ബർത്തലോമിയോ ശ്ലീഹാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബർത്തലോമിയോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബർത്തലോമിയോ ശ്ലീഹാ
ബർത്തലോമിയോ ശ്ലീഹാ (വലത്) യോഹന്നാൻ ശ്ലീഹായോടൊപ്പം, - ഡോസ്സോ ഡോസ്സിയുടെ ഒരു ചിത്രം
അപ്പോസ്തലൻ, രക്തസാക്ഷി
ജനനം1st century AD
യൂദിയ (പാലസ്തീൻ)
മരണം1st century AD
അർമേനിയ. തൊലിയുരിഞ്ഞ ശേഷം ശിരച്ഛേദൻ ചെയ്തു.
വണങ്ങുന്നത്അസ്സീറിയൻ പൗരസ്ത്യ സഭ
റോമൻ കത്തോലിക്കാ സഭ
ഈസ്റ്റേൺ ഓർത്തഡോക്സ് സഭ
ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
ആംഗ്ലിക്കൻ സഭ
ലൂഥറൻ സഭ
ഇസ്ലാം (named in Muslim exegesis as one of the disciples)
പ്രധാന തീർത്ഥാടനകേന്ദ്രംSaint Bartholomew Monastery in historical Armenia, Relics at Saint Bartholomew-on-the-Tiber Church, Rome, the Canterbury Cathedral, the Cathedral in Frankfurt, and the San Bartolomeo Cathedral in Lipari
ഓർമ്മത്തിരുന്നാൾഓഗസ്റ്റ് 24 (പാശ്ചാത്യ ക്രൈസ്തവികത്)
ജൂൺ 11 (പൗരസ്ത്യ ക്രൈസ്തവികത)
പ്രതീകം/ചിഹ്നംKnife, His flayed skin
മദ്ധ്യസ്ഥംArmenia; bookbinders; butchers; Florentine cheese and salt merchants; Gambatesa, Italy; Għargħur, Malta; leather workers; neurological diseases; plasterers; shoemakers; tanners; trappers; twitching; whiteners
ശ്ലീഹന്മാർ

യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് ബർത്തലോമിയോ ശ്ലീഹാ അഥവാ ബർത്തൊലൊമായി ശ്ലീഹാ. ബർത്തലോമിയോ എന്ന നാമം മത്തായി, മർക്കോസ്, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളിൽ മാത്രമാണ് പ്രതിപാദിച്ചിട്ടുള്ളത്. യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ നഥാനിയേൽ എന്ന വ്യക്തിയെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് ബർത്തലോമിയോ എന്ന് ബൈബിൾ പണ്ഡിതർ സമർഥിക്കുന്നു.

ബർത്തലോമിയോ, ഫിലിപ്പോസ് ശ്ലീഹായ്ക്ക് ഒപ്പം ഫ്രുഗ്യയിലും ഹൈരപ്പോളിസിലും സുവിശേഷം അറിയിച്ചുവെന്നും അവിടെ വെച്ച് ഫിലിപ്പോസ് രക്തസാക്ഷിയായി മരിച്ചുവെന്നും തുടർന്ന് ബർത്തലോമിയോ അവിടെ നിന്നും അർമീനിയയിൽ പോയി സുവിശേഷ പ്രചരണം നടത്തി അവിടെ ഒരു സഭ സ്ഥാപിച്ചതായും പരമ്പരാഗതമായി വിശ്വസിക്കുന്നു.[1]

ബർത്തലോമിയോ ഇന്ത്യയിലും സുവിശേഷം അറിയിച്ചു എന്നൊരു പാരമ്പര്യമുണ്ട്. അലക്സാസാന്ത്രിയയിലുള്ള പാന്റെയ്നസ് എന്ന ഒരു സ്റ്റോയിക് തത്ത്വജ്ഞാനി ക്രിസ്ത്യാനിയായി തീരുകയും അദ്ദേഹം അന്ന് അലക്സാന്ത്രിയയിലെ മെത്രാനായിരുന്ന ദമിത്രിയോസിന്റെ അനുവാദത്തോടെ വടക്കേ ഇന്ത്യ വരെ സഞ്ചരിച്ചുവെന്നും അവിടെ അദ്ദേഹം ചില ക്രിസ്ത്യാനികളെ കണ്ടുവെന്നും അവരുടെ പക്കൽ എബ്രായ ഭാഷയിലുള്ള മത്തായിയുടെ സുവിശേഷം ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ എഴുത്തുകളിൽ രേഖപ്പെടുത്തിയിരുന്നു. ബർത്തലോമിയോ അപ്പോസ്തോലനാണ് തങ്ങളോട് സുവിശേഷം അറിയിച്ചതെന്നും അദ്ദേഹമാണ് എബ്രായ ഭാഷയിലുള്ള മത്തായിയുടെ സുവിശേഷം തങ്ങൾക്ക് നൽകിയത് എന്നു അവർ പാന്റെയ്നസിനോട് പറഞ്ഞുവത്രേ.[1] എന്നാൽ ബർത്തലോമിയോ ശ്ലീഹാ ഇന്ത്യയിൽ വന്നു സുവിശേഷം അറിയിച്ചു എന്നതിന് ഇന്ത്യയിലെ ക്രൈസ്തവസഭാ വിശ്വാസികളുടെയിടയിൽ എന്തെങ്കിലും ഐതിഹ്യങ്ങളോ പാരമ്പര്യ വിശ്വാസങ്ങളോ ഇല്ല.[1]

ബർത്തലോമിയോ രക്തസാക്ഷി മരണം വരിച്ച സ്ഥലത്തെക്കുറിച്ചും അദ്ദേഹത്തെ കൊലപ്പെടുത്തിയ രീതിയെ കുറിച്ചും വ്യത്യസ്ഥ പാരമ്പര്യങ്ങൾ നിലനിൽക്കുന്നു. ഇവയിൽ പ്രബലമായ പാരമ്പര്യ പ്രകാരം അർമേനിയയിലെ അൽബനോപോളിസിൽ വെച്ച് അർമേനിയൻ രാജാവായിരുന്ന അസ്ത്യേജസിന്റെ കൽപ്പനപ്രകാരം ഇദ്ദേഹത്തെ തൊലിയുരിഞ്ഞ ശേഷം ശിരച്ഛേദം ചെയ്തു കൊല്ലുകയായിരുന്നു.[2] പിൽക്കാലത്ത് ഇദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ റോമിലെ വിശുദ്ധ ബർത്തലോമിയോ പള്ളിയിലേക്ക് നീക്കപ്പെട്ടതായി വിശ്വസിക്കുന്നു.[2]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ഭൂലോകത്തെ കീഴ്മേൽ മറിച്ചവർ, റൈറ്റ് റവ. റ്റി.ബി.ബഞ്ചമിൻ, സി.എസ്സ്.എസ്സ്, തിരുവല്ല, സെപ്റ്റംബർ 2006 പതിപ്പ്, പേജ്:51
  2. 2.0 2.1 Saint-Bartholomew, Encyclopedia Britannica
"https://ml.wikipedia.org/w/index.php?title=ബർത്തലോമിയോ_ശ്ലീഹാ&oldid=3750029" എന്ന താളിൽനിന്ന് ശേഖരിച്ചത്