ജോസ് ചിറമ്മൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോസ് ചിറമ്മൽ

മലയാളനാടകവേദിയിലെ ഒരു സംവിധായകനായിരുന്നു ജോസ് ചിറമ്മൽ (ജനനം: 1953 ജനുവരി 1, മരണം: 2006 സെപ്റ്റംബർ 17). 30 വർഷത്തോളം ഇദ്ദേഹം ഈ മേഖലയിൽ സജീവമായിരുന്നു.[1]

തൃശ്ശൂർ കേരള വർമ്മ കോളേജിൽ കാമ്പസ്സ് തിയേറ്റർ എന്ന പദ്ധതി ആരംഭിച്ചു. സ്‌കൂൾ ഓഫ് ഡ്രാമയിലെ നാടക വിദ്യാർത്ഥിയായിരുന്നു ജോസ്. റൂട്ട് (ROOT) എന്ന നാടകസംഘം ഇദ്ദേഹം നടത്തിയിരുന്നു.[2] 2006 സെപ്റ്റംബർ 17-ന് 53-ആം വയസ്സിൽ തൃശ്ശൂരിനടുത്ത് പേരാമംഗലത്തുവച്ചാണ് വഴിവക്കിലെ ഓടയിൽ മുഖമടിച്ചുവീണ് ജോസ് അന്തരിച്ചത്.[3] രണ്ട് ദിവസം മൃതദേഹം ആരാലും തിരിച്ചറിയപ്പെടാതെ കിടക്കുകയായിരുന്നു. തൂടർന്ന് സെപ്റ്റംബർ 19-ന് തിരിച്ചറിഞ്ഞു. നാടക ചരിത്രകാരനായ യുജിൻ വാൻ ഇർവിൻ 1992-ൽ പുറത്തിറക്കിയ "ദി പ്ലേ ഫൂൾ റവല്യൂഷൻ, തിയറ്റർ ആന്റ് ലിബറേഷൻ ഇൻ ഏഷ്യ" എന്ന ഗ്രന്ഥത്തിൽ ജോസ് ചിറമ്മലിനെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്.[൧]

നാടകങ്ങൾ[തിരുത്തുക]

 • മാക്ബത്ത്
 • ലെപ്രസി പേഷ്യന്റ്‌സ്
 • റെയിൻബോ
 • മുദ്രാരാക്ഷസം
 • സൂര്യവേട്ട
 • ഭോമ
 • അച്യുതന്റെ സ്വപ്നം
 • പാടിക്കുന്ന്
 • രംഗഭൂമി
 • ഭോമ

കുറിപ്പുകൾ[തിരുത്തുക]

 • ^ ഏഷ്യാ ചുറ്റിസഞ്ചരിച്ച നാടക ചരിത്രകാരനായ യുജിൻ വാൻ ഇർവിൻ 1992-ൽ പുറത്തിറക്കിയ "ദി പ്ലേ ഫൂൾ റവല്യൂഷൻ, തിയറ്റർ ആന്റ് ലിബറേഷൻ ഇൻ ഏഷ്യ" എന്ന ഗ്രന്ഥത്തിൽ ജോസ് ചിറമ്മലിനെക്കുറിച്ചും അദ്ദേഹത്തിന്റെ റൂട്ട് എന്ന നാടകസംഘത്തെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്[3][4]

അവലംബം[തിരുത്തുക]

 1. "ജോസ് ചിറമ്മൽ പട്ടും വളയും നിഷിദ്ധമായ പ്രതിഭ". ജനയുഗം. 2010 സെപ്റ്റംബർ 20. ശേഖരിച്ചത് 2013 ഓഗസ്റ്റ് 19.
 2. "അഭിനേതാക്കളുടെ മാനിഫെസ്റ്റോ". മാധ്യമം. 2012 നവംബർ 15. ശേഖരിച്ചത് 2013 ഓഗസ്റ്റ് 19.
 3. 3.0 3.1 "ജോസ് ചിറമ്മൽ". ദേശാഭിമാനി. 2011 സെപ്റ്റംബർ 18. ശേഖരിച്ചത് 2013 ഓഗസ്റ്റ് 19.
 4. "Jos Chirammel, the play full revolution the theatre and liberation in india". ഗൂഗിൾ ബുക്സ്. 2013 ഓഗസ്റ്റ് 19. ശേഖരിച്ചത് 2013 ഓഗസ്റ്റ് 19.
"https://ml.wikipedia.org/w/index.php?title=ജോസ്_ചിറമ്മൽ&oldid=2598079" എന്ന താളിൽനിന്ന് ശേഖരിച്ചത്