കുട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വർണ്ണക്കുട

മഴയിൽ നിന്നും വെയിലിൽ നിന്നും സം‌രക്ഷണം നേടുവാൻ മനുഷ്യൻ കണ്ടെത്തിയ ഒരു ഉപകരണമാണ്‌ കുട. പലതരം കുടകൾ നിലവിലുണ്ട്. കൃഷിക്കാർ തങ്ങളുടെ സൗകര്യത്തിനായി ഉപയോഗിക്കുന്ന കൈപിടി ഇല്ലാതെ തൊപ്പിയോടു കൂടിയ കുട "തൊപ്പിക്കുട" എന്നറിയപ്പെടുന്നു. ഈ കുട സാധാരണ കുടപ്പനയോല കൊണ്ടാണ് നിർമ്മിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർക്കു വരെയുള്ള വ്യത്യസ്തങ്ങളായ കുടകൾ ഇന്ന് വിപണികളിൽ ലഭ്യമാണ്. കുട്ടികൾക്കായി കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച കുടകളും വിവിധ കളിക്കോപ്പുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള കുടകളും ലഭ്യമാണ്. സ്ത്രീകൾക്കായി പലതരത്തിലുള്ള പൂക്കുടകളും ലഭ്യമാണ്. പണ്ട് മുതിർന്നവർ മാത്രം ഉപയോഗിച്ചിരുന്ന കാലൻകുട എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന തരം കുടകൾ ഇന്ന് സ്ത്രീകളടക്കം എല്ലാ പ്രായക്കാരും ഉപയോഗിക്കുന്നു. മുതിർന്നവർക്ക് വടിക്കു പകരമായി കുത്തി നടക്കുവാനുള്ള സൗകര്യമായാണ് ഇത്തരം കുടകൾ ആദ്യകാലത്ത് പ്രചാരം നേടിയിരുന്നത്.

ആഘോഷങ്ങൾക്ക് വർണ്ണപകിട്ടേകാൻ മുത്തുക്കുടകൾ ഉപയോഗിക്കാറുണ്ട്. തൃശ്ശൂർ പൂരത്തിനോടനുബദ്ധിച്ചുള്ള കുടമാറ്റം പ്രസിദ്ധമാണ്.

കാലൻ കുട[തിരുത്തുക]

കാലൻ കുടയ്ക്ക് മൂട്ടിൽ നീണ്ട്‌ നിൽക്കുന്ന കാൽ ഉള്ളതുകൊണ്ടാണ് കാലൻ കുട (doorman umbrella / ferrule umbrella) എന്ന പേരിലറിയപ്പെടുന്നത്. ഊന്ന് വടി പോലെ കുത്തി നടക്കാൻ വേണ്ടിയും ഇത്തരം കുടകൾ നടക്കാൻ ബുദ്ധിമുട്ടുള്ളവർ ഉപയോഗിക്കാറുണ്ട്. ആ മുനയെ ഇംഗ്ലീഷിൽ ഫെറ്യൂൾ (ferrule) എന്ന് വിളിക്കുന്നു. കുട മണ്ണിൽ കുത്തി നിറുത്താനും ഈ മുന ഉപയോഗിക്കാം. ഹോട്ടലുകളിലും മറ്റും ലോബികളിൽ നിൽക്കുന്ന ഡോർമാൻ മഴയുള്ളപ്പോൾ ഗെസ്റ്റുകളെ കുട ചൂടിച്ച്‌ ആനയിക്കേണ്ട ജോലിയുണ്ട്‌. ഇടക്കിടക്ക്‌ ചുരുക്കി ഒരു ക്യാനിൽ സൂക്ഷിച്ച്‌ വെക്കേണ്ടതിനാൽ തുണി കേടാകാതിരിക്കാനും വെള്ളം ഒരൊറ്റ പോയന്റിലൂടെ താഴെക്കൊഴുകാനും അതിന്റെ മൂട്ടിലെ ഈ കാൽ ഉപയോഗപ്പെടുന്നു. അതിനാൽ ഇതിനെ ഡോർമാൻ കുട എന്നും പറയും. ഗോൾഫ്‌ കളിക്കാർ ഉപയോഗിക്കുന്ന ഗോൾഫ്‌ കുടയും സമാന ആകൃതിയാണ്.

ചിത്രങ്ങൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുട&oldid=3127764" എന്ന താളിൽനിന്ന് ശേഖരിച്ചത്