Jump to content

ഉപയോക്താവിന്റെ സംവാദം:Irshadpp/പത്തായം 2023

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ സംവാദങ്ങൾ

2009 . 2010 . 2011 . 2012 . 2013 . 2014 . 2015 . 2016 . 2019 . 2020 . 2021 . 2022 . 2023

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

യഥാർത്ഥ താരകം
താങ്കൾ ആണ് യഥാർത്ഥ താരം. മലയാളം വിക്കിപീഡിയയുടെ വളർച്ച താങ്കളിലൂടെ തന്നെ ആകട്ടെ! ആശംസകൾ! Kalesh (സംവാദം) 08:17, 27 മാർച്ച് 2023 (UTC)[മറുപടി]

യാന്ത്രിക വിവർത്തനം[തിരുത്തുക]

ഉഗല്ലു, ബേസിലിസ്ക്ദ ഫ്രോസ്റ്റ് കിംഗ് സിനമൻ പക്ഷിഎന്നീതാളുകളിൽ അതിലെ യാന്ത്രിക വിവർത്തനം തിരുത്തി ടാഗ് മാറ്റിയാൽ നന്നായിരുന്നു .--Meenakshi nandhini (സംവാദം) 11:32, 26 ഏപ്രിൽ 2023 (UTC)[മറുപടി]

അത് ലേഖനം ധൃതിപ്പെട്ട് സൃഷ്ടിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. ലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനായി മാത്രം ഇങ്ങനെ യാന്ത്രിക വിവർത്തനം നടത്തുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാനാവില്ല. വിവർത്തനത്തിനുള്ള ടൂൾ ഉപയോഗിക്കുന്നവർ അതിൽ വരുന്ന വിവർത്തനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. യാന്ത്രിക വിവർത്തനത്തിനായി നമുക്കൊരു നയമുണ്ടെന്ന് അറിയാമെന്ന് കരുതുന്നു. പലപ്പോഴും പദാനുപദമായി വരുന്ന വിവർത്തനങ്ങൾക്ക് പകരം ആ മൂല ലേഖനം ഒന്ന് വായിച്ച് മനസ്സിലാക്കി അതിന്റെ ആശയം മലയാളത്തിലെഴുതിയിരുന്നെങ്കിൽ നന്നായിരുന്നു. മലയാളം വിക്കിക്ക് അനിവാര്യമായ ലേഖനങ്ങളായി ഇത്തരം ലേഖനങ്ങളെ ഞാൻ പരിഗണിക്കുന്നില്ല. അതുകൊണ്ട് തന്നെ അവയെ പരിപാലിക്കാൻ ഉദ്ദേശിക്കുന്നുമില്ല. വിവർത്തനം മെച്ചപ്പെടുത്തുന്നില്ലെങ്കിൽ നയപ്രകാരം മായ്ക്കാൻ നിർദ്ദേശിക്കേണ്ടി വരും.--Irshadpp (സംവാദം) 11:52, 26 ഏപ്രിൽ 2023 (UTC)[മറുപടി]

ഷിൻഗോ ലാ[തിരുത്തുക]

ഈ താളിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാമോ--Meenakshi nandhini (സംവാദം) 04:32, 8 മേയ് 2023 (UTC)[മറുപടി]

താങ്കളുടെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ട്--Meenakshi nandhini (സംവാദം) 04:44, 8 മേയ് 2023 (UTC)[മറുപടി]

ഒരു ലേഖനത്തിൽ റഫ് ട്രാൻസ്ലേഷൻ ടാഗ് വരുന്നതോടെ ബന്ധപ്പെട്ട പദ്ധതി താളിൽ ഒരു ചർച്ച രൂപപ്പെടുന്നുണ്ട്. ആ ചർച്ച മുഴുമിപ്പിക്കാതെ ടാഗ് നീക്കം ചെയ്യുന്നത് ശരിയായ നടപടിയല്ല. യാന്ത്രിക വിവർത്തനം പ്രസ്തുത ലേഖനത്തിൽ നിന്ന് നീക്കിയെങ്കിൽ പദ്ധതി താളിൽ പരാമർശിച്ച ശേഷം സമവായമായെങ്കിൽ മാത്രമേ ടാഗ് നീക്കാവൂ.--Irshadpp (സംവാദം) 06:02, 8 മേയ് 2023 (UTC)[മറുപടി]

തിരുത്തിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 07:07, 9 ജൂൺ 2023 (UTC)[മറുപടി]

പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.-- Irshadpp (സംവാദം) 20:10, 10 ജൂൺ 2023 (UTC)[മറുപടി]

You have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)

By the way we have this tool to help fix the reference formating after the article is published.James Heilman, MD (talk · contribs · email)(please leave replies on my talk page) 14:05, 11 ഓഗസ്റ്റ് 2023 (UTC)[മറുപടി]
@Jmh649 thanks Irshadpp (സംവാദം) 18:56, 11 ഓഗസ്റ്റ് 2023 (UTC)[മറുപടി]

റാബ്ഡോമിയോലിസിസ്[തിരുത്തുക]

പ്രിയ @Irshadpp:, Meenakshi Nandini വിവർത്തനം ചെയ്ത് ചേർത്തിട്ടുള്ള റാബ്ഡോമിയോലിസിസ് എന്ന ലേഖനത്തിൽ താങ്കളും തിരുത്തി ഫലകം ചേർത്തിരുന്നതാണ്. അതേ ലേഖനം റാബ്ദോമയാലിസിസ് എന്ന തലക്കെട്ടിൽ വീണ്ടും ചേർത്തതായിക്കാണുന്നു. ഇതൊന്ന് പരിശോധിക്കാമോ? - Vijayan Rajapuram {വിജയൻ രാജപുരം} 05:04, 7 സെപ്റ്റംബർ 2023 (UTC)[മറുപടി]

റാബ്ദോമയാലിസിസ് എന്നാണ് ഉച്ചാരണം കാണുന്നത് (കേൾക്കുന്നത്). ട്രാൻസ്ലേറ്റ് ടൂൾ വെച്ച് നോക്കിയിരുന്നതാണ്. പേര് വ്യത്യാസമുള്ളത് കൊണ്ട് വേറെ ലേഖനമായി പ്രസിദ്ധീകരിക്കപ്പെട്ടതാണ്. ലയിപ്പിക്കാവുന്നതാണ് / തിരിച്ചുവിടാവുന്നതാണ്.-- Irshadpp (സംവാദം) 05:35, 7 സെപ്റ്റംബർ 2023 (UTC)[മറുപടി]

Translation request[തിരുത്തുക]

Hello.

Can you translate and upload the article en:Abortion in Azerbaijan in Malayalam Wikipedia?

Yours sincerely, Multituberculata (സംവാദം) 21:37, 11 സെപ്റ്റംബർ 2023 (UTC)[മറുപടി]

ഇ.എ. ജബ്ബാർ[തിരുത്തുക]

@Irshadpp, ഇ.എ. ജബ്ബാർ എന്ന ലേഖനത്തിൽ, ഇവിടെ നീക്കം ചെയ്യത്തക്കവിധത്തിൽ, കാര്യമായ യാന്ത്രികവിവർത്തനപ്രശ്നം കാണുന്നില്ലല്ലോ?. യാതൊരു ചർച്ചയുമില്ലാതെ വളരെയേറെ വിവരങ്ങൾ നീക്കം ചെയ്യുന്നത് തെറ്റിദ്ധാരണയ്ക്ക് കാരണമാകാം. നീക്കിയ ഭാഗം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഉള്ളടക്കം സംബന്ധിച്ചാണ് തർക്കമെങ്കിൽ, അക്കാര്യം സംവാദം താളിൽ ചേർക്കാമോ - Vijayan Rajapuram {വിജയൻ രാജപുരം} 15:06, 13 സെപ്റ്റംബർ 2023 (UTC)[മറുപടി]

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം[തിരുത്തുക]

പ്രിയ Irshadpp,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:37, 21 ഡിസംബർ 2023 (UTC)[മറുപടി]