മൊണാസ്റ്ററി ഓഫ് സാന്താ മറിയ ഡി ഗ്വഡാലൂപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊണാസ്റ്ററി ഓഫ് സാന്താ മറിയ ഡി ഗ്വഡാലൂപ്പ്
Real Monasterio de Santa María de Guadalupe
Royal Monastery of Santa Maria de Guadalupe.jpg
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്പെയിൻ Edit this on Wikidata[1]
Area1.10 ഹെ (118,000 sq ft)
മാനദണ്ഡംiv, vi[2]
അവലംബം665
നിർദ്ദേശാങ്കം39°27′10″N 5°19′39″W / 39.4528°N 5.3275°W / 39.4528; -5.3275
രേഖപ്പെടുത്തിയത്1993 (17th വിഭാഗം)
വെബ്സൈറ്റ്www.monasterioguadalupe.com

Royal Monastery of Santa María of Guadalupe എന്നത് സ്പെയിനിലെ എക്സ്റ്റ്രിമാഡുറയിലെ, ഗ്വാഡലൂപ്പിലെ റോമൻ കത്തോലിക്ക സന്ന്യാസമഠമാണ്. Sierra de las Villuercas യുടെ കിഴക്കൻ ചരുവിലാണ് സ്ഥിതിചെയ്യുന്നത്. നാല് നൂറ്റാണ്ടോളമായി ഇത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സന്ന്യാസമഠങ്ങളിൽ ഒന്നാണ്. 1993ൽ യുനസ്ക്കോ ഇതിനെ ലോകപൈതൃക സ്ഥലമായി പ്രഖ്യാപിച്ചു.

ചരിത്രം[തിരുത്തുക]

സന്യാസമഠം ആരംഭിക്കുന്നത് Cáceres നിന്നുള്ള ഗിൽ കോർഡെറോ എന്ന ഒരു ഇടയൻ ഗ്വാഡലൂപ്പ് നദിയുടെ തീരത്ത് കന്യാമേരിയുടെ പ്രതിമ കണ്ടെത്തിയതോടെയാണ്. [3]ഈ പ്രതിമ പ്രദേശവാസികൾ മൂറുകളിൽ നിന്ന് 714 ൽ ഒളിപ്പിച്ചുവെക്കുകയായിരുന്നു. ഈ കണ്ടെത്തൽ നടത്തിയ സ്ഥലത്ത് ഒരു ചാപ്പൽ പണിതു. Our Lady of Guadalupe എന്ന് പേരിൽ അത് സമർപ്പിച്ചു. [4]

Overview of the main facade and the square that lies before it.

സ്മാരകങ്ങൾ[തിരുത്തുക]

മുദേജാർ ജലധാര

അനേകം നൂറ്റാണ്ടുകളിലൂടെ ഉരുവം കൊണ്ട മൊണാസ്റ്ററിയുടെ വാസ്തുശൈലി അല്ഫോൻസോ XI ഉം അദ്ദേഹത്തിന്റെ മുൻഗാമികളും 14, 15 നൂറ്റാണ്ടുകളിൽ നിർമ്മിച്ച ടെംബ്ലോ മേയർ അല്ലെങ്കിൽ പ്രധാന പള്ളിയിൽ ഇപ്പോഴും കാണാം.

ബസലിക്കയുടെ പിന്നിൽ കുമ്മായം പൂശിയ കന്യാമറിയത്തിന്റെ ഒരു അറയും ലൂക്കാ ഗിയോർഡാനോയുടെ ഒൻപത് ചിത്രങ്ങളുമുള്ള. അഷ്ടഭുജാകൃതിയിലുള്ള അലംകൃതമായ Camarin de la Virgen എന്ന കെട്ടിടം ഉണ്ട്.

ദേവാലയത്തെ ഈ വിധമാണ് തിരിച്ചിരിക്കുന്നത്:

 • കലവറസ്ഥാനം or portería
 • ബസലിക്ക ദൈവാലയം (15 ആം നൂറ്റാണ്ടിൽ പുർത്തിയായി)
 • മുദേജാർ കന്യാസ്ത്രീമഠം (14 ആം നൂറ്റാണ്ടിൽ പൂർത്തിയായി)
 • ഗോഥിക് കന്യാസ്ത്രീമഠം (14 ആം നൂറ്റാണ്ടിൽ പൂർത്തിയായി)
 • പരിശുദ്ധാത്മാവിന്റെ ദൈവാലയം(18 ആം നൂറ്റാണ്ടിൽ പൂർത്തിയായി) (1978 മുതൽ ആഡിറ്റോറിയമായി സമർപ്പിക്കപ്പെട്ടു)
 • എംബ്രോയിഡറി മ്യൂസിയം: ചിത്രത്തുന്നൽ നടത്തുന്ന പണിശാലയിൽ നിർമ്മിച്ച പ്രാർത്ഥനാക്രമത്തോടെയുള്ള ളോഹകൾ, 15, 19 നൂറ്റാണ്ടു കാലയളവിലെ വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു
 • പുസ്തകങ്ങളുടേയും കാന്റണുകളുടേയും മ്യൂസിയം: 90 ൽ അധികം മാതൃകൾ പ്രദർശിപ്പിച്ചിരിക്കുന്നു. ഭൂപ്രദേശങ്ങളുടെ ഭീമാകാരമായ മാതൃകകളും 15 ആം നൂറ്റാണ്ടിലെ പുണ്യവാളൻമാരുടെ യാതനാനുഭവങ്ങളെക്കുറിച്ചുള്ള പുസ്‌തകങ്ങളും ഇതിൽ ഉണ്ട്.
 • ശിൽപ്പങ്ങളുടേയും ചിത്രങ്ങളുടേയും മ്യൂസിയം: Egas Cueman ന്റെ Anequín കൊത്തുപണികൾ അല്ലെങ്കിൽ മൈക്കലാഞ്ചലോയോടുള്ള സമർപ്പണമായുള്ള ആനക്കൊമ്പിൽ തീർത്ത കുരിശിലേറ്റപ്പെട്ട ക്രിസ്തുവിന്റെ ശില്പം, എന്നിവയോടൊപ്പം Goya, El Greco എന്നിവരുടെ പേയിന്റിങ്ങുകളും ഉൾപ്പെടുന്നു. Zurbarán ന്റെ കാൻവാസുകൾ പഴയ പള്ളിച്ചമയമുറിയിലാണുള്ളത്.

ചിത്രശാല[തിരുത്തുക]

ശവസംസ്ക്കാരം[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 https://tools.wmflabs.org/heritage/api/api.php?action=search&format=json&srcountry=es&srlang=es&srid=RI-51-0000024; പ്രസിദ്ധീകരിച്ച തീയതി: 13 നവംബർ 2017.
 2. 2.0 2.1 http://whc.unesco.org/en/list/665.
 3. "Cordero de Santa Maria", Nicolás Díaz y Pérez (1884) Diccionario histórico, biográfico, crítico y bibliográfico, p.153, Perez y Boix, Madrid (Spanish)
 4. Gabriel de Talavera (1597) Historia de nuestra Senora de Guadalupe, Thomas de Guzman, Toledo (Spanish)