ഉപയോക്താവിന്റെ സംവാദം:Umesh.p.nair
പ്രിയ ഉമേഷ്, നമസ്കാരം Umesh.p.nair !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- മലയാളത്തിലെഴുതാൻ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
-- പെരിങ്ങോടൻ
വന്നല്ലോ, സന്തോഷം
[തിരുത്തുക]ഉമേഷ്ജീ,
കാത്തു കാത്തിരുന്ന് ഒടുവിൽ ഇവിടെ കണ്ട്പ്പോൾ സന്തോഷം. സഹായങ്ങൾക്ക് (അതു വേണ്ടിവരില്ല)ഞങ്ങളൊക്കെ ഇവിടെയുണ്ട്. സ്വാഗതം. Manjithkaini 20:33, 16 ജനുവരി 2006 (UTC)
നന്ദി
[തിരുത്തുക]പെരിങ്ങോടരേ, മഞ്ജിത്തേ, നന്ദി. കഷ്ടിച്ചു പിച്ചവയ്ക്കാൻ തുടങ്ങി.
സ്വാഗതം
[തിരുത്തുക]ഉമേഷിന് സ്വാഗതം..!!
ഇതൊന്ന് പൂർത്തിയാക്കരുതോ? :) ഇലന്തൂർ
--ഏവൂരാൻ 20:20, 17 ജനുവരി 2006 (UTC)
ഇപ്പോഴാണു പറ്റിയതു ഏവൂരാനേ. ഇലന്തൂരിനെപ്പറ്റി വലുതായൊന്നും പറയാനില്ല. ഒരു ചെറിയ വിവരണം ചേർത്തിട്ടുണ്ടു്. Umesh | ഉമേഷ്
വൃത്തം
[തിരുത്തുക]ഉമേഷ്, വൃത്തത്തിന്റെ പേജ് ഒന്നു നോക്കണം. അക്ഷരക്രമം യുണികോഡ് കമ്പ്യൂട്ടർ സോർട്ടിങ്ങിൽ ശരിക്കു വരുകില്ലെന്നു സംശയം. (see ശ,ശ്ര,ശി etc.!(Also I am puzzled with why first ശിഖരിണി does not link to your page!)
കൂടാതെ ഇലന്തൂർ എന്ന പേജിലും ചില്ലുകൾ പാളിയിട്ടുണ്ട്. വി.എൻ.രാമകൃഷ്ണൻ എന്നതൊഴികെ എല്ലാം തിരുത്തിയിട്ടുണ്ട്. വി.എൻ.രാമകൃഷ്ണന് ഏതു ചില്ലാണു പാകമാവുന്നതെന്നറിയില്ല. എൻ? എൽ?
സംരക്ഷിത പേജുകളെപ്പറ്റി
[തിരുത്തുക]പ്രിയ ഉമേഷ്,
പ്രധാന പേജ് മൊത്തത്തിൽ പ്രൊട്ടക്റ്റഡ് ആണെങ്കിലും ചരിത്രരേഖ സെമിപ്രൊട്ടക്റ്റഡ് മാത്രമാണ്. അതായത് ലോഗിൻ ചെയ്തു മാത്രം എഡിറ്റ് ചെയ്യാവുന്നവ. മാഷ് ലോഗ് ചെയ്യാതിരുന്നതിനാലാണ് തിരുത്താനാവാതെ വന്നത്. പ്രധാന പേജിലെ എല്ലാ ഉള്ളടക്കവും ഇതുപോലെ സെമിപ്രൊട്ടക്റ്റഡ് ആക്കിയാലോ എന്ന ആലോചനയിലാണ്. സ്പാമന്മാരെ പേടിച്ചാണ് ഇതൊക്കെ.
- - മൻജിത്
അതറിയില്ലായിരുന്നു മഞ്ജിത്തേ. ഇനിയും ശ്രദ്ധിക്കാം. Umesh | ഉമേഷ് 22:01, 15 മാർച്ച് 2006 (UTC)
ക്രിസ്തുവിനു പിൻപും ആര്യഭടനും
[തിരുത്തുക]ആര്യഭടൻ ലേഖനത്തിലെ ഗീതികാ വൃത്തം എന്നപരാമർശം തെറ്റാണെന്ന് താങ്കൾക്കുറപ്പുണ്ടെങ്കിൽ അതു തിരുത്തുക. പലരുടെ സഹായം കൊണ്ട് ഒരു പൂർണ്ണലേഖനം ഉണ്ടാവുക എന്നാണല്ലോ വിക്കിപീഡിയയുടെ ആശയം തന്നെ.
ക്രിസ്തുവിനു ശേഷം എന്ന് എഴുതിയപ്പോൾ ഞാൻ ഇത്തരം പ്രശ്നങ്ങളെ കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. ക്രി. പി. എന്നു തന്നെ ഇനിമുതൽ ഉപയോഗിക്കാം അല്ലേ.. ആശയക്കുഴപ്പമെങ്കിലും കുറഞ്ഞിരിക്കുമല്ലോ. ഇത്തരം കാര്യങ്ങൾ വിക്കിസമൂഹത്തിന്റെ സംവാദം താളിൽ പരാമർശിക്കുകയാണെങ്കിൽ അതു പിന്നീടുള്ളവർക്കും ഒരു സഹായമാകാനിടയുണ്ടാവും. ഒരു കാര്യം കൂടി, അല്പം എന്ന വാക്കിലുണ്ടായ അക്ഷരപിശക് എന്ന മുതലായ ചർച്ചാവിഷയമേയല്ലാത്ത കാര്യത്തിനുവേണ്ടി വിക്കിയുടെ സെർവർ സ്പേസും കളഞ്ഞ് പ്രയോജനപ്രദമായ ഒരു തിരുത്തൽ നടത്തേണ്ട സമയം പാഴാക്കുന്നത് ആശാസ്യമല്ല എന്റെ അഭിപ്രായം.--പ്രവീൺ 11:17, 14 ഓഗസ്റ്റ് 2006 (UTC)
- പ്രവീൺ, മലയാളം വിക്കിപീഡിയ ഇതുവരേയ്ക്കും പൂർണ്ണമായ രീതിയിൽ ഇമ്പ്ലിമെന്റ് ചെയ്തുതീർന്നിട്ടില്ലാത്ത യൂണികോഡിലാണു് എഴുതപ്പെടുന്നതു് എന്നു താങ്കൾക്കും അറിവുണ്ടാകുമല്ലോ. അല്പം എന്ന വാക്കിലുണ്ടായ അക്ഷരപ്പിശകിനെ കുറിച്ചായിരുന്നില്ല സംവാദം, പ്രസ്തുതവാക്കു ശരിയായിട്ടെഴുതിയതു തെറ്റായി തിരുത്തിയതിനു പിന്നിലെ ലോജിക്കിനെ കുറിച്ചായിരുന്നു (തിരുത്തിയ യൂസർ പുതിയലിപികളുമായി പരിചയിച്ചതിൽ നിന്നും സംഭവിച്ച അബദ്ധമാണെന്നു കരുതിയാണു തിരുത്തുവാൻ ആലോചിച്ചതു്). യൂണികോഡ് ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതൊന്നുമല്ല, മലയാളം ഉപയോഗിക്കുന്നവരുടെ അഭിപ്രായങ്ങളും ചർച്ചകളും പ്രസ്തുത ലാംഗ്വേജ് ടെക്നോളജി ഉരുത്തിയിരുന്നതിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടു്. വിക്കിപീഡിയ പോലെ ഭാഷ ഇത്രകണ്ടു് ഉപയോഗിക്കുന്ന സംരംഭത്തിലെ ഉപഭോക്താക്കൾക്കു ഭാഷ ശരിയാംവിധം ഉപയോഗിക്കുവാനറിയില്ലെങ്കിൽ ഈ പ്രൊജക്റ്റിന്റെ തന്നെ സാംഗത്യമെന്താണു്? തെറ്റായ ഉപയോഗങ്ങൾ കൊണ്ടുണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങളെ കുറിച്ചു് ഉദാ: സേർച്ച് എഞ്ചിനുകളിലും മറ്റും ഉണ്ടാകുന്ന പെർഫോമൻസ് ഇഷ്യൂ, ആ സംവാദത്തിൽ സൂചിപ്പിച്ചിരുന്നു. യൂണികോഡിനെ സംബന്ധിച്ചുള്ള സംവാദങ്ങൾക്കു വിക്കിപീഡിയ വേദിയാക്കുവാൻ ഉദ്ദേശിക്കുന്നില്ല, ഇവിടെ പ്രസക്തമായ കാര്യങ്ങൾക്കു മാത്രമേ സർവർ സ്പേസ് കൈയേറുന്നുള്ളൂ (പുതിയ ഡിജിറ്റൽ യുഗത്തിൽ സർവർ സ്പേസ് എന്നതൊരു ലിമിറ്റേഷൻ തന്നെയല്ലെന്നാണു് എന്റെ വിചാരം) എവിടെയാണോ ഭാഷ ഉപയോഗിക്കുന്നതു്, തെറ്റായ ഉപയോഗങ്ങൾ തിരുത്തപ്പെടേണ്ടതും, ഭാഷാ ഉപയോഗം കൂടുതൽ പഠിക്കപ്പെടേണ്ടതും അവിടെത്തന്നെയാവണം എന്നും എന്റെ അഭിപ്രായമായി പ്രസ്താവിച്ചുകൊള്ളട്ടെ. മലയാളം യൂണികോഡ് എന്നൊന്നില്ലായിരുന്നെങ്കിൽ സാധ്യമാകുമല്ലായിരുന്ന വിക്കിപീഡിയയിൽ യൂണികോഡിനെ പരിപോഷിപ്പിക്കേണ്ടുന്ന സംവാദങ്ങൾ വരേണ്ടതു വിക്കിപീഡിയയുടെ കൂടെ ആവശ്യമാണു്, അല്ലാത്ത അവസ്ഥ, വിളവെടുത്തതിനു ശേഷം ഭൂമിക്കു നീരു നൽകുവാൻ മടിക്കുന്നതുപോലെ നിന്ദ്യമാണു്.
- പെരിങ്ങോടൻ 23:22, 14 ഓഗസ്റ്റ് 2006 (UTC)
ആര്യഭടനെപ്പറ്റിയുള്ള ലേഖനം തിരുത്തുന്നതിനു മുമ്പു് അല്പം കൂടി അറിയേണ്ടിയിരിക്കുന്നു. ഞാൻ അതു് ആ പേജിന്റെ സംവാദത്തിൽ ഇട്ടിട്ടുണ്ടു്. ബാക്കി രണ്ടു കാര്യങ്ങളിലും ഞാൻ പ്രവീണിനോടു യോജിക്കുന്നു.
ലേഖനങ്ങളെപ്പറ്റിയുള്ള സംവാദങ്ങൾ അതാതു ലേഖനങ്ങളുടെ സംവാദപേജുകളിൽ നടത്തുകയല്ലേ നല്ലതു്? അല്ലെങ്കിൽ ലേഖനം മാത്രം വായിക്കുന്നവർ അതു വിട്ടുപോകാനിടയില്ലേ? Umesh | ഉമേഷ് 18:17, 14 ഓഗസ്റ്റ് 2006 (UTC)
ഹൃദയം നിറച്ചും നന്ദി
[തിരുത്തുക] ![]() |
മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു. |
छण्टा ऊन्चा रहे हमारा!
[തിരുത്തുക]സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി
മലയാള വ്യാകരണം
[തിരുത്തുക]ഉമേഷ്, വീണ്ടും സ്വാഗതം. മലയാളവ്യാകരണം എന്ന വിഭാഗത്തിലുള്ള ലേഖനങ്ങൾ ഒന്ന് വായിച്ചുനോക്കി ആവശ്യമായ കൂട്ടിച്ചേർക്കലുകൾ / തിരുത്തലുകൾ വരുത്താമോ? simy 18:10, 10 ഒക്ടോബർ 2007 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version

നമസ്കാരം! Umesh.p.nair,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:57, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version

നമസ്കാരം! Umesh.p.nair
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:27, 17 നവംബർ 2013 (UTC)