"പണ്ഡിറ്റ് രവിശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ശാസ്ത്രീയസംഗീതജ്ഞർ നീക്കം ചെയ്തു; വർഗ്ഗം:സിത്താർ വാദകർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട...
(ചെ.) 61 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q103774 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 51: വരി 51:
[[വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:സിത്താർ വാദകർ]]
[[വർഗ്ഗം:സിത്താർ വാദകർ]]

[[als:Ravi Shankar]]
[[ar:رافي شانكار]]
[[as:ৰবি শংকৰ]]
[[bn:রবি শংকর]]
[[ca:Ravi Shankar]]
[[cs:Ravi Šankar]]
[[cy:Ravi Shankar]]
[[da:Ravi Shankar]]
[[de:Ravi Shankar]]
[[en:Ravi Shankar]]
[[eo:Ravi Shankar]]
[[es:Ravi Shankar (músico)]]
[[et:Ravi Shankar]]
[[eu:Ravi Shankar]]
[[fa:راوی شانکار]]
[[fi:Ravi Shankar]]
[[fr:Ravi Shankar (musicien)]]
[[fy:Ravi Shankar]]
[[gl:Ravi Shankar]]
[[gu:રવિ શંકર]]
[[he:ראווי שנקר]]
[[hi:रवि शंकर]]
[[hu:Ravi Shankar]]
[[hy:Ռավի Շանկար]]
[[id:Ravi Shankar]]
[[it:Ravi Shankar]]
[[ja:ラヴィ・シャンカル]]
[[ka:რავი შანკარი]]
[[kn:ಪಂಡಿತ್ ರವಿಶಂಕರ್]]
[[ko:라비 샹카]]
[[lb:Ravi Shankar]]
[[lt:Ravi Shankar]]
[[lv:Ravi Šankars]]
[[mr:पंडित रविशंकर]]
[[ms:Ravi Shankar]]
[[nds:Ravi Shankar]]
[[nl:Ravi Shankar (musicus)]]
[[no:Ravi Shankar]]
[[oc:Ravi Shankar]]
[[or:ରବି ଶଙ୍କର]]
[[pa:ਪੰਡਤ ਰਵੀ ਸ਼ੰਕਰ]]
[[pam:Ravi Shankar]]
[[pl:Ravi Shankar]]
[[pnb:روی شنکر]]
[[pt:Ravi Shankar]]
[[ro:Ravi Shankar]]
[[ru:Шанкар, Рави]]
[[sa:पण्डितः रविशङ्करः]]
[[sc:Ravi Shankar]]
[[sh:Ravi Shankar]]
[[si:රවි ශංකර්]]
[[simple:Ravi Shankar]]
[[sl:Ravi Shankar]]
[[sv:Ravi Shankar]]
[[ta:ரவி சங்கர்]]
[[te:రవి శంకర్]]
[[th:รวี แชงการ์]]
[[uk:Раві Шанкар]]
[[vi:Ravi Shankar]]
[[war:Ravi Shankar]]
[[zh:拉维·香卡]]

21:20, 23 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

രവിശങ്കർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രവിശങ്കർ (വിവക്ഷകൾ) എന്ന താൾ കാണുക. രവിശങ്കർ (വിവക്ഷകൾ)
പണ്ഡിറ്റ് രവിശങ്കർ

ലോക പ്രസിദ്ധനായ ഇന്ത്യൻ സംഗീതഞ്ജനായിരുന്നു രവിശങ്കർ (1920 ഏപ്രിൽ 7-2012 ഡിസംബർ 11). പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ സിത്താർ വാദനത്തിലൂടെ ഇണക്കിച്ചേർക്കാനദ്ദേഹത്തിനായി. 1999-ൽ ഭാരതരത്‌നം ലഭിച്ചിട്ടുണ്ട്. സംഗീതത്തിലെ അതുല്യ പ്രതിഭകൾക്ക് ലഭിക്കുന്ന ഗ്രാമി പുരസ്‌കാരത്തിന് മൂന്ന് തവണ അർഹനായ അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള ഗ്രമ്മി പുരസ്കാരം മരണാനന്തരം ലഭിച്ചു.[1]

ജീവിതരേഖ

വാരണാസിയിൽ ബാരിസ്റ്റർ ശ്യാം ശങ്കറിന്റെ ഏഴു മക്കളിൽ ഏറ്റവും ഇളയവനായായി ജനിച്ചു. നർത്തകനായ ഉദയശങ്കർ അദ്ദേഹത്തിൻറെ സഹോദരനാണ്‌. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും ഉസ്താദ് അലാവുദ്ദീൻ ഖാനിൽ നിന്നു സിതാർ വായന അഭ്യസിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനായത്. ഗുരു തന്റെ രണ്ടാമത്തെ മകളായ റോഷനാര ഖാനെ (അന്നപൂർണ്ണാദേവി) രവിശങ്കറിന് വിവാഹം ചെയ്തുകൊടുത്തു[2].

1949 മുതൽ 1956 വരെ ആകാശവാണിയിൽ സംഗീതസംവിധായകനായിരുന്നു.[3]കുറച്ചു കാലം അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളിൽ ഭാരതീയ സംഗീതാധ്യാപകനായി പ്രവർത്തിച്ചു. സത്യജിത്റേയുടെപഥേർ പാഞ്ചാലി”, “അപരാജിത” തുടങ്ങിയ സിനിമകളുടെ സംഗീത സം‌വിധാനവും നിർവ്വഹിച്ചു. . ദൽഹിയിൽ “നാഷണൽ ഓർക്കെസ്‌ട്രാ” രൂപവൽകരിക്കാൻ മുന്‌ കൈയെടുത്തു. യു.എസിലും ബോംബെയിലും “കിന്നര” സംഗീതവിദ്യാലയം സ്ഥാപിച്ചു.

യെഹൂദി മെനുഹിനെയും 'ബീറ്റിൽസ്' ജോർജ്ജ് ഹാരിസണെയും കൂടാതെ, സംഗീത പ്രതിഭകളായ ഴാങ് പിയറി രാംപാൽ, ഹൊസാൻ യമമോട്ടോ, മുസുമി മിയാഷിത, ഫിലിപ്പ് ഗ്ലാസ് എന്നിവർക്കൊപ്പവും രവിശങ്കർ പ്രവർത്തിച്ചു. ഇന്ത്യയിൽ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രവിശങ്കറിന് ആരാധകരുണ്ട്‌. ഉസ്താദ് അല്ലാരാഖയുമൊത്ത് വുഡ്സ്റ്റോക്ക് കൺസർട്ട് നടത്തിയിട്ടുണ്ട്‌. ആന്ദ്രേ പ്രെവിൻറെ സം‌വിധാനത്തിൽ ലണ്ടൻ ഫിൽഹാർമോണിക് ഓർകസ്‌ട്രയുമായി സിതാർവാദനം നടത്തി. 1985-ല് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽനിന്നു ലഭിച്ച ഡോക്‌ടറേറ്റിനു പുറമെ 1999-ലെ ഭാരത രത്നം[4] ഉൾപ്പെടെ പല ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്‌. 1986 മുതൽ 1992 വരെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ടു. 'ഗാന്ധി' സിനിമയുടെ പശ്ചാത്തല സംഗീതത്തിന് ഓസ്കർ നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്.[5]

രവിശങ്കർ സിതാർ വായിക്കുന്നു, 1970-കളിൽ എടുത്തത്

രണ്ട്‌ ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെയും ഒരു ബംഗാളി ഗ്രന്ഥത്തിൻറെയും കർത്താവുകൂടിയാണ് രവിശങ്കർ.

കൃതികൾ

  • മൈ ലൈഫ് മൈ മ്യൂസിക്

സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രങ്ങൾ

  • പഥേർ പാഞ്ചാലി
  • അപുർസൻസാർ
  • കാബൂളിവാല
  • നീചാ നഗർ
  • ധർത്തി കേ ലാൽ
  • അനുരാധ
  • ഗോധാൻ
  • മീര
  • ഗാന്ധി

സംഗീത ആൽബങ്ങൾ

പുരസ്കാരങ്ങൾ

  • ഭാരതരത്‌നം
  • മാഗ്‌സസെ പുരസ്‌കാരം
  • ഫുകുവോക ഗ്രാൻറ് പ്രൈസ്
  • ക്രിസ്റ്റൽ പുരസ്‌കാരം
  • ഗ്രാമി പുരസ്‌കാരത്തിന് അദ്ദേഹം മൂന്ന് തവണ അർഹനായി.

അവലംബം

  1. http://www.mathrubhumi.com/online/malayalam/news/story/2002042/2012-12-14/world
  2. "ചെവി ഓർക്കുമ്പോൾ" (PDF) (in മലയാളം). മലയാളം വാരിക. 2013 ജനുവരി 04. Retrieved 2013 മാർച്ച് 04. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  3. http://www.madhyamam.com/news/204277/121212
  4. http://india.gov.in/myindia/bharatratna_awards_list1.php
  5. മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ISBN 978-81-8265-259-0.

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=പണ്ഡിറ്റ്_രവിശങ്കർ&oldid=1686269" എന്ന താളിൽനിന്ന് ശേഖരിച്ചത്