കുഴന്തൈ ഫ്രാൻസിസ്
ദൃശ്യരൂപം
ഇന്ത്യക്കാരനായ സാമൂഹ്യ പ്രവർത്തകനാണ് കുഴന്തൈ ഫ്രാൻസിസ്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് വില്ലേജ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം (ഐ.വി.ഡി.പി.) എന്ന എൻ.ജി.ഒ. പദ്ധതിയുടെ ഡയറക്ടറാണ് ഇദ്ദേഹം. 2012 -ലെ ഏഷ്യൻ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന റമോൺ മാഗ്സസെ അവാർഡ് ലഭിച്ചു. തമിഴ്‌നാട്ടിൽ കൃഷ്ണഗിരി, ധർമപുരി പ്രദേശങ്ങളിലെ ഗ്രാമീണസ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ നടത്തിയ പ്രവർത്തനങ്ങളാണ് ഫ്രാൻസിസിനെ മഗ്‌സസെ പുരസ്‌കാരത്തിനർഹനാക്കിയത്.[1]
അവലംബം
[തിരുത്തുക]- ↑ "കുഴന്തൈ ഫ്രാൻസിനെക്കുറിച്ച് ഉദ്ധരിക്കൽ". Archived from the original on 2012-12-28. Retrieved ഡിസംബർ 10, 2012.