താൽ മരുഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
താൽ മരുഭൂമി
Desert
Noorpur Thal desert road, engulfed in a sand storm.jpg
രാജ്യം  പാകിസ്താൻ
പ്രവിശ്യ പഞ്ചാബ്
നീളം 305 കി.മീ (190 മൈ), N/S
Biome മരുഭൂമി

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു മരുഭൂമിയാണ് താൽ മരുഭൂമി. പോഠോഹാർ പീഠഭൂമിയിലെ ഝലം, സിന്ധു നദികളുടെ തീരത്താണ് ഈ മരുഭൂമി സ്ഥിതിചെയ്യുന്നത്. 305 കിലോമീറ്റർ നീളമുള്ള താൽ മരുഭൂമി പാകിസ്താനിലെ ഏറ്റവും വലിയ മൂന്നാമത്തെ മരുഭൂമിയാണ്. ഇതിന്റെ തെക്ക് - വടക്ക് ദൂരം ഏകദേശം 190 മൈൽ ആണ്. മരുഭൂമിയുടെ പരമാവധി വീതി 70 മൈലും ഏറ്റവും കുറഞ്ഞ വീതി 20 മൈലുമാണ്. ഝലം നദിയുടെ ഇടതു തീരം മുതൽ ഭാക്കാർ, ഖുശാബ്, മിയാൻവാലി, ലയ്യാ, ഝംഗ്, മുസാഫർഗഢ് എന്നീ ജില്ലകളിലായി താൽ മരുഭൂമി സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രപരമായി ഈ മരുഭൂമിക്ക് ചോലിസ്ഥാൻ മരുഭൂമിയോടും ഥാർ മരുഭൂമിയോടും സാദൃശ്യമുണ്ട്.

ഗ്രേറ്റർ താൽ കനാൽ[തിരുത്തുക]

താൽ കനാൽ

താൽ കനാൽ പദ്ധതിയുടെ ചരിത്രമെന്നു പറയുന്നത് ഏകദേശം 130 വർഷം പഴക്കമുള്ളതാണ്. ഏകദേശം 1873-ഓടു കൂടിയാണ് ഈ പദ്ധതിക്ക് രൂപംകൊടുത്തത്. സിന്ധു നദിയിലെ ജലം ഉപയോഗിച്ച് ഈ സ്ഥലത്തു ജലസേചനം ചെയ്യാൻ വേണ്ടി 1919, 1921, 1924, 1925, 1936, 1949 എന്നീ വർഷങ്ങളിൽ ചർച്ചകൾ നടന്നു.[1]

ഇങ്ങനെ ജലസേചനം നടത്തിയാൽ സിന്ധു നദീതീരത്തുള്ളവർക്ക് ജലലഭ്യത കുറയുമെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി തുടർച്ചയായി നിർത്തിവച്ചു. നാഷണൽ ഇക്കോണമിക് കൗൺസിലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ പദ്ധതിക്ക് അംഗീകാരം നൽകി ഒപ്പുവച്ചതോടെ വീണ്ടും 1975-ൽ ഈ പദ്ധതിക്ക് വേണ്ടി ചർച്ച നടന്നു. അവസാനം 2001 ഓഗസ്റ്റ് 16-ന് അന്നത്തെ പാകിസ്താൻ പ്രസിഡന്റായിരുന്ന ജനറൽ പർവേസ് മുഷറഫ് 3000 കോടി രൂപയുടെ ഗ്രേറ്റർ താൽ കനാൽ പദ്ധതി ഉദ്ഘാടനം ചെയ്തു.[2]

ഇന്ത്യയിൽ നിന്നും പാകിസ്താൻ വിഭജിക്കുന്നതിനു മുമ്പ് താൽ മരുഭൂമിയിൽ ഹിന്ദുക്കളും സിഖ് മതക്കാരും ധാരാളമുണ്ടായിരുന്നു. മരുഭൂമിയിലെ ജനങ്ങൾ ജലത്തിനുവേണ്ടി ഒരുപാടു ബുദ്ധിമുട്ടിയിരുന്നു. അതിനൊരു പരിഹാരം എന്ന നിലയിലാണ് ഗ്രേറ്റർ താൽ കനാൽ പദ്ധതി ആസൂത്രണം ചെയ്തത്.

ജനജീവിതം[തിരുത്തുക]

Home in Khansar, Bhakkar, Thal

പഞ്ചാബ് പ്രവിശ്യയുടെ ഏറ്റവും സാക്ഷരത കുറഞ്ഞ മേഖലയാണ് താൽ മരുഭൂമി. ഈ മരുഭൂമീ പ്രദേശം വളരെ വരണ്ടുണങ്ങിയതായതു കൊണ്ട് തന്നെ ഇവിടുത്തെ ജനങ്ങൾ വളരെ കഷ്ടതകൾ അനുഭവിക്കുന്നു. കൃഷിയാണ് പ്രധാന തൊഴിൽ. ഇവിടെ കൂടുതലും ധാന്യങ്ങളാണ് കൃഷി ചെയ്യുന്നത്. പഞ്ചാബി ഭാഷയുടെ വകഭേദമായ താലോച്ചി ഭാഷയാണ് ഇവിടുത്തെ സംസാര ഭാഷ. മരുഭൂമിയൊട്ടാകെ ജനങ്ങൾ താമസിക്കുവാൻ തുടങ്ങിയതോടെ അവർക്ക് ഒരുപാടു ദൂരം സഞ്ചരിക്കുവാനും പഞ്ചാബിലെ പ്രധാന സ്ഥലങ്ങളിലേക്കു ജോലിക്കു പോകാനും സാധിച്ചു. ജനങ്ങൾ അവരുടെ ദേശീയ ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയതോടെ പഞ്ചാബി, ഉർദ്ദു ഭാഷകൾ പെട്ടെന്ന് മനസ്സിലാക്കാൻ തുടങ്ങി. അതുകൊണ്ടുതന്നെ ഈ ഭാഷകൾ കൂടുതൽ ഉപയോഗിക്കാനും തുടങ്ങി.

കാലാവസ്ഥ[തിരുത്തുക]

താൽ മരുഭൂമിയിലെ പകൽ വളരെ ചൂട് കൂടിയതും രാത്രി വളരെ തണുപ്പേറിയതുമാണ്. പൊതുവെ അയനപരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. വേനൽക്കാലത്ത് ശക്തമായ മണൽക്കാറ്റ് ഉണ്ടാകുന്നുണ്ട്. അപൂർവ്വമായി മാത്രമേ മഴ പെയ്യാറുള്ളൂ. വർഷത്തിൽ 250 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.

ജീവജാലങ്ങൾ[തിരുത്തുക]

മുൾപ്പടർപ്പൊക്കെയുള്ള ഒരു വരണ്ട മരുഭൂമിയാണ് താൽ മരുഭൂമി. ധാരാളം അക്കേഷ്യ മരങ്ങൾ ഇവിടെ കാണാൻ സാധിക്കും. ഇവിടുത്തെ ജനങ്ങളുടെ ഭക്ഷണത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഈ അക്കേഷ്യ മരങ്ങൾ. കപ്പാരിസിന്റെയും പ്രോസോപിസിന്റെയും പഴങ്ങളും ഇവിടെ ലഭ്യമാണ്. താൽ മരുഭൂമിയിൽ ഔഷധ സസ്യങ്ങളും കാണപ്പെടുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.punjab.gov.pk/mianwali
  2. "GreaterThalCanalStudy" (PDF). മൂലതാളിൽ (PDF) നിന്നും 2020-01-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-24.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താൽ_മരുഭൂമി&oldid=3660366" എന്ന താളിൽനിന്ന് ശേഖരിച്ചത്