Jump to content

കാൾ പോപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൾ പോപ്പർ
കാൾ പോപ്പർ 1980-ൽ
ജനനംകാൾ റെയ്മണ്ട് പോപ്പർ
(1902-07-28)28 ജൂലൈ 1902
വിയന്ന, ഓസ്ട്രിയ-ഹങ്കറി
മരണം17 സെപ്റ്റംബർ 1994(1994-09-17) (പ്രായം 92)
ലണ്ടൺ, ഇംഗ്ലണ്ട്
കാലഘട്ടംഇരുപതാം നൂറ്റാണ്ടിലെ ദർശനം
പ്രദേശംപാശ്ചാത്യദർശനം
ചിന്താധാരക്രിട്ടിക്കൽ റാഷനലിസം
ഉദാരതാവാദം
പ്രധാന താത്പര്യങ്ങൾഎപ്പിസ്റ്റെമോളജി
യുക്തിവാദം
ശാസ്ത്രദർശനം
യുക്തി
ശാസ്ത്ര-രാജനൈതിക ദർശനം
മനോദർശനം
കലാദർശനം
ജീവോല്പത്തി
ക്വാണ്ടം ബലതന്ത്രത്തിന്റെ വ്യാഖ്യാനം
ശ്രദ്ധേയമായ ആശയങ്ങൾക്രിട്ടിക്കൽ റാഷനലിസം
ഫാൾസിഫിക്കേഷനിസം
Universal evolutionary trial and error model of life and knowledge
Propensity interpretation
Open society
Cosmological pluralism
Modified essentialism
Axiomatic formalization of probability
Active Darwinism
Spearhead model
Truthlikeness
Objective Hermeneutics
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

ഇരുപതാം നൂറ്റാണ്ടിലെ ഒരു ബ്രിട്ടീഷ് ദാർശനികനാണ് കാൾ പോപ്പർ. ശാസ്ത്രയുക്തിയുടെ വഴികളെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ പേരിലും, അതീന്ദ്രിയജ്ഞാനത്തേയും ചരിത്രപരമായ അനിവാര്യതകളേയും ആശ്രയിച്ച് പ്ലേറ്റോ മുതൽ ഹേഗലും മാർക്സും വരെയുള്ളവർ മുന്നോട്ടുവച്ച സാമൂഹ്യ-രാഷ്ട്രീയദർശനങ്ങളുടെ വിമർശനത്തിന്റെ പേരിലും അദ്ദേഹം അറിയപ്പെടുന്നു. ഓസ്ട്രിയയിലെ വിയന്ന നഗരത്തിൽ ജനിച്ച പോപ്പർ യുവപ്രായത്തിൽ ന്യൂസിലാൻഡിലും പിന്നീട് ബ്രിട്ടണിലും കുടിയേറുകയും ഒടുവിൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു. യൂറോപ്പിലും അമേരിക്കയിലും വിവിധകലാശാലകളിൽ ദീർഘകാലം അദ്ധ്യാപകൻ ആയിരുന്നു അദ്ദേഹം.

രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ, അപ്രാപ്യമായ 'അന്തിമപരിഹാരങ്ങളിൽ' (final solutions) ആശവയ്ക്കുന്നതിനു പകരം സാമൂഹ്യയന്ത്രശാസ്ത്രത്തിന്റെ (social engineering) ക്രമാനുഗതമായ മാർഗ്ഗം പിന്തുടരുകയാണ് മനുഷ്യസമൂഹങ്ങൾ ചെയ്യേണ്ടതെന്ന് പോപ്പർ വാദിച്ചു. സംഘർഷരഹിതമായ ആദർശസമൂഹത്തെ സംബന്ധിച്ച അമൂർത്തസങ്കല്പങ്ങളേയും അവയുടെ പേരിൽ മനുഷ്യവ്യക്തികളെ നിയന്ത്രിക്കാൻ ശ്രമിച്ച ഇടം-വലം പക്ഷങ്ങളിലെ സമഗ്രാധിപത്യങ്ങളുടെ അസഹിഷ്ണുതയേയും അദ്ദേഹം വിമർശിച്ചു.

ശാസ്ത്രാന്വേഷണത്തിന്റെ യുക്തി (The Logic of Scientific Discovery) തുറന്ന സമൂഹവും അതിന്റെ വൈരികളും (The Open Society and Its Enemies‌) എന്നിവയാണ് പോപ്പറുടെ മുഖ്യരചനകൾ. "ചരിത്രപരമായ അനിവാര്യതാവാദങ്ങളുടെ പേരിൽ ബലികഴിക്കപ്പെട്ട ദശലക്ഷക്കണക്കിനു മനുഷ്യജീവികൾക്കാണ്" തുറന്ന സമൂഹവും അതിന്റെ വൈരികളും എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത്.[1]

അവലംബം

[തിരുത്തുക]
  1. ഇരുപതാം നൂറ്റാണ്ടിലെ ചിന്തകന്മാർ, എഡിറ്റർ റോളൻഡ് ടേണർ (പുറങ്ങൾ 618-20)
"https://ml.wikipedia.org/w/index.php?title=കാൾ_പോപ്പർ&oldid=2281714" എന്ന താളിൽനിന്ന് ശേഖരിച്ചത്