കരിമ്പാലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കരിംപാലൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ഒരു ആദിവാസിവിഭാഗമാണ് കരിമ്പാലർ. ഭരണഘടന പ്രകാരം ഇവർ പട്ടികജാതിയിൽ[1] പെടുന്നവരാണ്‌. 1981-ലെ കാനേഷുമാരി അനുസരിച്ച് കരിമ്പാലരടെ എണ്ണം 10,156 ആണ്‌. 5,170 പുരുഷന്മാരും 4,986 സ്ത്രീകളും.

മരക്കരി ശേഖരിക്കുന്ന തൊഴിലിൽനിന്നാണ്‌ കരിമ്പാലർ എന്ന പേരുണ്ടായത് എന്ന് പൊതുവേ കണക്കാക്കുന്നു[2]. പൂർ‌വികർ കരിമ്പുകൊണ്ട് പാലം നിർമ്മിച്ചുവെന്നും അതിൽനിന്നാണ്‌ പ്രസ്തുതനാമമുണ്ടായതെന്നും ഒരു പക്ഷമുണ്ട്[3].

നായാട്ട്, പുനംകൃഷി, മരക്കരിനിർമ്മാണം, കാട്ടുകുരുമുളക് ശേഖരണം തുടങ്ങിയവ കരിമ്പാലരുടെ പഴയകാല തൊഴിലായിരുന്നു. മരുമക്കത്തായവും ശൈശവവിവാഹവും മറ്റ് വിഭാഗങ്ങൾക്കിടയിലെന്ന പോലെ കരിമ്പാലർക്കിടയിലും നിലനിന്നിരുന്നു. കുടുമവെക്കുന്ന രീതി ഇന്നും പഴയ ആളുകൾ തുടരുന്നു.

അവലംബം

  1. "THE CONSTITUTION (SCHEDULED CASTES) ORDER, 1950 CO. 19".
  2. Shashi, S.S. Encyclopedia of Indian Tribes. {{cite book}}: Cite has empty unknown parameter: |chapterurl= (help)
  3. Ravindranath, B.K. Anthropologival Survey of India (ed.). Anthropological Survey of India. {{cite book}}: Missing or empty |title= (help)


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ


"https://ml.wikipedia.org/w/index.php?title=കരിമ്പാലർ&oldid=2719291" എന്ന താളിൽനിന്ന് ശേഖരിച്ചത്