Jump to content

ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
ദി ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
भारत स्काउट्स एवं गाइड्स
Headquartersന്യൂ ഡൽഹി
Countryഇൻഡ്യ
Founded1950
Membership44,11,260
നാഷണൽ കമ്മീഷണർലളിത് മോഹൻ ജെയിൻ
Affiliationവേ‌ൾഡ് അസോസിയേഷൻ ഓഫ് ഗേൾ സ്കൗട്ട്സ് ആൻഡ് ഗേൾ ഗൈഡ്സ്, വേ‌ൾഡ് ഓർഗനൈസേഷൻ ഓഫ് ദി സ്കൗട്ട് മൂവ്മെന്റ്
Website
http://www.bsgindia.org
Scouting portal


ഇന്ത്യയിലെ സ്കൌട്ടിങ്ങിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത്‌ സ്കൌട്ട്സ് ആൻഡ്‌ ഗൈഡ്സ് (ഇംഗ്ലീഷ്: The Bharat Scouts and Guides; ഹിന്ദി: भारत स्काउट्स एवं गाइड्स). സംഘടനയുടെ ആസ്ഥാനം ന്യൂ ഡൽഹിയിലാണ്.

ചരിത്രം

[തിരുത്തുക]
ബേഡൻ പവൽ സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ

റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ(22 ഫെബ്രുവരി 1857 – 8 ജനുവരി 1941) ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ബ്രിട്ടീഷ്‌ പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്നു ഇദ്ദേഹം. കുട്ടികളെ പരിശീലിപ്പിച്ചാൽ അവർ മുതിർന്നവരെ പോലെ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പട്ടാളത്തിൽ സേവനമനുഷ്ടിച്ചിരുന്ന കാലത്തെ ഒരനുഭവം വെച്ച് അദ്ദേഹത്തിനു തോന്നി. വിരമിച്ച ശേഷം കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൗൺസി ദ്വീപിൽ വെച്ച് ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം.ഇന്ത്യ,അഫ്ഗാനിസ്ഥാൻ,റഷ്യ സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്

ബേഡൻ പവൽന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൻ പവലാണ് ഗേൾ ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്. തുടക്കത്തിൽ ഗേൾ ഗൈഡ് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

ഇന്ത്യയിൽ

[തിരുത്തുക]

1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്‌, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി.

ഇന്ത്യക്കാരായ കുട്ടികൾക്കുവേണ്ടി മദൻ മോഹൻ മാളവ്യ, ഹൃദയ് നാഥ് ഖുൻസ്രു, ശ്രീറാം ബാജ്പായി തുടങ്ങിയവർ അലഹബാദ് കേന്ദ്രമാക്കി സേവ സമതി സ്കൌട്ട് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന തുടങ്ങി. മദ്രാസ്‌ കേന്ദ്രമാക്കി ഡോ. ആനി ബസന്റ് ഇന്ത്യൻ ബോയ്‌ സ്കോട്ട് അസോസിയേഷൻ എന്ന മറ്റൊരു സംഘടനയും ഉണ്ടാക്കി. ഇത് പോലെ രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഇന്ത്യക്കാരായ കുട്ടികൾക്കുവേണ്ടി വിവിധ സ്കൌട്ട് സംഘടനകളുണ്ടാക്കി.

ഈ എല്ലാ സ്കൌട്ട് അസോസിയേഷനുകളെയും ഒരുമിപ്പിച്ചു ഒറ്റ സംഘടനയാക്കാൻ സ്വാതന്ത്രലബ്ദിക്ക് മുൻപ് പല ശ്രമങ്ങളും നടന്നെങ്കിലും പരാജയപ്പെട്ടു. ഇതിന്റെ പ്രധാന കാരണം പ്രതിജ്ഞയിൽ ബ്രിട്ടീഷ്‌ രാജാവിനോട് കൂറുകാണിക്കും എന്നുള്ള വാചകം മാറ്റുന്നതിന്റെ കുറിച്ചുള്ള അഭിപ്രായവ്യത്യാസമായിരുന്നു. ഇത് സ്വന്തം രാജ്യത്തോട് കൂറുള്ളവരായിരിക്കും എന്നാക്കണമെന്ന് ഇന്ത്യയിലെ ദേശീയനേതാക്കൾ ആവശ്യപ്പെട്ടു.

സ്വാതന്ത്രാനന്തരം

[തിരുത്തുക]

സ്വാതന്ത്രപ്രാപ്തിക്കു ശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, വിദ്യാഭ്യാസ വകുപ്പുമന്ത്രി അബുൽ കലാം ആസാദ്, മംഗൽ ദാസ് പക്വാസ, ഹൃദയ് നാഥ് ഖുൻസ്രു, ശ്രീറാം ബാജ്പായി, ജസ്റ്റിസ് വിവിയൻ ബോസ് തുടങ്ങിയവർ ഇന്ത്യയിലെ സ്കൗട്ട് പ്രസ്ഥാനങ്ങളെ ഒരു സംഘടനയുടെ കീഴിൽ കൊണ്ടുവരാൻ പരിശ്രമിച്ചു. ഇതിന്റെ ഫലമായി 1950 നവംബർ 7നു എല്ലാ സംഘടനകളും ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി.

ഗേൾ ഗൈഡ് അസോസിയേഷൻ 1951 ഓഗസ്റ്റ് 15നു പുതിയ സംഘടനയിൽ ഔദ്യോഗികമായി ചേർന്നു. ഹരി ശാന്ത്.എച്ച് ആണ് ഇപ്പോഴത്തെ ദേശീയ കമ്മീഷണർ.

നിർവചനം

[തിരുത്തുക]

ഭാരത്‌ സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയ തര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1950ൽ സ്ഥാപകൻ ബി.പി യുടെ ഉദ്ദേശങ്ങൾ,തത്വങ്ങൾ,രീതികൾ,മുതലായവയുടെ അടിസ്ഥാനത്തിൽ ജാതി,മതം,വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം

പ്രവർത്തനങ്ങൾ

[തിരുത്തുക]

യുവാക്കളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.


വിഭാഗങ്ങൾ

[തിരുത്തുക]

അംഗങ്ങളുടെ വയസ്സനുസരിച്ചു മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

സ്‍കൗട്ടുകൾ

[തിരുത്തുക]
  • കബ്ബുകൾ - 5 മുതൽ 10 വരെ വയസ്സുള്ള ആൺകുട്ടികൾ
  • സ്‍കൗട്ടുകൾ - 10 മുതൽ 17 വരെ വയസ്സുള്ള ആൺകുട്ടികൾ
  • റോവറുകൾ - 16 മുതൽ 25 വരെ വയസ്സുള്ള ആൺകുട്ടികൾ

ഗൈഡുകൾ

[തിരുത്തുക]
  • ബുൾബുളുകൾ - 6 മുതൽ 10 വരെ വയസ്സുള്ള പെൺകുട്ടികൾ
  • ഗൈഡുകൾ - 10 മുതൽ 18 വരെ വയസ്സുള്ള പെൺകുട്ടികൾ
  • റയിഞ്ചറുകൾ - 18 മുതൽ 25 വരെ വയസ്സുള്ള പെൺകുട്ടികൾ

മുദ്രാവാക്യം

[തിരുത്തുക]
  • കബ്ബുകൾ/ബുൾബുളുകൾ = കഴിവിന്റെ പരമാവധി ചെയ്യുക(Do your best)
  • സ്കൌട്ടുകൾ/ഗൈഡുകൾ = തയ്യാർ (Be Prepared)
  • റോവറുകൾ/റയിഞ്ചറുകൾ = സേവനം (Service)

പ്രതിജ്ഞ

[തിരുത്തുക]
ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിർവ്വഹിക്കുന്നതിനും
മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട്/ഗൈഡ് നിയമം അനുസരിക്കുന്നതിനും
എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുൻനിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.....

ഒരു നിയമവും അതിന് ഒൻപത് ഭാഗങ്ങളും ആണ് ഉള്ളത്

  1. ഒരു സ്കൗട്ട് / ഗൈഡ് വിശ്വസ്തനാ(യാ)ണ്.
  2. ഒരു സ്കൗട്ട് / ഗൈഡ് കൂറുള്ളവനാ(ളാ)ണ്.
  3. ഒരു സ്കൗട്ട് / ഗൈഡ് എല്ലാവരുടേയും സ്നേഹിതനും(യും) മറ്റ് ഓരോ സ്കൗട്ടിന്റെയും(ഗൈഡിന്റെയും) സഹോദരനു(രിയു)മാണ്.
  4. ഒരു സ്കൗട്ട് / ഗൈഡ് മര്യാദയുള്ളവനാ(ളാ)ണ്.
  5. ഒരു സ്കൗട്ട് / ഗൈഡ് ജന്തുക്കളുടെ സ്നേഹിതനും(യും) പ്രകൃതിയെ സ്നേഹിക്കുന്നവനു(ളു)മാണ്.
  6. ഒരു സ്കൗട്ട് / ഗൈഡ് അച്ചടക്കമുള്ളവനും(ളും) പൊതുമുതൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവനു(ളു)മാണ്.
  7. ഒരു സ്കൗട്ട് / ഗൈഡ് ധൈര്യമുള്ളവനാ(ളാ)ണ്.
  8. ഒരു സ്കൗട്ട് / ഗൈഡ് മിതവ്യയശീലമുള്ളവനാ(ളാ)ണ്.
  9. ഒരു സ്കൗട്ട് / ഗൈഡ് മനസാ, വാചാ, കർമണാ ശുദ്ധിയുള്ളവനാ(ളാ)ണ്.

അംഗങ്ങൾക്കുള്ള പുരസ്കാരങ്ങൾ

[തിരുത്തുക]

പ്രവേശ്‌

[തിരുത്തുക]

സ്കൌട്ട്/ഗൈഡ് അംഗത്വ പുരസ്കാരം.

പ്രഥമ സോപാൻ

[തിരുത്തുക]

അംഗത്വം ലഭിച്ചതിനു ശേഷം സ്വന്തം ട്രൂപ്പിൽ തന്നെ വിവിധ പരീക്ഷകൾ നടത്തിയാണ് പ്രഥമ സോപാൻ പുരസ്കാരം നൽകുന്നത്.

ദ്വിതീയ സോപാൻ

[തിരുത്തുക]

പ്രഥമ സോപാൻ ലഭിച്ചതിനു ശേഷം ദ്വിതീയ സോപാൻ സിലബസനുസരിച്ചുള്ള വിവിധ സേവനപ്രവർത്തനങ്ങൾ നടത്തിയതും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിലുള്ള അറിവും പരിശോധിച്ച് ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ പുരസ്കാരം നൽകുന്നത്.

തൃതിയ സോപാൻ

[തിരുത്തുക]

ദ്വിതീയ സോപാൻ ലഭിച്ചതിനു ശേഷം തൃതിയ സോപാൻ സിലബസനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ അസോസിയേഷനാണ് തൃതിയ സോപാൻ പുരസ്കാരങ്ങൾ നൽകുന്നത്.

രാജ്യപുരസ്കാർ സ്കൗട്ട്/ഗൈഡ്

[തിരുത്തുക]

സംസ്ഥാനങ്ങളിലെ സ്കൌട്ട് പ്രസ്ഥാനത്തിനു നൽകുന്ന ഉയർന്ന പുരസ്കാരമാണ് രാജ്യപുരസ്കാർ. സംസ്ഥാന ഗവർണർമാരാണ് ഈ പുരസ്കാരം നൽകുന്നത്.

രാഷ്ട്രപതി സ്കൗട്ട്/ഗൈഡ്/റോവർ/റയിഞ്ചർ

[തിരുത്തുക]

ഇന്ത്യയിലെ സ്കൌട്ട് പ്രസ്ഥാനത്തിലെ പരമോന്നത പുരസ്കാരമാണ് രാഷ്ട്രപതി പുരസ്‌കാരം. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡുകൾ വിതരണം ചെയ്യും. 1961ലാണ് രാഷ്ടപതി സ്കൗട്ട്/ഗൈഡ് പുരസ്കാരങ്ങൾ നൽകിത്തുടങ്ങിയത്. 1971ലാണ് രാഷ്ടപതി റോവർ/റയിഞ്ചർ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.

സംഘടനക്കു ലഭിച്ച പുരസ്കാരങ്ങൾ

[തിരുത്തുക]
  • ഐക്യരാഷ്ട്രസഭയുടെ പീസ്‌ മെസ്സഞ്ചർ അവാർഡ്‌
  • ഇന്ദിരാ ഗാന്ധി അവാർഡ്‌ ഫോർ നാഷണൽ ഇന്റഗ്രേഷൻ
  • വേൾഡ് സ്കൌട്ട് കമ്മിറ്റിയുടെ ബ്രൌൻസ് വൂൾഫ് അവാർഡ്‌
  • പ്രവർത്തനത്തിനുള്ള ഏഷ്യ-പസഫിക് റിജിയണൽ അവാർഡ്‌
  • 1965ൽ മുൻ നാഷണൽ കമ്മിഷണർ ശ്രീമതി ലക്ഷ്മി മസുംദാറിന് പത്മശ്രീ
  • 1988ൽ മുൻ നാഷണൽ കമ്മിഷണർ സർദാർ ലക്ഷ്മൺ സിംഗിന് പത്മഭൂഷൺ

അംഗത്വ വിവരങ്ങൾ

[തിരുത്തുക]

2008-2009ലെ കണക്കനുസരിച്ച് സംഘടനയിൽ ആകെ 4.4 ദശലക്ഷത്തിൽ കൂടുതൽ അംഗങ്ങളുണ്ട്‌ (2.8 ദശലക്ഷം സ്കൌട്ടുകളും 1.5 ദശലക്ഷം ഗൈഡുകളും)[1]

സംസ്ഥാനം/ഡിവിഷൻ ആകെ അംഗങ്ങളുടെ എണ്ണം
ആൻഡമാൻ നിക്കോബാർ 2407
ആന്ധ്രാപ്രദേശ്‌ 58582
അരുണാചൽ പ്രദേശ്‌ 11456
ആസ്സാം 3304
ബീഹാർ 59968
മദ്ധ്യ റെയിൽവേ 10474
ചണ്ഡീഗഢ് 8219
ഛത്തീസ്‌ഗഢ് 89672
ഡൽഹി 33369
പൂർവ റെയിൽവേ 11925
ഗോവ 21173
ഗുജറാത്ത് 110273
ഹരിയാന 572858
ഹിമാചൽ പ്രദേശ്‌ 37338
ജമ്മു കാശ്മീർ 9603
ഝാർഖണ്ഡ്‌ 9198
കർണാടക 268600
കേന്ദ്രീയ വിദ്യാലയ സംഘം 86530
കേരളം 145507
മധ്യപ്രദേശ്‌ 461862
മഹാരാഷ്ട്ര 1226101
മണിപ്പൂർ 1933
മേഘാലയ 12079
മിസോറം 6236
നാഗാലാ‌ൻഡ് 2899
നവോദയ വിദ്യാലയ സമിതി 35239
ഉത്തര പൂർവ റെയിൽ‌വേ 14189
ഉത്തര പൂർവ അതിർത്തി റെയിൽ‌വേ 6880
ഉത്തര റെയിൽവേ 10570
ഒറീസ്സ 41953
പോണ്ടിച്ചേരി 2268
പഞ്ചാബ് 113157
രാജസ്ഥാൻ 533816
സിക്കിം 2329
ദക്ഷിണ മധ്യ റെയിൽ‌വേ 14273
ദക്ഷിണ പൂർവ മധ്യ റെയിൽ‌വേ 3726
ദക്ഷിണ റെയിൽവേ 10033
തമിഴ് നാട് 184438
ത്രിപുര 3552
ഉത്തർ പ്രദേശ്‌ 93760
ഉത്തരാഞ്ചൽ 52944
പശ്ചിമ ബംഗാൾ 16936
പശ്ചിമ റെയിൽ‌വേ 9268

അവലംബം

[തിരുത്തുക]
  1. "അംഗത്വ വിവരങ്ങൾ". Archived from the original on 2007-05-20. Retrieved 2013-02-11.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


[[വർഗ്ഗം:ഇന്ത്യയിലെ ആദ്യത്തെ സംഘടന സ്കൗട്ട് ആൻഡ് ഗൈഡ് പതാകഗാനം രചിച്ചത് ദയശങ്കർ ഭട്ട് ആണ്. ഇത് ചൊല്ലാനെടുക്കുന്ന സമയം 45 സെക്കന്റ്‌ ആണ്. ഒരു പട്രോളിലെ അംഗസംഖ്യ 6-8 ആണ്.(കുറഞ്ഞത്-6,കൂടിയത്-8). പട്രോൾ പതാകയുടെ ആകൃതി ത്രികോണമാണ്.നിറം-വെള്ള,എംബ്ലം-ചുവപ്പ്,പാദം-20cm,വശങ്ങൾ 30cm. COH-ന്റെ പൂർണരൂപം,court of honour.PIC - യുടെ പൂർണരൂപം Patrol in council.