ഉള്ളടക്കത്തിലേക്ക് പോവുക

കാഞ്ചന (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഞ്ചന
ജനനം
വസുന്ധരാദേവി

(1939-08-16) 16 ഓഗസ്റ്റ് 1939 (age 86) വയസ്സ്)
ബന്ധുക്കൾഗിരിജ പാണ്ഡെ (സഹോദരി)

1960-1970-1980-കളിൽ ഏറ്റവും സജീവമായി ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിരുന്ന ഒരു അഭിനേത്രിയായ വസുദ്ധരാദേവി കാഞ്ചന (ജനനം16 ആഗസ്റ്റ്1939) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തെലുങ്ക്, കന്നട, തമിഴ്, മലയാളം എന്നീ ഇന്ത്യൻ ഭാഷകൾ കൂടാതെ വളരെക്കുറച്ച് ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രരംഗത്ത് ഇപ്പോഴും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. [1]2017-ൽ റിലീസ് ചെയ്ത സന്ദീപ് റെഡ്ഡി വഗ്ഗ സംവിധാനംചെയ്ത അർജുൻ റെഡ്ഡി എന്ന തെലുങ്കു ചലച്ചിത്രത്തിലാണ് ഇപ്പോൾ അവസാനമായി അഭിനയിച്ചത്. അമ്മ വേഷമായിരുന്നു ഇതിൽ അഭിനയിച്ചത്. ബോക്സാഫീസിൽ വമ്പിച്ച വിജയം നേടിയിരുന്നു ഈ ചലച്ചിത്രം. 2017-ലെ കർണ്ണാടക സംസ്ഥാന ഗവൺമെന്റിന്റെ കർണ്ണാടക രജ്യോത്സവ അവാർഡ് ലഭിച്ചിരുന്നു. [2]

ജീവിതരേഖ

[തിരുത്തുക]

ഭരതനാട്യവും മ്യൂസിക്കും അഭ്യസിച്ചിരുന്ന വസുദ്ധരാദേവി തമിഴ് നാട്ടിലെ മദ്രാസിലുള്ള ഒരു ധനികകുടുംബത്തിലാണ് ജനിച്ചത്. പിതാവിന്റെ പെട്ടെന്നുള്ള ബിസിനസ് തകർച്ചയിൽ വസുദ്ധരാദേവിക്ക് ഒരു ജോലി കുടുംബത്തിന് അത്യാവശ്യമായി വരികയും അവൾക്ക് എയർഹോസ്റ്റസ് ആയി ജോലി ലഭിക്കുകയും ചെയ്തു. സിനിമാ സംവിധായകനായ സി.വി. ശ്രീധർ യാത്രക്കാരനായി വിമാനത്തിൽ സഞ്ചരിക്കുമ്പോൾ വസുദ്ധരാദേവിയെ കണ്ടുമുട്ടി. 1963-ൽ അദ്ദേഹം തന്റെ പുതിയ സിനിമയായ കാതലിക്ക നേരമില്ലൈ എന്ന ചലച്ചിത്രത്തിലേയ്ക്ക് ഒരു പ്രധാന കഥാപാത്രത്തിന്റെ അഭിനയത്തിനായി ക്ഷണിച്ചു. വൈജയന്തിമാലയുടെ അമ്മയായ വസുദ്ധരാദേവി എന്ന മറ്റൊരുനടി ചലച്ചിത്രമേഖലയിൽ ഉണ്ടായിരുന്നതിനാൽ ശ്രീധർ അവളുടെ പേര് മാറ്റി കാഞ്ചന എന്ന് പുനർനാമകരണം ചെയ്തു. [3]കാഞ്ചന തെലുങ്ക്, കന്നട, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി150-ൽപ്പരം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി.

ചലച്ചിത്രരംഗം

[തിരുത്തുക]

1964 മുതൽ1977 വരെ തമിഴ് ചലച്ചിത്ര രംഗത്ത് നായികാ വേഷങ്ങളിൽ സജീവമായ അഭിനേത്രിയായിരുന്നു. കാതലിക്ക നേരമില്ലൈ (1964), വീരഭിമന്യു (1965), മോട്ടോർ സുന്ദരം പിള്ളൈ (1966), തേടി വന്ത തിരുമകൾ (1966) പറക്കും പറവൈ (1966) കൊടിമലർ (1966) മറക്ക മുടിയുമ?(1966) അതെ കൻകൾ (1967) ഭാമ വിജയം (1967) തങ്കൈ (1967) നാലും തെരിന്തവൻ (1968) ചെല്ല പെൺ (1969) പൊന്നു മാപ്പിളൈ (1969) ശാന്തിനിലയം (1969) തുലാഭാരം (1969) നൂറാണ്ടു കാലം വാഴ്ക (1970) സിവന്ത മൺ (1970) വിളയാട്ടു പിള്ളൈ (1970) കാതൽ ജ്യോതി (1970) അവളുക്കെണ്ട്രു ഒരു മനം (1971) ഉത്തരവിണ്ട്രി ഉള്ളെ വാ (1971) പാട്ടൊണ്ട്രു കേട്ടെൻ (1971) നാൻ യെൻ പിറന്തെൻ (1972) ന്യായം കേട്കിരോം (1973) എങ്കൾക്കും കാതൽ വരും (1975) അവൻ ഒരു സരിത്തിരം (1977) നിനവിൽ ഒരു മലർ (1979) ജയ നീ ജയിച്ചിട്ടെ (1979) ജോണി (1980) ജംമ്പു (1980) ലോറി ഡ്രൈവർ രാജക്കണ്ണ് (1981) പഗഡൈ പണിരെണ്ടു (1982) ഗ്രാമത്തു കിളികൾ (1983) കാക്കും കാമകാക്ഷി (1983) കാട്ടുക്കുള്ളെ തിരുവിഴ (1985) മൗനരാഗം (1986) കുളിർക്കാല മേഘങ്ങൾ (1986) ഞാനും നീയും (1987) കിഴക്കു ആഫ്രിക്കാവിൽ ഷീല (1987) നീതിയ ന്യായമാ (1994) എന്നീ തമിഴ് ചലച്ചിത്രങ്ങളിൽ സജീവമായിരുന്നു.

1994 നുശേഷം ചലചിത്ര ലോകത്തുനിന്ന് വിരമിച്ചു. [4] 2005-ലെ എംജിആർ അവാർഡ് ദാനചടങ്ങിൽ തമിഴ് നാട് സംസ്ഥാന ഫിലിം ഹോണറി അവാർഡ് നൽകിയിരുന്നു.[5] 2007-ലെ എഎൻആർ-ന്റെ സ്വർണ്ണ കങ്കണ അവാർഡ് ലഭിച്ചിരുന്നു. [6]തമിഴിൽ ആർ. മുത്തുരാമനുമായി 19 സിനിമകളിലും എം.ജി.ആർനോടൊപ്പം രണ്ടു സിനിമകളിലും അഭിനയിച്ചിരുന്നു. ശിവാജി ഗണേഷൻ, എസ്.എസ്. രാജേന്ദ്രൻ, ജയ് ശങ്കർ, ജെമിനി ഗണേഷൻ, രവിചന്ദ്രൻ, ശിവകുമാർ എന്നീ നായകന്മാരോടൊപ്പം അഭിനയിച്ചിണ്ട്. 1977-ലെ അവൻ ഒരു സരിത്തിരം എന്ന തമിഴ് ചലച്ചിത്രത്തിലാണ് അവസാനം നായികയായി അഭിനയിച്ചത്. പവിത്രബന്ധനം, മൺചുവട് എന്നീ രണ്ടുചലച്ചിത്രങ്ങൾ കാഞ്ചനയുടെ അഭിനയ പ്രതിഭയെ തിരിച്ചറിയപ്പട്ട ചലച്ചിത്രങ്ങളായിരുന്നു. 2015-ൽ തമിഴിലും തെലുങ്കിലും ഒഎൽഎക്സ്-ന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നു.

സ്വകാര്യജീവിതം

[തിരുത്തുക]

റ്റി. നഗറിലുണ്ടായിരുന്ന അവരുടെ സ്വത്തുക്കൾ തിരിച്ചു ലഭിക്കുകയുണ്ടായി. ചെന്നൈ കോടതിയിൽ 6 പ്രാവശ്യം അവളുടെ മാതാപിതാക്കൾക്ക് എതിരെ കേസ് നടന്നിരുന്നു. ഒരു ദിവസം കാഞ്ചനയുടെ പിതാവ് ഒരു വെള്ളപേപ്പറിൽ അവളുടെ ഒപ്പ് വാങ്ങുകയും അവളുടെ അറിവില്ലാതെ മുഴുവൻ സ്വത്തുക്കളും അദ്ദേഹത്തിന്റെ പേരിലേയ്ക്ക് മാറ്റുകയും ചെയ്തു. നീണ്ട നിയമയുദ്ധത്തിനുശേഷം കാഞ്ചനയ്ക്ക് അവളുടെ സ്വത്തുക്കൾ തിരികെ ലഭിക്കുകയുണ്ടായി. കാഞ്ചനയും അവളുടെ സഹോദരി ഗിരിജയും ചേർന്ന് ഏകദേശം 150 ദശലക്ഷം രുപ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (TTD) 2010 ഒക്ടോംബർ 25 ന് നൽകുകയുണ്ടായി. [7][8]

സിനിമകൾ

[തിരുത്തുക]
വർഷംസിനിമഒന്നിച്ചുള്ള അഭിനേതാക്കൾകഥാപാത്രംകുറിപ്പുകൾ
1964കാതലിക്ക നേരമില്ലൈരവിചന്ദ്രൻ, മുത്തുരാമൻ, രാജശ്രീകാഞ്ചനഡിബട്ട് സിനിമ
1965വീരഭിമന്യു എ.വി.എം. രാജൻ, ജെമിനി ഗണേഷൻഉത്തര
1966മോട്ടോർ സുന്ദരം പിള്ളൈശിവാജി ഗണേഷൻ, രവിചന്ദ്രൻ, ശിവകുമാർ, ഷൗക്കർ ജാനകി, ജയലളിത
1966തേടി വന്ത തിരുമകൾഎസ്.എസ്. രാജേന്ദ്രൻ, രവിചന്ദ്രൻ, വിജയകുമാരി, എസ്.വി.രംഗറാവോ, നാഗേഷ്
1966പറക്കും പറവൈഎം.ജി.ആർ, സരോജദേവിശാന്ത
1966കൊടിമലർമുത്തുരാമൻ, എ.വി.എം. രാജൻ, വിജയകുമാരി
1966മറക്ക മുടിയുമ?എസ്.എസ്. രാജേന്ദ്രൻ, മുത്തുരാമൻ, ദേവിക
1967അതെ കൻകൾരവിചന്ദ്രൻ, എസ്.എ അശോകൻ, നാഗേഷ്സുശീല
1967ഭാമ വിജയംമുത്തുരാമൻ, നാഗേഷ്, മേജർ സുന്ദർ രാജൻ, രാജശ്രീ, ഷൗക്കർ ജാനകി, ജയന്തിസീത
1967തങ്കൈശിവാജി ഗണേഷൻ, മുത്തുരാമൻ, കെ.ആർ.വിജയലളിത
1968നാലും തെരിന്തവൻരവിചന്ദ്രൻ, നാഗേഷ്, വി.കെ.രാമസ്വാമി
1969ചെല്ല പെൺരവിചന്ദ്രൻ, എ.വി.എം. രാജൻ, പുഷ്പലത
1969പൊന്നു മാപ്പിളൈജയ് ശങ്കർ, നാഗേഷ്, വി.കെ.രാമസ്വാമി
1969ശാന്തിനിലയംജെമിനി ഗണേഷൻ , നാഗേഷ്, പണ്ടരിബായിമാലതി
1969തുലാഭാരംഎ.വി.എം. രാജൻ, മുത്തുരാമൻ, ശാരദവത്സല
1970നൂറാണ്ടു കാലം വാഴ്കമുത്തുരാമൻ, എ.വി.എം. രാജൻ, എൽ. വിജയലക്ഷ്മി
1970സിവന്ത മൺശിവാജി ഗണേഷൻ, മുത്തുരാമൻ, എം. എൻ. നമ്പ്യാർചിത്രലേഖ
1970വിളയാട്ടു പിള്ളൈശിവാജി ഗണേഷൻ, ശിവകുമാർ, പത്മിനി
1970കാതൽ ജ്യോതിജയ് ശങ്കർ, രവിചന്ദ്രൻ, എം. ഭാനുമതി, നാഗേഷ്, തെങ്കൈ ശ്രീനിവാസൻ
1971അവളുക്കെണ്ട്രു ഒരു മനംജെമിനി ഗണേഷൻ , മുത്തുരാമൻ, ഭാരതി
1971ഉത്തരവിണ്ട്രി ഉള്ളെ വാരവിചന്ദ്രൻ, നാഗേഷ്
1971പാട്ടൊണ്ട്രു കേട്ടെൻഎ.വി.എം. രാജൻ, രവിചന്ദ്രൻ, രാജശ്രീ
1972നാൻ യെൻ പിറന്തെൻഎം.ജി.ആർ, കെ.ആർ.വിജയരാധ
1973ന്യായം കേട്കിരോംമുത്തുരാമൻ, നാഗേഷ്, ലക്ഷ്മി
1975എങ്കൾക്കും കാതൽ വരുംരവിചന്ദ്രൻ, ജയ് ശങ്കർ, പത്മപ്രിയ, നാഗേഷ്
1977അവൻ ഒരു സരിത്തിരംശിവാജി ഗണേഷൻ, മഞ്ജുള വിജയകുമാർ
1979നിനവിൽ ഒരു മലർ
1979ജയ നീ ജയിച്ചിട്ടെമേജർ സുന്ദർ രാജൻ, ജയച്ചിത്ര, പ്രമീള
1980ജോണിരജനീകാന്ത്, ശ്രീദേവിജോണിയുടെ അമ്മ
1980ജംമ്പുജയ് ശങ്കർ, ജയമാല, മേജർ സുന്ദർ രാജൻ
1981ലോറി ഡ്രൈവർ രാജക്കണ്ണ്ശിവാജി ഗണേഷൻ, ജയ്ഗണേഷ്, ശ്രീപ്രിയ
1982പഗഡൈ പണിരെണ്ടുകമൽ ഹാസൻ, ശ്രീദേവി , സത്യപ്രിയആനന്ദിന്റെ അമ്മ
1983ഗ്രാമത്തു കിളികൾരാജീവ്, സുഭദ്ര
1983കാക്കും കാമകാക്ഷികെ.ആർ.വിജയ, രമ്യാ കൃഷ്ണൻ, അരുണ മുചേരിയ
1985കാട്ടുക്കുള്ളെ തിരുവിഴവിജയേന്ദ്ര, വിജി
1986മൗനരാഗംമോഹൻ, കാർത്തിക്, രേവതിവക്കീൽ
1986കുളിർക്കാല മേഘങ്ങൾഅർജുൻ, സാധനമഹേശ്വരി
1987ഞാനും നീയുംചാരു ഹാസൻ, സോണിക ഗിൽ
1987കിഴക്കു ആഫ്രിക്കാവിൽ ഷീലസുരേഷ്, ഷക്കീല
1994നീതിയ ന്യായമാചോ
Yearസിനിമഒന്നിച്ചുള്ള അഭിനേതാക്കൾകഥാപാത്രംകുറിപ്പുകൾ
1969മേയർ മുത്തന്നരാജ്കുമാർ, ഭാരതി, ദ്വാരകിഷ്
1969മാതൃഭൂമിഉദയകുമാർ, കല്പന
1970സി.ഐ.ഡി. രാജണ്ണരാജ്കുമാർ, രാജശ്രീ, പ്രേമലത
1971തായ് ദേവരുരാജ്കുമാർ, ഭാരതി, വിഷ്ണുവർദ്ധൻ
1971സംശയ ഫലഉദയകുമാർ, ശ്രീനാഥ്, ജയന്തി
1971കാസീദ്രെ കൈലാസ ഉദയകുമാർ, ഉദയകുമാർ, വാണിശ്രീ
1972ബന്ധവ്യകെ.എസ്.അശ്വന്ത്, രാജേഷ്, ബി.വി. രാധ
1974വീരാഞ്ജനേയ കഥൈഎസ്. വി. രംഗറാവോ, കാന്തറാവോ, ജയന്തി, കല്പന
1974ഭക്ത കുംബരരാജ്കുമാർ, ലീലാവതി
1977കർത്തവ്യാധ കരെഉദയചന്ദ്രിക, ബി.വി. രാധ
1977ബബ്രുവാഹനരാജ്കുമാർ, സരോജദേവി, ജയമാലഉലൂപി
1978നനോബ കള്ളരാജ്കുമാർ, ലക്ഷ്മിരാജ്കുമാർ -ന്റെ അമ്മ
1978ശങ്കർ ഗുരുരാജ്കുമാർ, ജയമാല, പത്മപ്രിയ
1979സീതാരാമുശങ്കർ നാഗ്, മഞ്ജുള
1980ബിലിഗിരിയ ബനാദള്ളിവിഷ്ണുവർദ്ധൻ, ഗീത
1980ആരാധ ഗായശങ്കർ നാഗ്, ഗായത്രി നാഗ്, ഷൗക്കർ ജാനകി
1981ജീവക്കെ ജീവആനന്ദ് നാഗ്, സരിത, ശങ്കർ നാഗ്
1981ഭാഗ്യവന്തജയ് ജഗദീഷ്, ആരതി, പുനീത് രാജ്കുമാർകെ.എസ്.അശ്വന്ത്-ന്റെ ഭാര്യ
1982ന്യായ ഇല്ലിഡേശങ്കർ നാഗ്, ആരതി, ദ്വാരകിഷ്ശങ്കർ നാഗ് -ന്റെ അമ്മ
1982പെഡ്ഡ ഗെഡ്ഡദ്വാരകിഷ്, ആരതി
1982പ്രചന്ത കുള്ളവിഷ്ണുവർദ്ധൻ, ദ്വാരകിഷ്, രാധിക
1983ഭക്തപ്രഹ്ലാദരാജ്കുമാർ, ആനന്ദ് നാഗ്, സരിതരാജ്കുമാർ-ന്റെ അമ്മ
1984മര്യാദെ മഹലുഉദയകുമാർ, രാമകൃഷ്ണ, രൂപാദേവി, പൂർണ്ണിമ
1984രക്തതിലകശങ്കർ നാഗ്, ജയമാല
1984ബന്ധന വിഷ്ണുവർദ്ധൻ, സുഹാസിനി മണിരത്നം
1984പ്രളയാന്തകവി. രവിചന്ദ്രൻ, ജയ് ജഗദീഷ്, ഭാവ്യ
1984ആനന്ദ ഭൈരവിഗിരീഷ് കർണ്ണാഡ്, മാളവിക
1984സമയദ ഗൊംമ്പെരാജ്കുമാർ, രൂപാദേവി, മേനകരാജ്കുമാർ-ന്റെ അമ്മ
1985വീരാദി വീരവിഷ്ണുവർദ്ധൻ, ഗീത
1985നന്ന പ്രതിഗ്നെവിഷ്ണുവർദ്ധൻ, അഹല്യ, ലക്ഷ്മി
1985ചതുരംഗഅബ്രീഷ്, അംബിക
1985ബിഡുഗഡയ ബെഡിആനന്ദ് നാഗ്, ലക്ഷ്മി, ഉമശ്രി
1986രാത സപ്തമിശിവരാജ്കുമാർ, രാജേശ്വരി, രൂപദേവി
1986മധുവെ മധു തമശ്ശെ നൊഡു വിഷ്ണുവർദ്ധൻ, ആരതി
1986ബീഗര പാണ്ഡ്യശ്രീധർ, പൂർണ്ണിമ, പല്ലവി
1986ആഫ്രിക്കദല്ലി ഷീലചരൺ രാജ്, കല്യാൺ കുമാർ, ഷക്കീല
1987വിജയോത്സവകുമാർ ബംഗാരപ്പ, സുധാറാണി
1987ജയസിംഹവിഷ്ണുവർദ്ധൻ, മഹാലക്ഷ്മി
1988ചിരഞ്ജീവി സുധാകർരാഘവേന്ദ്രൻ, രാജ്കുമാർ, മോനിഷ ഉണ്ണി
1988ധർമ്മ പത്നിരാജേഷ്, ലക്ഷ്മി, താര
1988ദേവത മനുഷ്യരാജ്കുമാർ, ഗീതരാജ്കുമാർ-ന്റെ സഹോദരി

തെലുങ്ക്

[തിരുത്തുക]
വർഷംസിനിമഒന്നിച്ചുള്ള അഭിനേതാക്കൾകഥാപാത്രംകുറിപ്പുകൾ
1965ആത്മ ഗൗരവംഎഎൻആർ, രാജശ്രീസാവിത്രി/സരള
1965പ്രേമിൻചി ചൂട്എഎൻആർ, ജഗ്ഗയ്യ, രാജശ്രീ
1965വീരഭിമന്യുഎൻടിആർ, ശോഭൻ ബാബുഉത്തര
1966നവരാത്രിഎഎൻആർ, ജഗ്ഗയ്യ, സാവിത്രി
1966Dr. ആനന്ദ്എൻടിആർ, അഞ്ജലി ദേവി
1967അവെകല്ലുകൃഷ്ണ, ഗുമ്മഡി, രഞ്ജനലസുശീല
1967പ്രാണ മിത്രുലുഎഎൻആർ, ജഗ്ഗയ്യ, സാവിത്രി
1967കഞ്ചുക്കോട്ടഎഎൻആർ, അഞ്ജലി ദേവി
1967പ്രൈവറ്റ് മാസ്റ്റർറാംമോഹൻ, കൃഷ്ണ, സുകന്യസുന്ദരി
1967ശ്രീ കൃഷ്ണാവതാരംഎൻടിആർ, ദേവിക
1968മൻകി കുടുംബംഎഎൻആർ, കൃഷ്ണ, ചന്ദ്ര* കാഞ്ചന ഇതിൽ ഗീതമോഹൻ, ഷൗക്കർ ജാനകി, വിജയ നിർമ്മല, വിജയശ്രീ
1968ബന്ദിപൊറ്റു ഡൊൻഗലുഎഎൻആർ, ജഗ്ഗയ്യ, ജമുനമല്ലി
1968നെനണ്ടേ നെനേകൃഷ്ണ, കൃഷ്ണംരാജു, ശ്രീരഞ്ജിനി
1968'ദേവകന്യകാന്തറാവോ, രാജശ്രീ
1968വീരാഞ്ജനേയകാന്തറാവോ, അഞ്ജലി ദേവി
1968കലിസോചന അദ്രുഷ്ടംഎൻടിആർ, സത്യനാരായണ
1969മനുഷുലു മരളിശോഭൻ ബാബു, ശാരദ
1969സപ്തസ്വരലുകാന്തറാവോ, രാജശ്രീ, വിജയ ലളിത, വിജയ നിർമ്മല
1969നടകല രായുഡുനാഗഭൂഷണം, ഹേമലതഗീതാദേവി
1970ധർമ്മ ദത്തഎഎൻആർ, നാഗഭൂഷണംപത്മ
1971കല്യാണ മണ്ഡപംശോഭൻ ബാബു, ജഗ്ഗയ്യ
1971പവിത്ര ബന്ധനംഎഎൻആർ, വാണിശ്രീ
1971അമയകരുലുഎഎൻആർ, ശാരദ
1973ഭക്ത ടുഗുരംഎഎൻആർ
1973ദേവുഡു ചെസിന മനുഷുലുഎൻടിആർ, ജഗ്ഗയ്യ, ജയലളിത
1973മൻകി വധുഎഎൻആർ, വാണിശ്രീ
1975മായാ മസ്ചിന്ദ്രഎൻടിആർ, വാണിശ്രീമോഹിനി
1975അണ്ണഡമുള അനുബന്ധംഎൻടിആർ, മുരളി മോഹൻ, ലതഗീത
1976മഹാകവി ക്ഷേത്രയഎഎൻആർ, അഞ്ജലി ദേവി, മഞ്ജുള
1976സെക്രട്ടറിഎഎൻആർ, ചന്ദ്രമോഹൻ, വാണിശ്രീ, ജയസുധ
1977ദാന വീര ശൂര കർമഎൻടിആർ, ബാലകൃഷ്ണ, ശാരദ
1977ഇന്ദ്രധനുസ്സ് കൃഷ്ണ, ശാരദ
1979ഡ്രൈവർ രാമുഡുഎൻടിആർ, ജയസുധകലാവതി
1981ഗദാസാരി അത്തഹ സോസഗര കൊഡുലുകൃഷ്ണ, ഭാനുമതി
1984 ശ്രീമദ് വിരാട് വീരബ്രഹ്മേന്ദ്ര സ്വാമി ചരിത എൻടിആർ, ബാലകൃഷ്ണ, രതി
1985ശ്രീ ദത്ത ദർശനംസർവ്വദമൻ ഡി. ബാനർജി, ജ്യോതിർമയി
2017അർജ്ജുൻ റെഡ്ഡി വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡെ

മലയാളം

[തിരുത്തുക]
വർഷംസിനിമഒന്നിച്ചുള്ള അഭിനേതാക്കൾകഥാപാത്രംകുറിപ്പുകൾ
1964അൾത്താരപ്രേം നസീർ, ഷീല
1966പ്രിയതമപ്രേം നസീർ, ഷീല
1968തിരിച്ചടിപ്രേം നസീർ, ഷീല
1968കൊടുങ്ങല്ലൂരമ്മപ്രേം നസീർ, കെ. ആർ. വിജയ
1970ഒതേനന്റെ മകൻപ്രേം നസീർ, രാഗിണി, ഷീല
1972പ്രതികാരംജയഭാരതി , തിക്കുറിശ്ശി സുകുമാരൻ നായർ
1972മന്ത്രകോടി (ചലച്ചിത്രം)പ്രേം നസീർ, വിജയശ്രീ
1973അഴകുള്ള സെലീനപ്രേം നസീർ, ജയഭാരതിലൂസിയാമ്മ
1974തുമ്പോലാർച്ചപ്രേം നസീർ,ഷീല, ശ്രീവിദ്യ
1974ജീവിക്കാൻ മറന്നുപോയ സ്ത്രീഷീല, മോഹൻ ശർമ്മ
1977അമ്മായിയമ്മസുകുമാരി, ജയഭാരതി
1979നിത്യ വസന്തംകുണ്ടറ ജോണി, വിധുബാല
1979രക്തമില്ലാത്ത മനുഷ്യൻഎം. ജി. സോമൻ, ജയഭാരതിയമുന
1982ഇണരഘു, ദേവിആന്റി
1984ശ്രീകൃഷ്ണ പരുന്ത്മോഹൻലാൽ, അരുണ
1985ഞാൻ പിറന്ന നാട്ടിൽമോഹൻലാൽ, അരുണനന്ദിനി

ഹിന്ദി

[തിരുത്തുക]
വർഷംസിനിമഒന്നിച്ചുള്ള അഭിനേതാക്കൾകഥാപാത്രംകുറിപ്പുകൾ
1967ഫർസ്ജിതേന്ദ്ര, ബബിത
1968തീൻ ബഹുറാണിയൻപൃത്ഥിരാജ് കപൂർ, രമേഷ് ഡിയോഭാമാവിജയം എന്ന സിനിമയുടെ പുനഃനിർമ്മാണം.
1970സമാജ് കോ ബദൽ ഡാലോഅജയ് സാഹ്നി, ശാരദ, അരുണ ഇറാനിതുലാഭാരം എന്ന സിനിമയുടെ പുനഃനിർമ്മാണം.
1974പ്രേം നഗർഡാൻസെർഈ പേരിൽ തന്നെ തെലുങ്കിൽ പുനഃനിർമ്മാണം നടത്തി.
1975അലക് നിരഞ്ജൻമോഹിനിഡബ്ബ് ചെയ്തത് മായാ മസ്ചിന്ദ്ര
1977വീർ അർജ്ജുൻഉലൂപിഡബ്ബ് ചെയ്തത് ബാബ്രുവാഹന
1987വക്ത് ക ഷഹൻഷഡബ്ബ് ചെയ്തത്

അവാർഡുകൾ

[തിരുത്തുക]

തമിഴ് നാട് സംസ്ഥാന ഫിലിം ഹോണറി അവാർഡ്

[തിരുത്തുക]

മറ്റു അവാർഡുകൾ

[തിരുത്തുക]
  • എഎൻആർ- 2007-ലെ സ്വർണ്ണ കങ്കണ അവാർഡ്. [9]
  • 2017-ലെ കർണ്ണാടക സംസ്ഥാന ഗവൺമെന്റിന്റെ കർണ്ണാടക രജ്യോത്സവ അവാർഡ്

അവലംബം

[തിരുത്തുക]
  1. http://www.malayalachalachithram.com/profiles.php?i=5584
  2. H Hooli, Shekhar (27 August 2017). "Arjun Reddy vs Vivegam US box office collection: Vijay's film beats Ajith's movie with a big margin". International Business Times India. Archived from the original on 6 February 2018. Retrieved 6 February 2018.
  3. Chowdhary, Y. Sunita (18 August 2012). "'Nothing is permanent'". The Hindu. Chennai, India.
  4. "Star then, a stoic now". The Hindu. Chennai, India. 10 March 2006. Retrieved 13 March 2008.
  5. "Yesteryear diva looks back". The Hindu. Chennai, India. 27 September 2007. Retrieved 13 March 2008.
  6. "Yesteryear heroine wins property, donates to TTD". The New Indian Express. Chennai, India. 10 October 2010. Retrieved 23 November 2014.
  7. "TTD not to sell land donated by yesteryear actress". Zee News. Chennai, India. 6 November 2010. Retrieved 23 November 2014.
  8. "Yesteryears dream girl has a dream today - IBNLive". IBN Live. Chennai, India. 26 February 2012. Retrieved 23 November 2014.
  9. http://www.thehindu.com/news/states/tamil-nadu/article849193.ece

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാഞ്ചന_(നടി)&oldid=3941074" എന്ന താളിൽനിന്ന് ശേഖരിച്ചത്