മുള്ളൻ കക്കിരി
മുള്ളൻ കക്കിരി | |
---|---|
![]() | |
Cucumis metuliferus fruit | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | C. metuliferus
|
ശാസ്ത്രീയ നാമം | |
Cucumis metuliferus E. Mey |
ഇലയിലും, തണ്ടിലും നിറയെ മുള്ളുകളുള്ള ഈ വെള്ളരിയിനം ആഫ്രിക്കൻ മുള്ളൻ കക്കിരി, ഇംഗ്ലീഷ് തക്കാളി എന്നൊക്കെ അറിയപ്പെടുന്നു. ഇതിന്റെ പഴം ഏതുപ്രായത്തിലും ഉപയോഗിക്കാവുന്നതാണ്. മൂപ്പെത്തുമ്പോൾ പച്ചയാണു നിറം. പഴുക്കുമ്പോൾ ഓറഞ്ചു കലർന്ന മഞ്ഞനിറമാണ്. പച്ചയും മഞ്ഞയും കലർന്നതാണ് ഉൾക്കാമ്പ്. വളർത്തു വെള്ളരിയുടെ മുൻഗാമിയായാണ് ഇതറിയപ്പെടുന്നത്. അലങ്കാരത്തിനുപരി പോഷകമൂല്യത്തിലും,ജീവകം സി, പൊട്ടാസ്യം, ഇരുമ്പ് എന്നിവയുടെയും കലവറയാണിത്. ആഫ്രിക്കയാണ് ഇതിന്റെ ജന്മദേശം. മരുഭൂമി പ്രദേശങ്ങളിൽ നന്നായി വിളയുന്നു. ന്യൂസിലാന്റ്, ആസ്ത്രേലിയ, ചിലി, കാലിഫോർണിയ എന്നി പ്രദേശങ്ങളിൽ ഇത് നന്നായി വളരുന്നു. ഇന്ത്യയിൽ ഈ വിള അപൂർവ്വമായെ കാണുന്നുള്ളൂ. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ വലിയ വില നൽകി മുള്ളൻ കക്കിരി ഇറക്കുമതി ചെയ്യുന്നു. പഴുത്ത കായ്കൾ ഉപയോഗിച്ച് തയ്യാറാക്കിയ പാനീയം വളരെ ആരോഗ്യപ്രദമാണ്. ചെറിയ കായ്കൾ സാലഡിനു ഉപയോഗിക്കുന്നു.
Horned Melon, raw 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 40 kcal 180 kJ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
Link to USDA Database entry Percentages are relative to US recommendations for adults. Source: USDA Nutrient database |
ചിത്രശാല[തിരുത്തുക]
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
Media related to മുള്ളൻ കക്കിരി at Wikimedia Commons
- Cucumis metuliferus in West African plants – A Photo Guide.