ഉള്ളടക്കത്തിലേക്ക് പോവുക

തട്ടക്കുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thattakkuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തട്ടക്കുഴ. തൊടുപുഴയിൽനിന്നും ചെപ്പുകുളത്തേക്ക് പോകുന്നവഴിയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. തൊടുപുഴയിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് തട്ടക്കുഴ എന്ന ഗ്രാമം. തട്ടക്കുഴ തോടിന്റെ ഇരുവശവുമായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. ഒലിക്കാമറ്റം, ഇടമറുക്, ഉടുമ്പന്നൂർ, ചെപ്പുകുളം എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങൾ.

തട്ടകുഴ-തൊടുപുഴ റോഡ്, തട്ടക്കുഴ-പന്നൂർ റോഡ് എന്നിവയാണ് ഇതിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ.

തട്ടക്കുഴയിൽ നിന്ന് ഉടുമ്പന്നൂർ, മഞ്ചിക്കൽ, ചിലവ്, കരിമണ്ണൂർ, ചെപ്പുകുളം എന്നിവിടങ്ങളിലേക്ക് റോഡുകൾ ഉണ്ട്.

തട്ടക്കുഴ പോസ്റ്റ് ഓഫീസ്, മഹാത്മാ ലൈബ്രറി, ഗവ.വെക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നിവ തട്ടക്കുഴയിലും റേഷൻ കട, പ്രാഥമിക ആരോഗ്യ കേന്ദ്രം, സർവീസ് സഹകരണ ബാങ്ക് എന്നിവ കമ്പനിപ്പടിയിലും സ്ഥിതി ചെയ്യുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]

'തട്ട' എന്നാൽ പശു,കാള,എരുമ,പോത്ത് എന്നിവയുടെ കഴുത്തിൽ കെട്ടിയിരുന്ന മരമണിയാണ്.[1]

'കുഴ' എന്നാൽ കുറിയത് എന്ന് അർത്ഥം ഉണ്ട്. അതിനാൽ 'തട്ടക്കുഴ' എന്നാൽ 'കുറിയ മരമണി' എന്നാണ് അർത്ഥം.[2]

ആരാധനാലയങ്ങൾ

[തിരുത്തുക]
  • കൊല്ലപ്പുഴക്കാവ് ദേവീക്ഷേത്രം തട്ടക്കുഴ
  • ശ്രീ മഹാദേവ ധർമ്മശാസ്താ ക്ഷേത്രം തട്ടക്കുഴ
  • സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് തട്ടക്കുഴ
  • ഹയാത്തുൾ ഇസ്ലാം മദ്രസ തട്ടക്കുഴ

പ്രമുഖർ

[തിരുത്തുക]
  • അശ്വതി ശ്രീകാന്ത് - സിനിമ/സീരിയൽ നടി[3]
  • സജി തോമസ് - സ്വയം വിമാനങ്ങൾ നിർമ്മിച്ച് പറപ്പിച്ച, ഭിന്നശേഷിയുള്ള ഇദ്ദേഹത്തിന്റെ ജീവിതമാണ് വിമാനം എന്ന പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിന്റെ ഇതിവൃത്തം.[4]

അവലംബങ്ങൾ

[തിരുത്തുക]
  1. "തട്ട (ഉപകരണം)", വിക്കിപീഡിയ, 2020-08-28, retrieved 2025-04-01
  2. ""കുഴ1" Malayalam meaning. മലയാള വ്യാഖ്യാനം, അർഥം - ഓളം". Retrieved 2025-04-01.
  3. Anoop travel dreams (2024-02-21), my school memories |ഞാൻ പഠിച്ച എന്റെ വിദ്യാലയത്തിന്റെ ഓർമയിലേക്ക് ഒരു തിരിഞ്ഞുനോട്ടം, retrieved 2025-04-02
  4. "Saji, the aircraft maker from Kerala, is a technician with a German company now". Retrieved 2025-04-02.
"https://ml.wikipedia.org/w/index.php?title=തട്ടക്കുഴ&oldid=4576282" എന്ന താളിൽനിന്ന് ശേഖരിച്ചത്