മെഡാനോസ് ഡി കോറോ ദേശീയോദ്യാനം

Coordinates: 11°36′23″N 69°44′15″W / 11.60642°N 69.73763°W / 11.60642; -69.73763
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Médanos de Coro National Park
Médanos de Coro
Map showing the location of Médanos de Coro National Park
Map showing the location of Médanos de Coro National Park
Location of Medanos National Park
LocationVenezuela
Nearest citySanta Ana de Coro
Coordinates11°36′23″N 69°44′15″W / 11.60642°N 69.73763°W / 11.60642; -69.73763
Area91 km2 (35 sq mi)
Established6 February 1974
Governing bodyInstituto Nacional de Parques (INPARQUES)

മെഡോനോസ് ഡി കോറോ ദേശീയോദ്യാനം (Parque Nacional Los Médanos de Coro) പരാഗ്വാനോയിലേയക്കു നയിക്കുന്ന പാതയിലെ കോറോ നഗരത്തിനു സമീപം, ഫാൽക്കൺ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണിത്. ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത് 1974 ൽ ആയിരുന്നു. ദേശീയോദ്യാനത്തിലേയ്ക്ക് വളരെ എളുപ്പത്തിൽ ബസ് മാർഗ്ഗമോ ടാക്സിയിലോ എത്തിച്ചേരാൻ സാധിക്കുന്നു. മെഡാനോസ് ദേശീയോദ്യാനം പരാഗ്വാന ക്സെറിക് സ്ക്രബ് എക്കോ മേഖലയെ സംരക്ഷിക്കുന്നു.[1]  മെഡാനോസ് മുനമ്പിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻ 91 ചതുരശ്ര കിലോമീറ്റർ (35 ചതുരശ്ര മൈൽ) വിസ്തീർണ്ണമാണുള്ളത്. ഇതിൽ മരുഭൂമിയും ലവണത്വമുള്ള ചതുപ്പുകളുള്ള തീരദേശ ആവാസവ്യവസ്ഥകളും ഉൾപ്പെടുന്നു. ഇത് മൂന്ന് മേഖലകളിലായാണ് സ്ഥിതിചെയ്യുന്നത്; മീറ്റരെ നദിയുടെ അഴിമുഖത്തെ ഏതാനും നീർച്ചാലുകളും കൂടി ചേർന്നുള്ള എക്കൽ സമതലം, മൂന്നു തരം മണൽക്കുന്നുകളടങ്ങിയ ഒരു ഐയോളിയൻ സമതലം, കണ്ടൽക്കാടുകൾ അതിർവരമ്പു ചമച്ച ചതുപ്പുനിലങ്ങളുമാണിവ. മെഡനോസ് എന്നറിയപ്പെടുന്ന ഈ ബൃഹത്തായ മണൽക്കുന്നുകൾ ഏകദേശം 5 by 30 കിലോമീറ്റർ (3.1 by 18.6 മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. അവ 40 മീറ്റർ (130 അടി) ഉയരത്തിൽ വരെ കാണപ്പെടാറുണ്ട്. അതിശക്തമായ കാറ്റാണ് ഈ മണൽക്കുന്നുകളെ രൂപപ്പെടുത്തുന്നത്.

അവലംബം[തിരുത്തുക]

  1. Alarcón, Clara, Northern South America: Northernwestern Venezuela, WWF: World Wildlife Fund, retrieved 2017-04-26