നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.റ്റി) എന്നത് സാങ്കേതികശാസ്ത്രപഠനത്തിനായുള്ള ഇന്ത്യയിലെ ചില മികച്ച പൊതുമേഖലാ കലാലയങ്ങളുടെ ഒരു ശൃംഖലയാണ്. ഐ.ഐ.റ്റി കലെ പോലെ തന്നെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലൊന്നായി ഭാരത സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ് ഇവ. എൻ. ഐ. റ്റി കൗണ്സിലിന്റെ നിയന്ത്രണത്തിൽ ഭാരത സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന 31 എൻ.ഐ.റ്റി കളാണ് നിലവിലുള്ളത്. സ്വയംഭരണാധികാരമുള്ള എല്ലാ എൻ.ഐ.റ്റി കളും സ്വന്തമായ പാഠ്യശൈലി ആണ് പിന്തുടരുന്നത്. ഇംഗ്ലീഷ് ആണ് പഠനഭാഷ.[1][2] ബിരുദ, ബിരുദാനന്തര തലത്തിലുള്ള പാഠ്യപദ്ധതിയാണ് എൻ.ഐ.റ്റി കളിലുള്ളത്.
ചരിത്രം[തിരുത്തുക]
രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് (1956-60) ഒരുപാട് നിർമ്മാണ പദ്ധതികൾക്കുള്ള നിർദ്ദേശങ്ങളുണ്ടായി. ഇവയ്ക്കാവശ്യമായ നൈപുണ്യമുള്ള ഉദ്യോഗസ്ഥരെ വാർത്തെടുക്കുവാൻ വേണ്ടി ഓരോ പ്രധാന സംസ്ഥാനങ്ങളിലും ഓരോന്ന് എന്ന കണക്കിൽ റീജിയണൽ എൻജിനീയറിങ് കോളേജുകൾ(ആർ. ഇ. സി.) തുടങ്ങുവാൻ തീരുമാനിച്ചു. ഇപ്രകാരം ആദ്യഘട്ടത്തിൽ 1959 മുതൽ പതിനേഴ് ആർ.ഈ.സി കൾ തുടങ്ങി.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ മൂലധനത്തിൽ ആയിരുന്നു ഓരോ കോളേജുകളുടെയും തുടക്കം. വ്യവസായവത്കരണത്തിന്റെ വിജയത്തെ തുടർന്ന് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന്റെ മൂല്യമുയർന്നത് ഉന്നത വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട സ്ഥാപനങ്ങളുടെ ആവശ്യകത വർദ്ധിപ്പിച്ചു. ആഗോളതലത്തിൽ പ്രശസ്തിയാര്ജിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പോലുള്ള സ്ഥാപനങ്ങൾ പുതുതായി തുടങ്ങാൻ വർദ്ധിച്ച മൂലധന ചെലവും സ്ഥലദൗർലഭ്യവും തടസ്സമായപ്പോൾ മനുഷ്യ വിഭവ വകുപ്പ് മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷി പുതിയ ഐ.ഐ.റ്റി കൾ തുടങ്ങുന്നതിനെക്കാൾ എല്ലാ ആർ.ഈ.സി കളെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കളായി ഉയർത്താനുള്ള തീരുമാനം കൈക്കൊണ്ടു.
വിവിധ എൻ.ഐ.റ്റികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "National Institutes of Technology | Technical Education | Government of India, Ministry of Human Resource Development". mhrd.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-06-29.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "National Institutes of Technology | AICTE". www.aicte-india.org (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2017-07-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-07-01.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)