കുറിഞ്ഞിമല സംരക്ഷണകേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ പെടുന്ന കൊട്ടകമ്പൂർ, വട്ടവട ഗ്രാമങ്ങൾ ഉൾപ്പെടുന്ന 32 ചതുരശ്ര കി.മി നീലക്കുറിഞ്ഞി കൃഷി പ്രദേശമാണ് കുറിഞ്ഞിമല സംരക്ഷണപ്രദേശം എന്നറിയപ്പെടുന്നത്.[1] ഇന്ത്യയിൽ പ്രത്യേക സസ്യത്തിന് വേണ്ടി നിലവിൽവന്ന ഒരു ഉദ്യാനമാണ്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞികളുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഇത് ആരംഭിച്ചത്. ഇടുക്കി ദേവികുളം താലുക്കിലെ കൊട്ടാക്കമ്പൂർ, വട്ടവട വില്ലേജുകളിലെ 3200 ഹെക്റ്റർ പ്രദേശത്താണ് ഉദ്യാനം[2].

ചരിത്രം[തിരുത്തുക]

ഒക്ടോബർ 7, 2006 നാണ് അന്നത്തെ കേരളവനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വം ഈ പ്രദേശത്തെ ഒരു സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്. 2006-ൽ നീലകുറിഞ്ഞി പൂത്ത സമയത്ത് ഇവിടേക്ക് 10 ലക്ഷത്തിലധികം സഞ്ചാരികൾ കുറിഞ്ഞിമലയിലേക്കും മൂന്നാറിലേക്കുമായി എത്തുകയുണ്ടായി. [3] സർക്കാർ വിഞ്ജാപനം അനുസരിച്ച് ഈ പ്രദേശത്തെ പ്രത്യേക ജൈവവൈവിധ്യം നിലനിർത്തുന്നതിന് ഇത് ഒരു സംരക്ഷണമേഖലയാക്കേണ്ടത് ആവശ്യമാണ്. സ്വകാര്യ ഭൂമികളും, നിയമപരമായി നിലനിൽക്കുന്ന സ്ഥാപനങ്ങളേയും സംരക്ഷിതമേഖലയിൽ നിന്ന് ഒഴിവാ‍ക്കിയിട്ടുണ്ട്.

വന്യജീവി[തിരുത്തുക]

ഇവിടത്തെ വനങ്ങളിൽ ആന, കാട്ടുപോത്ത്, നീലഗിരി താർ ,മാൻ എന്നീ ജീവികൾ കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. map
  2. "". മൂലതാളിൽ നിന്നും 2007-08-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-08.
  3. Mathew Roy (May 07, 2007) "Neelakurinji - generation next" the Hindu, retrieved 5/12/2007 the Hindu Archived 2007-10-01 at the Wayback Machine.