ഐവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഐവി
Hedera helix1.JPG
പ്രായപൂർത്തിവന്ന ചെടിയുടെ ഇലയും പഴവും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Apiales
കുടുംബം: Araliaceae
ജനുസ്സ്: Hedera
വർഗ്ഗം: ''H. helix''
ശാസ്ത്രീയ നാമം
Hedera helix
L.

പടർന്നുകയറുന്ന വിവിധയിനം വള്ളിച്ചെടികളുടെ പൊതുവായ പേര്. എന്നാൽ ഹെഡേറ (Hedera) ജനുസ്സിൽപ്പെട്ട ചെടികളെയാണ് മുഖ്യമായി ഈ പേരുകൊണ്ടുദ്ദേശിക്കുന്നത്. ഇംഗ്ലീഷ് ഐവി (Ivy) എന്നു സാധാരണ അറിയപ്പെടുന്ന ഹെഡേറ ഹെലിക്സ് (Hedera helix) യൂറോപ്പിൽ സർ‌‌വസാധാരണമാണ്. പുരാതന ഗ്രീക്കുകാരുടെയും റോമാക്കാരുടെയും കാലം മുതൽ തന്നെ ഇത് ഒരു അലങ്കാര സസ്യമെന്ന നിലയിൽ വളരെയധികം വിലമതിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇത് ഭിത്തികളുടെയും പാറകളുടെയും മറ്റും ആവരണം എന്ന നിലയിൽ യു. എസ്സിൽ ധാരാളമായി വളർത്തപ്പെടുന്നു. ഒരു നിത്യഹരിതസസ്യമായ ഇതിന്റെ തണ്ടിൽ, ചെടി ചെറുതായിരിക്കുമ്പോൾ, പറ്റിപിടിച്ചുകയറാൻ സഹായകമായ വായവ (aerial) വേരുകൾ ധാരാളമായുണ്ട്. എന്നാൽ വളർച്ചയെത്തിയ ഐവിക്ക് കുറ്റിച്ചെടിയുടെ ഘടനയാണുള്ളത്. വായവവേരുകൾ ഇവയിൽ കാണുകയില്ല. പച്ചനിറത്തിലുള്ള ധാരാളം ചെറിയ പൂക്കൾ ചേർന്ന് കുടയുടെ ആകൃതിയുള്ള പൂങ്കുല ആയിത്തീരുന്നു. ശരത്കാലത്താണ് പൂവിടൽ. തുടർന്ന് വസന്തമാവുമ്പോഴേക്ക് കറുത്ത പഴങ്ങൾ ഉണ്ടാകുന്നു.[1]

ഇംഗ്ലീഷ് ഐവി[തിരുത്തുക]

ഇംഗ്ലീഷ് ഐവിയിൽത്തന്നെ വിവിധ ഇനങ്ങൾ ഉണ്ട്. വെള്ള, മഞ്ഞ കടുംനിറങ്ങൾ എന്നിവ ചേർന്നു കാണപ്പെടുന്ന ഇലകളാണ് ഇവയുടേത്. മതിലുകൾ, തോട്ടങ്ങൾ, തൂക്കിയിടുന്ന ചട്ടികൾ, ഗ്രീൻ‌‌ഹൗസുകൾ എന്നിവയിലെല്ലാം ഇംഗ്ലീഷ് ഐവിയുടെ വിവിധയിനങ്ങൾ നട്ടുവളർത്തപ്പെടുന്നു. തണുപ്പുള്ളയിടങ്ങളിൽ തറയിലും ഇത് പടർത്താറുണ്ട്. അതിശൈത്യത്തെ അതിജീവിക്കാൻ ഇവയിൽ പലതിനും കഴിയില്ല.[2]

ജാപ്പനീസ് ഐവി[തിരുത്തുക]

ബോസ്റ്റൺ അഥവാ ജപ്പനീസ് ഐവി (Parthenocissus tricuspidata) ചൈനയിലും ജപ്പാനിലും ആണ് കാണപ്പെട്ടിരുന്നത്. ഇതിന് രണ്ടുതരം ഇലകളുണ്ട്; സാധാരണ കാണപ്പെടുന്ന മൂന്ന് ഇതളുകളുകളുള്ളവയും, ശരത്കാലമാവുന്നതോടെ തിളങ്ങുന്ന ചുവപ്പായി മാറുന്നവയും, വടക്കേ അമേരിക്കയിൽ കെട്ടിടങ്ങളിലും മതിലുകളിലും പടർത്താനായി വളർത്തുന്ന ഏറ്റവും സാധാരണയിനമാണ് ഇത്.[3]

ജർമൻ ഐവി[തിരുത്തുക]

ജർമൻ ഐവി (Herniaria glabra), ഗ്രൗണ്ട് ഐവി (Nepeta glechoma), കെനിൽ‌‌വർത് ഐവി (Linaria cymbalaria), പോയ്സൺ ഐവി (Rhus toxicodendron) തുടങ്ങിയവ ഹെഡേറയുമായി യാതൊരു ബന്ധവുമില്ലാത്ത ഇനങ്ങളാകുന്നു. ഇവയെല്ലാം തന്നെ പരസ്പരബന്ധമില്ലാത്ത സസ്യകുടുംബങ്ങളിൽ പെടുന്നവയാണുതാനും.[4][5][6][7]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐവി&oldid=1712785" എന്ന താളിൽനിന്നു ശേഖരിച്ചത്