ഡഗ്ലസ് കാൾ ഏൻജെൽബർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

'ഡഗ്ലസ് കാൾ ഏൻജെൽബർട്ട്'

ഡഗ്ലസ് കാൾ ഏന്ജെടല്ബ്ര്ട്ട്ജ നുവരി 30, 1925 - ാം തീയതി അമേരിക്കയി ജനിച്ചു. എഞ്ചിനീയറായി സേവനം അനുഷ്ഠിച്ച അദ്ദേഹം നിരവധി കണ്ടുപിടിത്തങ്ങളും നടത്തി. കംപ്യൂട്ടർ, ഇന്റര്നെററ്റ് സംവിധാനഗവേഷണങ്ങളുടെ മുൻഗാമി. മനുഷ്യനും കംപ്യൂട്ടറുകളും തമ്മിലുള്ള ആശയവിനിമയം സുസാധ്യമാക്കുന്ന മേഖലയിൽ ഏറ്റവും പ്രശസ്തനായ ഒരു വ്യക്തിത്വം. ഓഗുമെന്റേഷൻ റിസേര്ച്ച്ത സെന്റർ ലാബ്, എസ്.ആർ. ഇന്റര്നാ‍ഷണൽ തുടങ്ങിയ ശാസ്ത്രഗവേഷണസ്ഥാപനങ്ങൾ സ്ഥാപിച്ചസമയത്തുതന്നെയാണ് ലോകം എന്നും കടപ്പെട്ടിരിക്കുന്ന അദ്ദേഹത്തിന്റെ കണ്ടുപിടിത്തം നടന്നത് - കംപ്യൂട്ടർ മൗസ് എന്ന യന്ത്രം കണ്ടുപിടിക്കപ്പെട്ടത്. കൂടാതെ ഹൈപ്പർ ടെക്സ്റ്റുകൾ, നെറ്റ്‌വര്ക്ക്ക ചെയ്യപ്പെട്ട് കംപ്യൂട്ടറുകൾ, ഗ്രാഫിക് യൂസർ ഇന്റര്ഫേറസ് തുടങ്ങിയവ വികസിപ്പിച്ചെടുത്തവരിൽ മുന്ഗാൂമി. 1968 ൽ അദ്ദേഹം ഇവയെ വിശദീകരിച്ചത് മദർ ഓഫ് ആ്ാൾ ഡെമോസ് എന്നു പേർ നല്കപ്പെട്ട പൊതുപരിപാടിയിൽവെച്ചാണ്. ഡഗ്ലസിന്റെ സൂക്ഷ്മ നിരീക്ഷണങ്ങൾ ഏഞ്ജല്ബപര്ട്ടിിന്റെ നിയമങ്ങളായി അറിയപ്പെടുന്നു, കാരണം അത്രയ്ക്ക് നൈസര്ഗ്ഗി്കമൂല്യമേറിയവയും അനിതരസാധാരണമായവയുമാണ് അവ.


ഏഞ്ജല്ബധര്ട്ടിമന്റെ നേതൃത്വത്തിൽ അനേകം ഓഗുമെന്റേഷൻ റിസര്ച്ച് സെന്ററുകൾ വികസിപ്പിച്ചെടുത്തു. ഡി.ആർ.പി.എ. യാണ് ഇതിനുവേണ്ടുന്ന സാമ്പത്തിക സ്രോതസ്സായിരുന്നത്. പുതിയ പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കപ്പെടുകയുണ്ടായി. അവയൊക്കെ ഇന്നും ലോകവ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുന്നു. കംപ്യൂട്ടർ മൗസ്, ബിറ്റ്മാപ് സ്‌ക്രീനുകൾ, ഹൈപ്പർ ടെക്സ്റ്റുകൾ എന്നിവ.

"https://ml.wikipedia.org/w/index.php?title=ഡഗ്ലസ്_കാൾ_ഏൻജെൽബർട്ട്&oldid=3088736" എന്ന താളിൽനിന്ന് ശേഖരിച്ചത്