ജയരാജ് വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജയരാജ് വാര്യർ
Jayaraj warrier.jpg
ജനനം
ജയരാജ് വാര്യർ
മാതാപിതാക്ക(ൾ)ഉണികൃഷ്ണവാര്യർ, വിലാസിനി വാരസ്യാർ[1]

കാരിക്കേച്ചർ- ഹാസ്യ രംഗത്തുള്ള ഒരു വ്യക്തിയാണ് ജയരാജ് വാര്യർ. ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകനുമായ ഇദ്ദേഹം കേരളത്തിലെ തൃശ്ശൂർ സ്വദേശിയാണ്.


നാടക പ്രവർത്തനം[തിരുത്തുക]

1982ൽ അമേച്വർ നാടകരംഗത്ത് പ്രവർത്തനം ആരംഭിച്ച ജയരാജ് വാരിയർ 84 മുതൽ ഏഴു വർഷം ജോസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള റൂട്ട് എന്ന തിയറ്റർ ഗ്രൂപ്പിൽ നടനായിരുന്നു.[1]

അഭിനയിച്ച പ്രധാന നാടകങ്ങൾ[തിരുത്തുക]

വിശാഖദത്തന്റെ മുദ്രാരാക്ഷസം, ബാദൽ സർക്കാരിന്റെ ഭോമ, ഉൽപ്പൽദത്തിന്റെ സൂര്യവേട്ട, വോൾസോയിങ്കയുടെ ചതുപ്പിൽ പാർക്കുന്നവർ, ആനന്ദിന്റെ ശവഘോഷയാത്ര

കാരിക്കേച്ചർ[തിരുത്തുക]

1991 മുതലാണ് ‘കാരിക്കേച്ചർ ഷോ’ എന്ന പുതിയ ആശയവുമായി കേരളത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിനു വേദികളിൽ ജയരാജ് ഏറെ ശ്രദ്ധേയനായത്. 2003 ജൂലൈയിൽ കേരള നിയമസഭയിൽ ജനപ്രതിനിധികൾക്കായി അവതരിപ്പിച്ച കാരിക്കേച്ചർ നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമായി.[അവലംബം ആവശ്യമാണ്]

സിനിമ[തിരുത്തുക]

ഒരു യാത്രാമൊഴി, ഭൂതക്കണ്ണാടി, കൊച്ചുകൊച്ചു സന്തോഷങ്ങൾ, നെയ്ത്തുകാരൻ എന്നീ സിനിമയിൽ വേഷമിട്ടു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2010)[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "ഒറ്റയാൾ സമരം @30". മാതൃഭൂമി. ശേഖരിച്ചത് 31 ഒക്ടോബർ 2014.
  2. "കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ". കേരള സംഗീത നാടക അക്കാദമി. 2013 ഓഗസ്റ്റ് 19. ശേഖരിച്ചത് 2013 ഓഗസ്റ്റ് 19.
"https://ml.wikipedia.org/w/index.php?title=ജയരാജ്_വാര്യർ&oldid=3428504" എന്ന താളിൽനിന്ന് ശേഖരിച്ചത്