മലയാളർ
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാത്രം കണ്ടുവരുന്ന ഒരു ചെറിയ വിഭാഗമാണ്] മലയാളർ. ആറളം ഗ്രാമപഞ്ചായത്തിലെ വീർപ്പാട് പ്രദേശത്താണ് ഇവരുടെ താമസം.പണ്ട് മല ഉൾപ്പെടുന്ന ഈ പ്രദേശം ഭരിച്ച രാജാവിന്റെ ആൾക്കാർ എന്ന അർത്ഥത്തിലാണ് മലയാളർ എന്ന പേര് വന്നതെന്ന് കരുതുന്നു. പണ്ട് ഈ ദേശം ഭരിച്ചത് ഇവരിലെ മുതിർന്ന ആളാണ്, ആ രാജകുടുംബം ഇന്നും അവശേഷിക്കുന്നു, ഉയർന്ന ജീവിത നിലവാരം പുലർത്തി പോക്കുന്നവരുമാണ്, മലയെ ആളുന്നവർ എന്നും ഇവരുടെ പേരിന് അർഥം നൽകാറുണ്ട്.[1]
ജനസംഖ്യ
[തിരുത്തുക]നാല് ഇല്ലങ്ങളിലായി നാല്പതോളം കുടുംബങ്ങളും അവയിൽ മുന്നൂറോളം അംഗങ്ങളും മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളു.[2]
സംവരണം ഒന്നും ലഭിക്കുന്നില്ല ==ഒ.ഇ.സി വിഭാഗത്തിലാണ് ഇവരെ സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ സംവരണ വിഭാഗങ്ങളുടെ പട്ടികയിൽ ( എസ്.സി/എസ്.റ്റി / ഒ.ബി.സി) ഇനിയും ഇടം പിടിച്ചിട്ടില്ല..[3]
==ജീവിതരീതി== ഉയർന്ന ജീവിത രീതി പുലർത്തി പോകുന്നവരാണ്, പുതിയ തലമുറയിലെ 100% പേരും വിദ്യാഭ്യാസം ഉള്ളവരാണ്, കൃഷി ആണ് പൊതുവെ ഉള്ള ഉപജീവന മാർഗം
ഐതിഹ്യം
[തിരുത്തുക]ഇവർ രാജാവിന്റെ പടയാളികൾ ആയിരുന്നു. യുദ്ധങ്ങളിൽ പങ്കെടുക്കുക,രാജാവിനെ സഹായിക്കുക ഇതൊക്കെ ആയിരുന്നു ഇവരുടെ ജീവിത ലക്ഷ്യങ്ങൾ.എന്നാൽ പിന്നീട് രാജാവ് ഇവർക്ക് യുദ്ധത്തിൽ നിന്നും കുറച്ചു കാലത്തേക്ക് വിശ്രമം നൽകുന്നതിന്റെ ഭാഗമായി ഏക്കർ കണക്കിന് സ്ഥലം വീതിച്ചു കൊടുക്കുകയുണ്ടായി, അവരിൽ മുതിർന്ന ആളെ ആ പ്രദേശത്തിന്റെ രാജവാക്കുകയും ചെയ്തു
അവലംബം
[തിരുത്തുക]- ↑ പഴശ്ശിയും കടത്തനാടും-കെ.ബാലക്യഷ്ണൻ
- ↑ പഴശ്ശിയും കടത്തനാടും-കെ.ബാലക്യഷ്ണൻ
- ↑ പഴശ്ശിയും കടത്തനാടും-കെ.ബാലക്യഷ്ണൻ
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |