ക്രാബ്-ഈറ്റിങ് മങ്കൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Crab-eating mongoose
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
H. urva
Binomial name
Herpestes urva[2]
Hodgson, 1836
Subspecies
 • H. u. urva
 • H. u. annamensis
 • H. u. formosanus
 • H. u. sinensis
Distribution of H. urva

വടക്കുകിഴക്കൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയിലും തെക്കൻ ചൈനയിലും തായ്വാനിലും കാണപ്പെടുന്ന കീരിയുടെ ഒരു സ്പീഷീസാണ് ക്രാബ്-ഈറ്റിങ് മങ്കൂസ് (Herpestes urva) ഐ.യു.സി.എൻ. റെഡ് ലിസ്റ്റിലെ ഏറ്റവും കുറഞ്ഞ ആശങ്കയുള്ള ജീവിയാണിത്.[1]

1836-ൽ ബ്രെയിൻ ഹൗട്ടൺ ഹോഡ്സൺ ഇതൊരു ടൈപ്പ് സ്പെസിമെൻ ആയി വിശേഷിപ്പിച്ചു. ഇതിൻറെ ഉത്ഭവ സ്ഥാനം മധ്യനേപ്പാളാണ്. അവിടെ ഇതിനെ പ്രാദേശികമായി 'ഉർവ്വ' എന്ന് വിളിക്കുന്നു.[3]

വിതരണവും ആവാസ വ്യവസ്ഥയും[തിരുത്തുക]

വടക്കുകിഴക്കൻ ഇന്ത്യ, വടക്കൻ മ്യാൻമർ, തായ്ലൻഡ്, പെനിൻസുലർ മലേഷ്യ, ലാവോസ്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ ക്രാബ്-ഈറ്റിങ് മങ്കൂസ് കാണപ്പെടുന്നു. ബംഗ്ലാദേശിൽ ഇത് വളരെ അപൂർവ്വമാണ്. സമുദ്രനിരപ്പിൽ നിന്ന് 1,800 മീറ്റർ (5,900 അടി) ഉയരത്തിൽ ഇതിനെ രേഖപ്പെടുത്തിയിട്ടുണ്ട്.[1]

നേപ്പാളിൽ, ഉഷ്ണമേഖലാ നിത്യഹരിത, ഈർപ്പമുള്ള ഇലപൊഴിയും വനങ്ങളിൽ വസിക്കുന്നു, മാത്രമല്ല മനുഷ്യവാസ കേന്ദ്രങ്ങൾക്ക് സമീപമുള്ള കാർഷിക ഭൂമിയിലും ഇതിനെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[4]ഇന്ത്യയിൽ ഇതിനെ ആസാമിലും അരുണാചൽ പ്രദേശിലും രേഖപ്പെടുത്തിയിട്ടുണ്ട്.[5][6]ബംഗ്ലാദേശിൽ, സിൽഹെറ്റ്, ചിറ്റഗോംഗ് പ്രദേശങ്ങളിലെ കിഴക്കൻ വനമേഖലയിലെ കുന്നുകളിൽ ഇതിനെ രേഖപ്പെടുത്തിയിട്ടുണ്ട്.[7]മ്യാൻ‌മറിൽ‌, ബും‌പ ബം കുന്നുകളിൽ‌ 930 മീറ്റർ (3,050 അടി) ഉയരത്തിലും, ഹുകാങ്‌ വാലി, അലൗങ്‌ഡാവ് കഥപ നാഷണൽ പാർക്ക്, ബാഗോ യോമ, മൈൻ‌മോലെറ്റ്കാറ്റ് തൗംഗ് എന്നിവിടങ്ങളിൽ 2001 നും 2003 നും ഇടയിൽ നടത്തിയ സർവേകളിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.[8]ചൈനയിലെ ഗ്വാങ്‌സി, ഗുവാങ്‌ഡോംഗ്, ഹൈനാൻ പ്രവിശ്യകളിൽ 1997 നും 2005 നും ഇടയിൽ നടത്തിയ അഭിമുഖത്തിലും ക്യാമറ ട്രാപ്പിംഗ് സർവേയിലും ഉപ ഉഷ്ണമേഖലാ ലൈംസ്റ്റോൺ കാടുകളിൽ ഇതിനെ രേഖപ്പെടുത്തിയിട്ടുണ്ട്.[9]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 Choudhury, A.; Timmins, R.; Chutipong, W.; Duckworth, J.W.; Mudappa, D.; Willcox, D.H.A. (2016). "Herpestes urva". The IUCN Red List of Threatened Species. IUCN. 2016: e.T41618A86159618. Retrieved 30 October 2018.{{cite journal}}: CS1 maint: multiple names: authors list (link)
 2. Wozencraft, W. C. (2005). "Order Carnivora". In Wilson, D. E.; Reeder, D. M (eds.). Mammal Species of the World (3rd ed.). Johns Hopkins University Press. pp. 569–570. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
 3. Hodgson, B. H. (1836). "Synoptical description of sundry new animals, enumerated in the Catalogue of Nepalese Mammals". Journal of the Asiatic Society of Bengal. 5: 231–238.
 4. Thapa, S. (2013). "Observations of Crab-eating Mongoose Herpestes urva in eastern Nepal". Small Carnivore Conservation. 49: 31–33.
 5. Choudhury, A. (1997). "The distribution and status of small carnivores (mustelids, viverrids, and herpestids) in Assam, India". Small Carnivore Conservation (16): 25–26.
 6. Choudhury, A. (1997). "Small carnivores (mustelids, viverrids, herpestids, and one ailurid) in Arunachal Pradesh, India". Small Carnivore Conservation (17): 7–9.
 7. Van Rompaey, H. (2001). "The Crab-eating mongoose, Herpestes urva". Small Carnivore Conservation (25): 12–17.
 8. Than Zaw; Saw Htun; Saw Htoo Tha Po; Myint Maung; Lynam, A. J.; Kyaw Thinn Latt; Duckworth, J. W. (2008). "Status and distribution of small carnivores in Myanmar". Small Carnivore Conservation (38): 2–28.
 9. Lau, M. W. N.; Fellowes, J. R.; Chan, B. P. L. (2010). "Carnivores (Mammalia: Carnivora) in South China: a status review with notes on the commercial trade". Mammal Review. 40 (42): 247–292. doi:10.1111/j.1365-2907.2010.00163.x.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • Menon, V. (2003). A field guide to Indian mammals. Penguin India, New Delhi

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രാബ്-ഈറ്റിങ്_മങ്കൂസ്&oldid=3490352" എന്ന താളിൽനിന്ന് ശേഖരിച്ചത്