ഉള്ളടക്കത്തിലേക്ക് പോവുക

മെഡാനോസ് ഡി കോറോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Médanos de Coro National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Médanos de Coro National Park
Médanos de Coro
Map showing the location of Médanos de Coro National Park
Map showing the location of Médanos de Coro National Park
Location of Medanos National Park
സ്ഥലംVenezuela
അടുത്തുള്ള നഗരംSanta Ana de Coro
നിർദ്ദേശാങ്കങ്ങൾ11°36′23″N 69°44′15″W / 11.60642°N 69.73763°W / 11.60642; -69.73763
വിസ്തീർണ്ണം91 കി.m2 (35  മൈ)
സ്ഥാപിതം6 February 1974
ഭരണസമിതിInstituto Nacional de Parques (INPARQUES)

മെഡോനോസ് ഡി കോറോ ദേശീയോദ്യാനം (Parque Nacional Los Médanos de Coro) പരാഗ്വാനോയിലേയക്കു നയിക്കുന്ന പാതയിലെ കോറോ നഗരത്തിനു സമീപം, ഫാൽക്കൺ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണിത്. ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത് 1974 ൽ ആയിരുന്നു. ദേശീയോദ്യാനത്തിലേയ്ക്ക് വളരെ എളുപ്പത്തിൽ ബസ് മാർഗ്ഗമോ ടാക്സിയിലോ എത്തിച്ചേരാൻ സാധിക്കുന്നു. മെഡാനോസ് ദേശീയോദ്യാനം പരാഗ്വാന ക്സെറിക് സ്ക്രബ് എക്കോ മേഖലയെ സംരക്ഷിക്കുന്നു.[1]  മെഡാനോസ് മുനമ്പിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻ 91 ചതുരശ്ര കിലോമീറ്റർ (35 ചതുരശ്ര മൈൽ) വിസ്തീർണ്ണമാണുള്ളത്. ഇതിൽ മരുഭൂമിയും ലവണത്വമുള്ള ചതുപ്പുകളുള്ള തീരദേശ ആവാസവ്യവസ്ഥകളും ഉൾപ്പെടുന്നു. ഇത് മൂന്ന് മേഖലകളിലായാണ് സ്ഥിതിചെയ്യുന്നത്; മീറ്റരെ നദിയുടെ അഴിമുഖത്തെ ഏതാനും നീർച്ചാലുകളും കൂടി ചേർന്നുള്ള എക്കൽ സമതലം, മൂന്നു തരം മണൽക്കുന്നുകളടങ്ങിയ ഒരു ഐയോളിയൻ സമതലം, കണ്ടൽക്കാടുകൾ അതിർവരമ്പു ചമച്ച ചതുപ്പുനിലങ്ങളുമാണിവ. മെഡനോസ് എന്നറിയപ്പെടുന്ന ഈ ബൃഹത്തായ മണൽക്കുന്നുകൾ ഏകദേശം 5 by 30 കിലോമീറ്റർ (3.1 by 18.6 മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. അവ 40 മീറ്റർ (130 അടി) ഉയരത്തിൽ വരെ കാണപ്പെടാറുണ്ട്. അതിശക്തമായ കാറ്റാണ് ഈ മണൽക്കുന്നുകളെ രൂപപ്പെടുത്തുന്നത്.

അവലംബം

[തിരുത്തുക]
  1. Alarcón, Clara, Northern South America: Northernwestern Venezuela, WWF: World Wildlife Fund, retrieved 2017-04-26{{citation}}: CS1 maint: publisher location (link)