Jump to content

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഐ.ഐ.ടി. മദ്രാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്
IIT Madras logo
IIT Madras logo

ആപ്തവാക്യം സിദ്ധിർഭവതി കർമ്മജ്ജ
സ്ഥാപിതമായ വർഷം 1959
തരം വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം
ഡയരക്ടർ ഭാസ്കർ രാമമൂർത്തി
Faculty 460
ബിരുദ വിദ്യാർത്ഥികൾ 2,500
ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ 2,000
സ്ഥലം ചെന്നൈ, തമിഴ് നാടു്  ഇന്ത്യ
ക്യാം‌പസ് Urban, 2.5 km² of wooded land
Mascot ഗജേന്ദ്ര സർക്കിൾ
വെബ്‌സൈറ്റ് http://www.iitm.ac.in/

തമിഴ്നാട്ടിലെ ചെന്നൈയിലെ അഡയാറിലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മദ്രാസ് (Tamil:இந்திய தொழில்நுட்பக் கழகம் சென்னை) സ്ഥിതി ചെയ്യുന്നത്. 1959-ൽ പശ്ചിമ ജർമ്മനിയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ[1] സ്ഥാപിക്കപ്പെട്ട ഇത് ഇന്ത്യയിലെ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. ഏകദേശം 550 അദ്ധ്യാപകരും 8000-ൽ പരം വിദ്യാർത്ഥികളും 1250 മറ്റ് ഉദ്യോഗസ്ഥരും ഇവിടെയുണ്ട്[1]. ഐ.ഐ.ടി-എം എന്നാണിത് പൊതുവെ അറിയപ്പെടുന്നത്. ഏകദേശം 250 ഹെക്ടറുകളോളം വിസ്തീർണ്ണത്തിലാണ് ഐ.ഐ.ടി മദ്രാസിന്റെ ക്യാമ്പസ്[2].

കോഴ്സുകൾ

[തിരുത്തുക]
ഗജേന്ദ്ര സർക്കിൾ

ബിരുദ, ബിരുദാനന്തര-ബിരുദ, ഗവേഷണ ബിരുദങ്ങൾ സാങ്കേതിക-ശാസ്ത്ര-മാനവിക-മാനേജു്‌മെന്റ് ഉൾപടെയുള്ള ഏകദേശം 15-ൽ പരം വിഭാഗങ്ങളിൽ പഠിക്കുവാൻ ഐ.ഐ.ടി മദ്രാസിൽ അവസരമുണ്ട്.. ബി.ടെക് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം ജോയിന്റ് എൻട്രൻസ് പരീക്ഷയിലൂടെയാണു നടത്തുന്നതു.

ക്യാമ്പസ്

[തിരുത്തുക]

ഐ.ഐ.ടി മദ്രാസിന്റെ മുഖ്യ കവാടം ചെന്നൈയിലെ സർദാർ പട്ടേൽ റോഡിലേക്കാണ് തുറക്കുന്നത്. തമിഴ്‌നാടു് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് സമീപമാണ് ഈ ക്യാമ്പസ്. ക്യാമ്പസിന്റെ അതിയായ വലിപ്പം കാരണം, ഐ.ഐ.ടി മദ്രാസിന് പ്രത്യേകമായൊരു പോസ്റ്റൽ കോഡുണ്ടു് (PIN 600036). ഐ.ഐ.ടി. മദ്രാസിലേക്കുള്ള മറ്റ് മൂന്ന് കവാടങ്ങളിലൊന്ന് വേളച്ചേരിയിലും (വേളച്ചേരി മെയ്‌ൻ റോഡിലേക്ക് തുറക്കുന്നു), മറ്റൊന്ന് വേളച്ചേരി ഗാന്ധി റോഡിലേക്കാണ് തുറക്കുന്നത് (കൃഷ്ണ ഹോസ്റ്റൽ ഗേറ്റെന്നും അറിയപ്പെടുന്നു), അവസാനത്തേത് തരമണി ഗേറ്റെന്നും അറിയപ്പെടുന്നു (അസെൻഡാസ് ടെക് പാർക്കിന്റെ പിൻവശം).

ഗജേന്ദ്ര സർക്കിൾ - ഒരു രാത്രിക്കാഴ്ച

ചെന്നൈ വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയും, ചെന്നൈ സെൻട്രൽ തീവണ്ടിത്താവളത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയുമാണ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്.

മുഖ്യ കവാടത്തിൽ നിന്ന് ഇരുവശത്തും മരങ്ങൾ തിങ്ങി നിറഞ്ഞ രണ്ട് പാതകൾ, ബോൺ അവന്യൂ റോഡും, ഡെൽഹി അവന്യൂ റോഡും, ക്യാമ്പസിന്റെ റെസിഡൻഷ്യൽ മേഖലയെ മുറിച്ച് കടന്ന് പോകുന്നു. അഡ്മിനിസ്ട്രേറ്റീവു് ബ്ലോക്കിന്റെ സമീപം ഗജേന്ദ്ര സർക്കിളിൽ ഇവ രണ്ടും കൂടിച്ചേരുന്നു. എല്ലാ പത്ത്-ഇരുപതു് മിനുട്ടുകളിലും[3] ഡീസൽ/ വൈദ്യുത ബസുകൾ മുഖ്യ കവാടത്തെയും, ഗജേന്ദ്ര സർക്കിളിനെയൂം, അക്കാദമിൿ മേഖലയേയും, ഹോസ്റ്റൽ മേഖലയെയും ബന്ധിപ്പിച്ച് സർവീസ് നടത്തുന്നു. മാർച്ച് 1, 2008 മുതൽ ഇവ സൗജന്യമായിട്ടാണ് സേവനം നടത്തുന്നത്.

ജൈവ വൈവിധ്യം

[തിരുത്തുക]
ഐ.ഐ.ടി.എമ്മിലെ മാനുകൾ
ഐ.ഐ.ടി.എമ്മിലെ കുരങ്ങമ്മാർ
ഐ.ഐ.ടി. മദ്രാസ് ക്യാമ്പസിലെ ഒരു പുള്ളിമാൻ

ഐ.ഐ.ടി മദ്രാസിന്റെ ക്യാമ്പസിൽ ഏകദേശം 1000 സ്പീഷിസിൽ പെട്ട ചെടികളും മൃഗങ്ങളുമുണ്ടെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.[4]വംശനാശം നേരിടുന്ന കൃഷ്ണമൃഗമാണ് ഇതിലേറ്റവും പ്രധാനം. പുള്ളിമാൻ, കുരങ്ങ് (Bonnet Macaque), സ്വർണ്ണക്കുറുക്കൻ (Canis aureus), വെരുകു് (Viverricula indica), പന വെരുകു് (Paradoxurus hermaphroditus), ഉടുമ്പു് (Manis crassicaudata), മുയൽ (Lepus nigricollis), മുള്ളൻ പന്നി (Madras Hedgehog), എലി (Indian Gerbil), വിവിധ പല്ലി വർഗ്ഗങ്ങൾ, നക്ഷത്ര ആമ (Geochelone elegans) മുതലായ മൃഗങ്ങൾ ഈ ക്യാമ്പസിൽ കണ്ടു വരുന്നു.[4]

ചെന്നൈയിൽ മറ്റൊരിടത്തും കണ്ടുവരാത്ത Garcinia spicata Archived 2008-07-05 at the Wayback Machine. എന്ന മരവും Typhonium trilobatum എന്ന ചെറുസസ്യവും ഇവിടെ വളരുന്നുണ്ട്.[4]

2007-ലെ കണക്കുകൾ പ്രകാരമിവിടെ ഏകദേശം 150-200 കലമാനുകളും, 10-15 കൃഷ്ണമൃഗങ്ങളും 150-200 കുരങ്ങന്മാരും അധിവസിക്കുന്നുണ്ടു്.[5]

ക്യാമ്പസിലെ അതിവിശിഷ്ടമായ ജൈവവൈധ്യം സരംക്ഷിക്കുവാനായിട്ട് പ്രകൃതി എന്ന പേരിൽ ഒരു പ്രകൃതിസ്നേഹികളായ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നുണ്ടാക്കിയൊരു സംഘടന 2002 മുതൽ പ്രവർത്തിച്ചു വരുന്നു.[6]

പ്രധാന കലാ-അക്കാദമിക പരിപാടികൾ

[തിരുത്തുക]

സാരംഗ്

[തിരുത്തുക]

ഐ.ഐ.ടി മദ്രാസിലെ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ഒരു വാർഷിക കലോൽസവമാണ് സാരംഗ്. സാധാരണയിത് എല്ലാ വർഷവും ജനുവരി അവസാന വാരമാണ് നടത്താറുള്ളത്. മർദി ഗ്രാസ് എന്ന നാമത്തിലാണ് പണ്ടീ ഉൽസവം അറിയപ്പെട്ടിരുന്നത്. ഒരു ആഴ്ച നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളിൽ പല തരത്തിലുള്ള സംഗീത-നൃത്ത പരിപാടികളും, ക്വിസ്സുകളും, ലെൿച്വറുകളുമൊക്കെയുണ്ടാകും. ചെന്നൈലേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഈ കലോൽസവത്തിൽ പങ്കെടുക്കുവാനെത്തുന്നു.[7]

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്യംപുസ് മേളകളില് ഒന്നാണിത് . പൂർണമായും വിദ്യാർത്ഥികളാണു ഈ മേളയുടെ നടത്തിപ്പ് .ഒരാഴ്ച നീണ്ടു നില്കുന്ന വ്യത്യസ്തങ്ങളായ പരിപാടികളിൽ നൃത്തം, സംഗീതം, നാട്യം എല്ലാം ഇണ ചേരുന്നു, ഒപ്പം വിവിധ മത്സര പരിപാടികളും ഉണ്ട്. വിവിധ ക്യംപുസുകളിലെ വിദ്യാർത്ഥികൾ സാരംഗിനു എത്തിച്ചേരുന്നു .

ശാസ്ത്ര

[തിരുത്തുക]

ഐ. ഐ. ടി. മദ്രാസിലെ സാങ്കേതികോത്സവമാണ് ശാസ്ത്ര. സാങ്കേതികമേഖലയിൽ പ്രശസ്തരായ പലരും ഈയവസരത്തിൽ ഇവിടെ വന്ന് പല ലെൿച്വറുകളുമെടുക്കുന്നു.[7] ISO 9001:2000 അംഗീകാരമുള്ള ലോകത്തിലെ ആദ്യത്തെ വിദ്യാർത്ഥിയാഘോഷമാണ് ശാസ്ത്ര.[8]

ഡിപ്പാർട്ട്മെന്റൽ ആഘോഷങ്ങൾ

[തിരുത്തുക]

വിവിധ പഠനവിഭാഗങ്ങൾക്ക് അവരുടേതായ വാർഷിക ആഘോഷങ്ങൾ ഉണ്ട്.

ആഘോഷം വിഭാഗം
സമന്വയ് മാനേജ്മെന്റ് പഠന വിഭാഗം
ബയോഫെസ്റ്റ് ബയോടെക്നോളജി
എക്സെബിറ്റ് കമ്പ്യൂട്ടർ സയൻസ്
അമാൽഗം മെറ്റലർജിക്കൽ-മെറ്റീരിയൽ സയൻസ് വിഭാഗം
സി.ഇ.എ ഫെസ്റ്റ് സിവിൽ എഞ്ചിനീയറിങ്
കെംക്ലേവ് കെമിക്കൽ എഞ്ചിനീയറിങ്
ഫോറെയ്സ് ഗണിത വിഭാഗം
മെക്കാനിക്ക മെക്കാനിക്കൽ എഞ്ചിനീയറിങ്, എഞ്ചിനീയറിങ് ഡിസൈൻ
വേവ്സ് ഓഷ്യൻ എഞ്ചിനീയറിങ്


ഹോസ്റ്റലുകൾ

[തിരുത്തുക]

ഐ.ഐ.ടി മദ്രാസ് ഒരു റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനമാണ്. അതിനാൽ തന്നെ ഇവിടെയുള്ള ഭൂരിപക്ഷം വിദ്യാർത്ഥികളും ഹോസ്റ്റൽവാസികളാണ്. ക്യാമ്പസിനുള്ളിൽ രണ്ട് വനിതാ ഹോസ്റ്റലുൾപ്പടെ മൊത്തത്തിൽ 17 ഹോസ്റ്റലുകളുണ്ട്. മറ്റു മൂന്ന് ഹോസ്റ്റലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. പണ്ടു കാലങ്ങളിൽ ഓരോ ഹോസ്റ്റലിനും പ്രത്യേകം ഭക്ഷ്യശാലകളുണ്ടായിരുന്നു. പിൽക്കാലത്ത് ഭക്ഷണശാലകൾ കേന്ദ്രീകൃതമായി. ഹിമാലയ എന്ന പുരുഷന്മാരുടെ ഭക്ഷണശാലയും, വിന്ധ്യ എന്ന സ്ത്രീകളുടെ ഭക്ഷണശാലയും. ബിരുദ വിദ്യാർത്ഥികൾക്കും ബിരുദാനന്തര-ബിരുദ, ഗവേഷണ വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം ഹോസ്റ്റലുകളുണ്ട്.

ഇന്ത്യയിലെ പ്രധാന നദികളുടെ പേരുകളാണ് ഈ ഹോസ്റ്റലുകൾക്ക് നൽകിയിട്ടുള്ളത്, മെസ്സുകൾക്ക് പർവ്വതങ്ങളുടെ പേരും. ഇത് കാരണം ഐ.ഐ.ടി മദ്രാസിൽ ഒഴുകി നടക്കുന്ന പർവ്വതങ്ങളും, സ്ഥായിയായ നദികളുമുണ്ടെന്ന് നർമ്മഭാഷയിൽ പറയാറുണ്ട്.

ഇപ്പോൾ ഐ.ഐ.ടി മദ്രാസിലുള്ള ഹോസ്റ്റലുകൾ ഇവയൊക്കെയാണ് (ബ്രാക്കറ്റിൽ പ്രശസ്തമായ ചുരുക്കെഴുത്തും)

  1. സരസ്വതി (സരസ്)
  2. കൃഷ്ണ
  3. കാവേരി
  4. ബ്രഹ്മപുത്ര (ബ്രാഹ്മ്സ്)
  5. തപ്തി
  6. ഗോദാവരി (ഗോദാവ്)
  7. അളകനന്ദ (അളക്)
  8. ജമുന (ജാം)
  9. ഗംഗ
  10. നർമ്മദ (നർമ്മദ്)
  11. മന്ദാകിനി (മന്ദാക്)
  12. ശരാവതി (ശരാവ്)
  13. സരയു
  14. സിന്ധു
  15. പമ്പ
  16. താമരപർണി (തമ്പി)
  17. മഹാനദി2
  18. സബർമതി

ക്യാമ്പസിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ

[തിരുത്തുക]
  • വനവാണി സ്കൂൾ
  • കേന്ദ്രീയ വിദ്യാലയം
  • സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ ശാഖ
  • കാനറാ ബാങ്ക് ശാഖ
  • ഐ.സി.ഐ.സി.ഐ ബാങ്ക്ശാഖ
  • സർക്കാർ ആശുപത്രി
  • സൈതൂൺ ഭക്ഷണശാല
  • ഷോപ്പിങ്ങ് കോംപ്ലക്സ്
  • ഐ.ആർ.സി.ടി.സി ക്യാൻന്റീൻ
  • കഫേ കോഫീ ഡേ
  • രാമു ടീ സ്റ്റാൾ
  • ഗുരുനാഥ് ഡിപ്പാർട്ട്മെന്റ് സ്റ്റോർ
  • ഗുരുനാഥ് ഭക്ഷണ ശാല

പാഠ്യേതര സൌകര്യങ്ങൾ

[തിരുത്തുക]
മനോഹർ സി വാട്സാ സ്റ്റേഡിയം
  • ഓപ്പൺ എയർ തീയേറ്റർ
  • മനോഹർ സി വാട്സാ സ്റ്റേഡിയം (ഫുട്ബോൾ ഗ്രൗണ്ടും സിന്തറ്റിക്ക് ട്രാക്കും)
  • ക്രിക്കറ്റ് ഗ്രൗണ്ട്
  • നീന്തൽ കുളം
  • സ്പോർട്സ് കോംപ്ലക്സ് (ജിംകാന)
  • സ്റ്റുഡൻന്റ്സ് ആക്റ്റിവിറ്റി സെന്റർ

അവലംബം

[തിരുത്തുക]
  1. 1.0 1.1 IIT Madras - Institute
  2. IIT Madras - Campus
  3. IIT Madras - Transport
  4. 4.0 4.1 4.2 "The Hindu". Archived from the original on 2008-10-24. Retrieved 2009-02-07.
  5. Wildlife Newswatch[പ്രവർത്തിക്കാത്ത കണ്ണി]
  6. IIT Madras - Biodiversity
  7. 7.0 7.1 Shaastra-Saarang
  8. "Shaastra". Archived from the original on 2009-02-18. Retrieved 2009-02-06.