തട്ടക്കുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തട്ടക്കുഴ. തൊടുപുഴയിൽനിന്നും ചെപ്പുകുളത്തേക്ക് പോകുന്നവഴിയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. തൊടുപുഴയിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് തട്ടക്കുഴ എന്ന ഗ്രാമം. തട്ടക്കുഴ തോടിന്റെ ഇരുവശവുമായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു.

ഒലിക്കാമറ്റം, ഇടമറുക്, ഉടുമ്പന്നൂർ, ചെപ്പുകുളം എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങൾ. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലാണ് തട്ടക്കുഴ.

തട്ടകുഴ-തൊടുപുഴ റോഡ്, തട്ടക്കുഴ-പന്നൂർ റോഡ് എന്നിവയാണ് ഇതിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ

ആരാധനാലയങ്ങൾ[തിരുത്തുക]

  • കൊല്ലപ്പുഴക്കാവ് ദേവീക്ഷേത്രം തട്ടക്കുഴ
  • ശ്രീ മഹാദേവ ധർമ്മശാസ്താ ക്ഷേത്രം തട്ടക്കുഴ
  • തട്ടക്കുഴ ക്ഷേത്രം
  • സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് തട്ടക്കുഴ
  • ഹയാത്തുൾ ഇസ്ലാം മദ്രസ തട്ടക്കുഴ
"https://ml.wikipedia.org/w/index.php?title=തട്ടക്കുഴ&oldid=3330696" എന്ന താളിൽനിന്ന് ശേഖരിച്ചത്