ഉള്ളടക്കത്തിലേക്ക് പോവുക

നമീബ് മരുഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Namib Desert എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നമീബ്
An image of the Namib Desert by the MODIS instrument
Approximate boundaries of the Namib Desert
Length1,600 കി.മീ (990 മൈ)
Width50–160 കി.മീ (31–99 മൈ)
Area160,000 കി.m2 (62,000  മൈ)
Geography
CountriesNamibia, South Africa and Angola
Coordinates24°45′07″S 15°16′35″E / 24.75194°S 15.27639°E / -24.75194; 15.27639
Rivers
List
  • Swakop River
  • Kuiseb River
  • Cunene River
  • Orange River
  • Olifants River
  • Tsauchab
Official nameNamib Sand Sea
CriteriaNatural: vii, viii, ix, x
Reference1430
Inscription2013 (37-ആം Session)
Area3,077,700 ha
Buffer zone899,500 ha
Satellite view of the Namib Desert

ലോകത്തിലെ ഏറ്റവും കാലപ്പഴക്കമുള്ള മരുഭൂമിയാണ് നമീബ് മരുഭൂമി[1]. ദക്ഷിണാഫ്രിക്കയുടെ പശ്ചിമതീരത്തുള്ള ഈ മരുഭൂമിയുടെ ഭൂരിഭാഗവും നമീബിയയിലാണ് സ്ഥിതിചെയ്യുന്നത്. ഏറ്റവും വിശാലമായ നിർവചനം അനുസരിച്ച്, അംഗോള, നമീബിയ, വടക്കുപടിഞ്ഞാറൻ ദക്ഷിണാഫ്രിക്ക എന്നിവയുടെ അറ്റ്ലാന്റിക് തീരങ്ങളിൽ 2,000 കിലോമീറ്ററിലധികം (1,200 മൈൽ) വ്യാപിച്ച് കിടക്കുന്ന ഇത്, അംഗോളയിലെ കരുൻജാംബ നദി മുതൽ തെക്കോട്ട്, നമീബിയ വഴി, ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേൺ കേപ്പിലെ ഒലിഫന്റ്സ് നദി വരെ വ്യാപിക്കുന്നു.[2][3][4] അംഗോള-നമീബിയ അതിർത്തിയിൽ നിന്ന് 450 കിലോമീറ്റർ (280 മൈൽ) വ്യാപിച്ചുകിടക്കുന്ന നമീബ് മരുഭൂമിയുടെ ഏറ്റവും വടക്കേയറ്റം മോസാമെഡിസ് മരുഭൂമി എന്നറിയപ്പെടുമ്പോൾ അതിന്റെ തെക്കൻ ഭാഗം അയൽപ്രദേശമായ കലഹാരി മരുഭൂമിയോട് അടുത്തുകിടക്കുന്നു. അറ്റ്ലാന്റിക് സമുദ്രമാണ് ഈ മരുഭൂമിയുടെ പടിഞ്ഞാറൻ അതിർത്തി. അറ്റ്ലാന്റിക് തീരത്ത് നിന്ന് കിഴക്കോട്ട്, നമീബ് ക്രമേണ ഉയരത്തിൽ കയറി, ഗ്രേറ്റ് എസ്കാർപ്‌മെന്റിന്റെ അടിവാരം വരെ 200 കിലോമീറ്റർ (120 മൈൽ) വരെ ഉൾനാടിലേക്ക് എത്തുന്നു.[5] നമീബിയൻ എസ്കാർവ്മെന്റ് എന്ന പേരിൽ അറിയപ്പെടുന്ന ചെങ്കുത്തായ ഭൂപ്രദേശം ഇതിന്റെ കിഴക്കൻ അതിർത്തിയാണ്. ഏറ്റവും വരണ്ട പ്രദേശങ്ങളിൽ 2 മില്ലിമീറ്റർ (0.079 ഇഞ്ച്) മുതൽ എസ്‌കാർപ്‌മെന്റിൽ 200 മില്ലിമീറ്റർ (7.9 ഇഞ്ച്) വരെമാത്രം വാർഷിക മഴയുള്ള നമീബ് ദക്ഷിണാഫ്രിക്കയിലെ ഏക യഥാർത്ഥ മരുഭൂമിയാണ്..[6][7][8] ഏകദേശം 55–80 ദശലക്ഷം വർഷങ്ങളായി വരണ്ടതോ അർദ്ധ വരണ്ടതോ ആയ അവസ്ഥയിലൂടെ കടന്നുപോകുന്ന നമീബ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരുഭൂമിയായിരിക്കാം. ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിൽ ചിലത് ഇവിടെയാണ്. കാലപ്പഴക്കത്തിന്റെയും വരൾച്ചയുടെയും മാനദണ്ഡങ്ങൾ കണക്കാക്കിയാൽ പടിഞ്ഞാറൻ തെക്കേ അമേരിക്കയിലെ അറ്റകാമ മരുഭൂമി മാത്രമേ ഇതിനെ വെല്ലുവിളിക്കുന്നുള്ളൂ. നമീബിയയുടെ ഭാഗത്തെ മരുഭൂമിയുടെ ഭൂരിഭാഗവും രാജ്യത്തിന്റെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള പരിസ്ഥിതി സംരക്ഷണത്തിന് കീഴിൽ സംരക്ഷിക്കപ്പെടുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഡ്യൂണുകൾ കാണപ്പെടുന്നത് നമീബ് മരുഭൂമിയിലാണ്. ഇവയിൽ ചിലതിന് 400 മീറ്ററിലധികം ഉയരമുണ്ട്. വരണ്ട കാലാവസ്ഥയാണ് മറ്റൊരു പ്രത്യേകത. മൂടൽമഞ്ഞും പുകമഞ്ഞും സർവ സാധാരണമായ ഇവിടെ വിരളമായി മാത്രമേ മഴ ലഭിക്കാറുള്ളു. തീരപ്രദേശത്തോടടുത്തുള്ള പ്രദേശങ്ങളിൽ ചിലപ്പോൾ പ്രതിവർഷം 2 സെ.മീ.-ഓളം മഴ ലഭിക്കാറുണ്ട്. സ്വകൊപ്മുൻഡ്, വാൾവിസ്ബേ, ലുഡറിറ്റ്സ്, ഓറഞ്ച്മഡ് എന്നിവയാണ് നമീബ് ഭൂപ്രദേശത്തെ പ്രധാന നഗരങ്ങൾ. 1904-ൽ നമീബ് മരുഭൂമിയിൽ വജ്രം കണ്ടെത്തി. മരൂഭൂമിയുടെ തീരപ്രദേശത്തോടടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് ഇപ്പോഴും വജ്രം ഖനനം ചെയ്യുന്നുണ്ട്.

Red dunes in southern Namib at Sossusvlei
The Moon Valley in central Namib

അവലംബം

[തിരുത്തുക]
  1. Namib desert (AT1315) World Wide Fund for Nature
  2. Goudie, Andrew (2010). "Chapter 17: Namib Sand Sea: Large Dunes in an Ancient Desert". In Migoń, Piotr (ed.). Geomorphological Landscapes of the World. New York, NY: Springer. pp. 163–169. ISBN 978-90-481-3054-2.
  3. Stone, A. E. C. (2013-06-01). "Age and dynamics of the Namib Sand Sea: A review of chronological evidence and possible landscape development models". Journal of African Earth Sciences. 82: 70–87. Bibcode:2013JAfES..82...70S. doi:10.1016/j.jafrearsci.2013.02.003. ISSN 1464-343X.
  4. Gates, Henry Louis; Appiah, Kwame Anthony, eds. (2010). Encyclopedia of Africa. Vol. 2. Oxford: Oxford University Press. p. 213. ISBN 978-0-19-533770-9.
  5. Goudie, Andrew (2010). "Chapter 17: Namib Sand Sea: Large Dunes in an Ancient Desert". In Migoń, Piotr (ed.). Geomorphological Landscapes of the World. New York, NY: Springer. pp. 163–169. ISBN 978-90-481-3054-2.
  6. Goudie, Andrew (2010). "Chapter 17: Namib Sand Sea: Large Dunes in an Ancient Desert". In Migoń, Piotr (ed.). Geomorphological Landscapes of the World. New York, NY: Springer. pp. 163–169. ISBN 978-90-481-3054-2.
  7. Gates, Henry Louis; Appiah, Kwame Anthony, eds. (2010). Encyclopedia of Africa. Vol. 2. Oxford: Oxford University Press. p. 213. ISBN 978-0-19-533770-9.
  8. Spriggs, Amy. "Namib desert (AT1315)". Wild World. World Wildlife Fund. Retrieved 11 December 2011.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നമീബ് മരുഭൂമി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നമീബ്_മരുഭൂമി&oldid=4601421" എന്ന താളിൽനിന്ന് ശേഖരിച്ചത്