"നളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Hindu-myth-stub
(ചെ.) തലക്കെട്ടു മാറ്റം: നളന്‍ >>> നളൻ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

19:37, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പുരാണേതിഹാസങ്ങളിലെ കഥാപാത്രമായ നിഷധരാജാവ്. വീരസേനന്റെ പുത്രന്‍. നീതിമാനായ നളനും വിദര്‍ഭരാജപുത്രിയായ ദമയന്തിയും പരസ്പരം ഇഷ്ടപ്പെടുകയും സ്വയംവരസദസ്സില്‍ വച്ച് ഇന്ദ്രാദി ദേവകളുടെ അനുഗ്രഹത്തോടെ ദമയന്തി നളനെ വരിക്കുകയും ചെയ്യുന്നു. അതില്‍ അസൂയാലുവായ കലി നളനെ ബാധിക്കുകയും കലി ബാധ മൂലം അനുജനായ പുഷ്കരനുമായുള്ള ചൂതുകളിയില്‍ തോറ്റ നളന്‍ സര്‍വതും നഷ്ടപ്പെട്ട് കാനനവാസിയാകുകയും കാര്‍ക്കോടകന്‍ എന്ന സര്‍പ്പത്തിന്റെ ദംശനമേറ്റ് രൂപഭേദത്തിന് വിധേയനാകുകയും ചെയ്തു. ഋതുപര്‍ണ്ണ സാരഥിയായി അജ്ഞാതവാസം അനുഷ്ഠിച്ച നളന്‍ കലി ബാധ നീങ്ങുമ്പോള്‍ ദമയന്തിയുമായി വീണ്ടും ഒത്തു ചേരുന്നു. പുഷ്കരനെ തോല്‍പിച്ച് രാജ്യം വീണ്ടെടുക്കാനും അദ്ദേഹത്തിന്‍ കഴിയുന്നു. പാചകകലയിലും തേരോടിക്കുന്നതിലും നളന്‍ നിപുണനാ‍യിരുന്നു. ഈ കഥയാണ് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയുടെ ഇതിവൃത്തം.


"https://ml.wikipedia.org/w/index.php?title=നളൻ&oldid=582061" എന്ന താളിൽനിന്ന് ശേഖരിച്ചത്