ്ധമായി ഒരു മൂർത്തമായ സാഹചര്യമായി കാണുന്നു. നിർബന്ധിത സാമൂഹിക ബന്ധങ്ങളാൽ, തടസ്സപ്പെടാതെ വ്യക്തികൾക്ക് അവരുടെ സൃഷ്ടിപരമായ താൽപ്പര്യങ്ങൾ പിന്തുടരാനുള്ള അവസ്ഥയാണ് സ്വാതന്ത്ര്യം. അതിനാൽ, സ്വാതന്ത്ര്യത്തിന് സാമൂഹിക ബന്ധങ്ങൾക്കൊപ്പം സ്വാതന്ത്ര്യം സാധ്യമാക്കുന്ന ഭൗതിക സാമ്പത്തിക സാഹചര്യങ്ങളും സ്വാതന്ത്ര്യത്തിന് അനുകൂലമായ സ്ഥാപനങ്ങളും ആവശ്യമാണ്. [18]

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സോഷ്യലിസ്റ്റ് ആശയം സർഗ്ഗാത്മകതയുടെയും വ്യക്തിത്വത്തിന്റെയും സോഷ്യലിസ്റ്റ് വീക്ഷണവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. അന്യവൽക്കരിക്കപ്പെട്ട തൊഴിൽ എന്ന കാൾ മാർക്‌സിന്റെ സങ്കൽപ്പത്തിൽ സ്വാധീനം ചെലുത്തിയ സോഷ്യലിസ്റ്റുകൾ, അന്യവൽക്കരണത്തിന്റെ അഭാവത്തിൽ ഒരു വ്യക്തിക്ക് സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യമെന്ന് മനസ്സിലാക്കുന്നു, ഇവിടെ "അന്യവൽക്കരിക്കപ്പെട്ട തൊഴിൽ" എന്നത് ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന അവസ്ഥയാണ്, നേരെമറിച്ച് അന്യവൽക്കരിക്കപ്പെടാത്ത ജോലി, സ്വന്തം സൃഷ്ടിപരമായ താൽപ്പര്യങ്ങൾ പിന്തുടരുന്ന ജോലിയെ സൂചിപ്പിക്കുന്നു. [19]

മാർക്സിസം[തിരുത്തുക]

കാൾ മാർക്‌സിനെ സംബന്ധിച്ചിടത്തോളം, അതിസമൃദ്ധിയും സ്വതന്ത്ര പ്രവേശനവും ഉള്ള ഒരു കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ മാത്രമേ അർത്ഥവത്തായ സ്വാതന്ത്ര്യം നേടാനാകൂ. അത്തരമൊരു സാമൂഹിക ക്രമീകരണം അന്യവൽക്കരിക്കപ്പെട്ട തൊഴിലാളികളുടെ ആവശ്യം ഇല്ലാതാക്കുകയും വ്യക്തികളെ അവരുടെ സ്വന്തം സൃഷ്ടിപരമായ താൽപ്പര്യങ്ങൾ പിന്തുടരാൻ പ്രാപ്തരാക്കുകയും, അവരുടെ മുഴുവൻ സാധ്യതകളും വികസിപ്പിക്കാനും പരമാവധിയാക്കാനും അവരെ അനുവദിക്കുന്നു. ഇതിനൊപ്പം മാർക്സ് ഓരോ വ്യക്തിക്കും "സ്വാതന്ത്ര്യത്തിന്റെ മണ്ഡലം" അല്ലെങ്കിൽ വിവേചനാധികാരമുള്ള ഒഴിവുസമയങ്ങൾ വികസിപ്പിക്കുന്നതിനായി ശരാശരി ജോലി ദൈർഘ്യം ക്രമേണ കുറയ്ക്കുന്ന സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും കഴിവിനെക്കുറിച്ചു ഊന്നൽ നല്കുന്നു. [20] [21] കമ്യൂണിസ്റ്റ് സമൂഹത്തെയും മനുഷ്യസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള മാർക്‌സിന്റെ സങ്കൽപ്പം അങ്ങനെ സമൂലമായി വ്യക്തിപരമാണ്. [22]

അനാർക്കിസം[തിരുത്തുക]

പല അനാർക്കിസ്റ്റുകളും സ്വാതന്ത്ര്യത്തെ അല്പം വ്യത്യസ്തമായി കാണുമ്പോൾ, ഭരണകൂടത്തിന്റെ അധികാരം, മുതലാളിത്തം, ദേശീയത എന്നിവ ഉൾപ്പെടെയുള്ള എല്ലാത്തരം അധികാരത്തെയും എല്ലാവരും എതിർക്കുന്നു. റഷ്യൻ വിപ്ലവകാരിയായ അനാർക്കിസ്റ്റ് മിഖായേൽ ബകുനിന്, ലിബർട്ടി എന്നത് ഒരു അമൂർത്തമായ ആദർശമല്ല, മറിച്ച് മറ്റുള്ളവരുടെ തുല്യ സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കിയുള്ള മൂർത്തമായ യാഥാർത്ഥ്യമാണ്. ഒരു നല്ല അർത്ഥത്തിൽ, ലിബർട്ടി എന്നതിൽ "ഓരോ മനുഷ്യന്റെയും എല്ലാ കഴിവുകളുടെയും ശക്തികളുടെയും പൂർണ്ണമായ വികസനം, വിദ്യാഭ്യാസം, ശാസ്ത്രീയ പരിശീലനം, ഭൗതിക അഭിവൃദ്ധി എന്നിവ" ഉൾക്കൊള്ളുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അത്തരമൊരു സങ്കൽപ്പം "സാമൂഹികമാണ്, കാരണം അത് സമൂഹത്തിൽ മാത്രമേ സാക്ഷാത്കരിക്കാൻ കഴിയൂ" . നിഷേധാത്മകമായ അർത്ഥത്തിൽ, സ്വാതന്ത്ര്യം എന്നത് "എല്ലാ ദൈവിക, കൂട്ടായ, വ്യക്തിഗത അധികാരങ്ങൾക്കെതിരായ വ്യക്തിയുടെ കലാപമാണ്." [23]

ലിബർട്ടിയെക്കുറിച്ചുള്ള ചരിത്രപരമായ രചനകൾ[തിരുത്തുക]

  • John Locke (1689). Two Treatises of Government: In the Former, the False Principles, and Foundation of Sir Robert Filmer, and His Followers, Are Detected and Overthrown. the Latter Is an Essay Concerning the True Original, Extent, and End of Civil Government. London: Awnsham Churchill.
  • Frédéric Bastiat (1850). The Law. Paris: Guillaumin & Co.
  • John Stuart Mill (1859). On Liberty. London: John W Parker and Son.
  • James Fitzjames Stephen (1874). Liberty, Equality, Fraternity. London: Smith, Elder, & Co.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Oxford English Dictionary, liberty Archived 2015-09-24 at the Wayback Machine.: "Freedom from the bondage or dominating influence of sin, spiritual servitude, worldly ties."
  2. "Liberty, Equality, Fraternity – France in the United States / Embassy of France in Washington, DC". Archived from the original on 2016-03-05. Retrieved 2018-07-29.
  3. Stevenson, Angus, ed. (2010-01-01). "New Oxford American Dictionary". doi:10.1093/acref/9780195392883.001.0001. ISBN 978-0-19-539288-3. Archived from the original on 2020-03-12. Retrieved 2023-06-02. {{cite journal}}: Cite journal requires |journal= (help)
  4. "What are freedom and liberty?" (in ഇംഗ്ലീഷ്). 2018-04-11. Retrieved 2023-08-04.
  5. Westbrooks, Logan Hart (2008) "Personal Freedom" p. 134 In Owens, William (compiler) (2008) Freedom: Keys to Freedom from Twenty-one National Leaders Main Street Publications, Memphis, Tennessee, pp. 3–38, ISBN 978-0-9801152-0-8
  6. Baldissone, Riccardo (2018). Farewell to Freedom: A Western Genealogy of Liberty. doi:10.16997/book15. ISBN 978-1911534600.
  7. Aristotle, Politics 6.2
  8. Mikalson, Jon (2009). Ancient Greek Religion (2nd ed.). Wiley-Blackwell. p. 129. ISBN 978-1-4051-8177-8.
  9. Hermann Kulke, Dietmar Rothermund (2004). A history of India. Routledge. p. 66. ISBN 0-415-32920-5
  10. William Safire, Safire's Political Dictionary, "Liberalism takes criticism from both the right and the left,...", p. 388, Oxford University Press, 2008, ISBN 978-0-19-534334-2.
  11. David Kelley, "Life, liberty, and property." Social Philosophy and Policy (1984) 1#2 pp. 108–118.
  12. "For Libertarians, There Is Only One Fundamental Right". 29 March 2015. Archived from the original on 8 March 2022. Retrieved 4 March 2022.
  13. ""The Morality of Libertarianism"". 1 October 2015. Archived from the original on 23 January 2017. Retrieved 4 March 2022.
  14. "The Non-Aggression Axiom of Libertarianism". Lew Rockwell. Archived from the original on 2016-01-22. Retrieved 2016-03-22.
  15. """Good ideas don't require force"". 4 July 2021. Archived from the original on 8 March 2022. Retrieved 4 March 2022.
  16. Philip Pettit, Republicanism: a theory of freedom and government, 1997
  17. The Foundations of Modern Political Thought: Volume 1, The Renaissance, By Quentin Skinner
  18. Bhargava, Rajeev (2008). Political Theory: An Introduction. Pearson Education India. p. 255. Genuine freedom as Marx described it, would become possible only when life activity was no longer constrained by the requirements of production or by the limitations of material scarcity…Thus, in the socialist view, freedom is not an abstract ideal but a concrete situation that ensues only when certain conditions of interaction between man and nature (material conditions), and man and other men (social relations) are fulfilled.
  19. Goodwin, Barbara (2007). Using Political Ideas. Wiley. pp. 107–109. ISBN 978-0-470-02552-9. Socialists consider the pleasures of creation equal, if not superior, to those of acquisition and consumption, hence the importance of work in socialist society. Whereas the capitalist/Calvinist work ethic applauds the moral virtue of hard work, idealistic socialists emphasize the joy. This vision of 'creative man', Homo Faber, has consequences for their view of freedom...Socialist freedom is the freedom to unfold and develop one's potential, especially through unalienated work.
  20. Wood, John Cunningham (1996). Karl Marx's Economics: Critical Assessments I. Routledge. pp. 248–249. ISBN 978-0-415-08714-8. Affluence and increased provision of free goods would reduce alienation in the work process and, in combination with (1), the alienation of man's 'species-life'. Greater leisure would create opportunities for creative and artistic activity outside of work.
  21. Peffer, Rodney G. (2014). Marxism, Morality, and Social Justice. Princeton University Press. p. 73. ISBN 978-0-691-60888-4. Marx believed the reduction of necessary labor time to be, evaluatively speaking, an absolute necessity. He claims that real wealth is the developed productive force of all individuals. It is no longer the labor time but the disposable time that is the measure of wealth.
  22. "Karl Marx on Equality" (PDF). Archived from the original (PDF) on 2015-11-09. Retrieved 2022-11-18.
  23. "Works of Mikhail Bakunin 1871". www.marxists.org. Archived from the original on 2019-10-16. Retrieved 2019-10-16.

ഗ്രന്ഥസൂചിക[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിബർട്ടി&oldid=3999211" എന്ന താളിൽനിന്ന് ശേഖരിച്ചത്