ഉള്ളടക്കത്തിലേക്ക് പോവുക

മലവേട്ടുവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേട്ടുവ സ്ത്രീകൾ 1900 കളിൽ

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയോര പഞ്ചായത്തുകളിൽ കണ്ടുവരുന്ന പ്രധാനപ്പെട്ടൊരു ആദിവാസി ജനസമൂഹമാണ്‌ മലവേട്ടുവർ. ചെറുമന്മാർ, വേട്ടുവർ, ചെറവർ എന്നും ഇവർ അറിയപ്പെടുന്നു. ആദ്യകാലങ്ങളിൽ നായാട്ടിലും വേട്ടയാടലിലും അതിസമർത്ഥരായിരുന്നതിനാലാണ് വേട്ടുവർ എന്ന വിളിപ്പേരു ലഭിച്ചതെന്നാണു കരുതുന്നത്.[1] മാവിലന്മാരുടേയും ഇവരുടേയും ജീവിതരീതികൾ ഏകദേശം ഒന്നുതന്നെയാണ്. മാവിലരുമായി ഏറെ സാദൃശ്യം ഉള്ള സമുദായമാണിത്. ആദ്യകാല ജീവിതം കാടിനെ ആശ്രയിച്ചു തന്നെയായിരുന്നു. കാട്ടു വിഭവങ്ങളായ നര, ചാമ, കുരുണ്ട്, കേത തുടങ്ങിയവയൊക്കെ ഇവർ ഭക്ഷിക്കുമായിരുന്നു. ചോളം, തിന, നെല്ല്, മുതിര, വരക് എന്നിവ ഇവർ കൃഷി ചെയ്തിരുന്നു. നായ്ക്കന്മാരെ പോലെ പുനം കൃഷി ചെയ്യാനും ഇവൾ ശ്രമിച്ചിരുന്നു.ഈ സമൂഹം ദൈവമായി മണിയാണി കോലത്തെ (കല്ലളൻ തെയ്യം) ആരാധിക്കുന്നുണ്ട് പണ്ട് മരിച്ചു പോയ ഒരു മണിയാണി സമുദായത്തിലെ ഒരു വെക്തി ആണ് കല്ലളൻ തെയ്യം എന്ന് കരുതപെടുന്നു.

മലയാളം സംസാരിക്കുമെങ്കിലും ഇവർക്ക് ഇവരുടെതായ ഭാഷയുണ്ട്. പ്രത്യേക ലിപിയോ പേരോ ഇല്ലാത്ത ഈ ഭാഷയ്‌ക്ക് തുളു ഭാഷയോടു സാമ്യമുണ്ട്. ഏറെ പ്രാകൃതമായൊരു മലയാളമാണിത്. മാവിലരുടെ ഭാഷയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ഭാഷ. ഭാഷയിലും സംസ്‌കാരത്തിലും ആചാരാനുഷ്‌ഠാനങ്ങളിലും തനിമ നിലനിർത്താനിവർ ശ്രമിക്കുന്നു.കൂട്ടമായാണ് ഇവരുടെ വീടുകൾ കണ്ടുവരുന്നത്. ഇവരുടെ നിത്യജീവിതവുമായി ഇണചേർന്നു കിടക്കുന്ന നിരവധി പാട്ടുകൾ ഉണ്ട്. ആദ്യകാല ജീവിതരീതി മനസ്സിലാക്കുവാൻ ഏറെ ഉപകരിക്കുന്നവയാണവ.

സ്വാതന്ത്ര്യാനന്തരകാലം വരെ വേട്ടുവ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. [2] ഋതുമതിയാവുന്ന ചടങ്ങുകൾ എല്ലാം മാവിലരുടേത് തന്നെയാണ്. പുരുഷ മേൽക്കോയ്മ തന്നെയാണ് ഈ സമൂഹത്തിൽ കണ്ടുവന്നിരുന്നത്. ശൈശവ വിവാഹം നില നിന്നിരുന്നു. കല്യാണത്തിന് തെയ്യം ഉണ്ടായിരുന്നു. സമുദായത്തിൽ പ്രദേശങ്ങൾ തിരിഞ്ഞ് മൂപ്പൻ എന്ന സങ്കല്പം ഇവർക്കും ഉണ്ടായിരുന്നു.

  1. കാസർഗോഡ് ചരിത്രവും സമൂഹവും - പേജ്-67, കാസർഗോഡ് ജില്ലാ പഞ്ചായത്ത്
  2. കാസർഗോട്ടെ മറാഠികൾ ഭാഷയും സമൂഹവും - പേജ് 20 - വി അബ്ദുൾ ലത്തീഫ് ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many


കേരളത്തിലെ ആദിവാസികൾ

അടിയർ അരണാടർ ആളാർ എരവള്ളർ ഇരുളർ കാടർ കനലാടി കാണിക്കാർ കരവഴി കരിംപാലൻ കാട്ടുനായ്ക്കർ കൊച്ചുവേലൻ കൊറഗർ കുണ്ടുവടിയർ കുറിച്യർ കുറുമർ ചിങ്ങത്താൻ ചെറവർ‌ മലയരയൻ മലക്കാരൻ മലകുറവൻ മലമലസർ മലപ്പണ്ടാരം മലപണിക്കർ മലപ്പുലയർ മലസർ മലവേടർ മലവേട്ടുവർ മലയടിയർ മലയാളർ മലയർ മണ്ണാൻ മറാട്ടി മാവിലർ മുഡുഗർ മുള്ളക്കുറുമർ മുള്ളുവക്കുറുമൻ മുതുവാൻ നായാടി പളിയർ പണിയർ പതിയർ ഉരിഡവർ ഊരാളിക്കുറുമർ ഉള്ളാടർ തച്ചനാടൻ മൂപ്പൻ വിഴവർ ചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=മലവേട്ടുവർ&oldid=4586629" എന്ന താളിൽനിന്ന് ശേഖരിച്ചത്