ഉപയോക്താവിന്റെ സംവാദം:Kalesh
കുബ്ബസ്[തിരുത്തുക]
മലയാളികൾ പറഞ്ഞു കേട്ടിട്ടുള്ളത് കുബുസ് എന്നാണ്.
വില കുട്ടുന്നതിനെ ജനങ്ങൾ എതിർത്തപ്പോൾ വലുപ്പം കുറച്ച്തായി കേട്ടിട്ടുണ്ട്. കുവൈറ്റിൽ ഇതിന്റെ വില് കാലങ്ങളായി മാറ്റമില്ലതെ തുടരുന്നു.
സ്ഫുട്നിക്[തിരുത്തുക]
എന്നല്ലേ? --ചള്ളിയാൻ 17:28, 2 മാർച്ച് 2007 (UTC)
പഴശ്ശിരാജാ[തിരുത്തുക]
പഴശ്ശിരാജാ എന്നൊരു ലേഖനം നമുക്കുണ്ട്--പ്രവീൺ:സംവാദം 06:23, 3 മാർച്ച് 2007 (UTC)
റഫറൻസ് കൊടുക്കാൻ[തിരുത്തുക]
കലേഷ്, ലേഖനങ്ങൾ നന്നാവുന്നുണ്ട്. ചില ഉപകാരപ്രദമായ ഉപദേശങ്ങൾ തരാം പ്രമണാധാരസൂചികയിലേക്ക്.
ആദ്യം തലക്കെട്ട് ഉണ്ടാക്കി അതിനു താഴെ <references/> എന്നു കൊടുക്കുക. പിന്നീട് താങ്കൾ കൊടുക്കുന്ന റഫറൻസുകൾ താനെ ഈ തലക്കെട്ടിനടിയിൽ വന്നു കൊള്ളും. റഫറൻസ് കൊടുക്കുന്ന ഭാഗങ്ങളിൽ <ref> എന്ന് തുടക്കത്തികും </ref> എന്ന് അവസാനത്തിലും കൊടുത്താൽ മതി. ഉദാ: <ref> പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4 </ref> എന്നു കൊടുത്താൽ അതു തനിയെ <references/> എവിടെയാണോ നിങ്ങൾ കൊടുത്തിട്ടുള്ളത് അവിടെ വന്ന് കൊള്ളും. മനസ്സിലായി എന്ന് വിശ്വസിക്കുന്നു. എൻറെ അഡ്ഡ്രസ് challiyan@gmail.com; മെയിൽ ചെയ്താൽ മതി.
ഉദാഹരണം നോക്കൂ ഞാൻ ഇവിടെ <ref> പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4 </ref> എന്നു കൊടുക്കുന്നു [1] താഴെ നോക്കൂ
പ്രമാണാധാരസൂചി[തിരുത്തുക]
<references/>
- ↑ പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4
സംശയ്മ് ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട
കലേഷിന്റെ മറുപടി[തിരുത്തുക]
പ്രിയ ചള്ളിയൻ, നന്ദി!!! തീർച്ഛയായും ശ്രദ്ധിക്കാം.
ഞാനിപ്പോൾ ബെഡ് റസ്റ്റിലാൺ. കാലിൻ ചെറിയ കുഴപ്പം. 3-4 ദിവസം കൂടി ഈ കസർത്ത് തുടരും. ഭാര്യ ഇപ്പം തന്നെ പ്രശ്നങ്ങളുണ്ടാക്കുന്നു!!!
- ))
കോമൺസിലെ പടമാണു മാഷേ.. കേമന്മാരാരോ മുൻപേ അപ്ലോഡ് ചെയ്തു വച്ചിരിക്കുന്നതാണ്..--Vssun 17:27, 5 മാർച്ച് 2007 (UTC)
ചില്ലക്ഷരപ്രശ്നങ്ങൾ[തിരുത്തുക]
കലേഷ്, താങ്കളുടെ മലയാളം കൺവെർട്ടറിൽ ചില്ലക്ഷരങ്ങൾ പ്രശ്നമുണ്ടാക്കുന്നുണ്ട്. മിക്കവാറും ഫോണ്ടിൻറെ പ്രശനമാവാനാണ് സാധ്യത. ഫോണ്ട് മാറ്റി അഞ്ജലി ഓൾഡ് ലിപിയോ ബീറ്റായോ ഇൻസ്റ്റാൾ ചെയ്തു നോക്കൂ. പിന്നെ മറുപടി എഴുതുമ്പോൾ യൂസറിൻറെ സംവാദ താളിൽ പോയി എഴുതണം എന്നാലേ അയാൾ കാണൂ. ഞാൻ താങ്കളുടെ സംവാദ താളിൽ വന്ന് എഴുതുന്നപോലെ --ചള്ളിയാൻ 04:52, 6 മാർച്ച് 2007 (UTC)
- ഇപ്പോൾ ചില്ല് ശരിയായി കാണുന്നുണ്ട്.. ഞാൻ അഞ്ജലി ആണ് ഉപയോഗിക്കുന്നത്.. എനിക്ക് ചില്ല് പ്രശ്നമൊന്നുമില്ല..--Vssun 18:09, 6 മാർച്ച് 2007 (UTC)
നന്ദി[തിരുത്തുക]
അഭിനന്ദങ്ങൾക്ക് നന്ദി കലേഷ്. -- ജിഗേഷ് ►സന്ദേശങ്ങൾ 12:37, 6 മാർച്ച് 2007 (UTC)
- ഇപ്പോൾ ചില്ല് ശരിയായിട്ടാണ് കലേഷ വരുന്നത്. അമ്മയുടെ ലേഖനത്തിൽ വാക്കുകൾ കഥ പറയുന്ന പോലെ എഴുതിയിരിക്കുന്നു. അത് ഒരു വിജ്ഞാനകോശം എഴുതുന്നപോലെ ആധികാരികമായി എഴുതുന്നതായിരിക്കും നല്ലത്. മറ്റു ജീവചരിത്ര രേഖകൾ ഇതിന് മാതൃകയാക്കാം ഉദാ: ശ്രീ നാരായണഗുരു, ഇ.എം.എസ്. --ചള്ളിയാൻ 13:04, 7 മാർച്ച് 2007 (UTC)
കലേഷ് കഥയെഴുതുകയാണ്[തിരുത്തുക]
പ്രിയ സുഹൃത്തേ താങ്കൾ സാഹിത്യവാസനയുള്ളയാളാണ് അതിൽ സംശയം ഇല്ല. പക്ഷേ ഇത് ഒരു വിജ്ഞാന കോശം അല്ലേ സാഹിത്യം തപ്പിയല്ലല്ലോ ആൾക്കാർ ഇവിടെ വരുന്നത. അതുകോണ്ട് കഴിവതും സാഹിത്യ ശൈലി വിട്ട് ടെക്സ്റ്റ് പുസ്തകങ്ങളുടെ ശൈലി സ്വീകരിക്കുക. താങ്കൾ എഴുതിയ കഥാ രൂപങ്ങൾ മാറ്റി എഴുതപ്പെടും എന്നറിയുക ചള്ളിയാൻ
അപൂർണം[തിരുത്തുക]
കലേഷ്.. സ്റ്റബ് ഫലകം ഉപയോഗിച്ചാൽ അപൂർണലേഖനങ്ങൾ എന്ന വിഭാഗം ചേർക്കേണ്ടതില്ല.. അത് തനിയെ വന്നു കൊള്ളും.. സ്നേഹപൂർവം --Vssun 06:39, 8 മാർച്ച് 2007 (UTC)
തീർച്ചയായും അർഹനാണ്[തിരുത്തുക]
മലയാളം വിക്കി നന്നാവുന്നത് ഉപഭോക്താക്കളുടെ എണ്ണം കൂടുമ്പോൾ അല്ല. താങ്കളെ പോലുള്ള എഴുത്തുക്കാരുടെ എണ്ണം കുടുമ്പോൾ ആണ്. മിക്കാവാറും രജിസ്റ്റർ ചെയ്യുന്ന വ്യക്തികളിൽ മിക്കവരും രജിസ്റ്റർ ചെയ്തനിനുശേഷം മലയാളം വിക്കിയിൽ ലേഖനം എഴുതാൻ ശ്രമിക്കുന്നത് കാണാറില്ല. അത് കൊണ്ട് താങ്കൾ എന്തുകൊണ്ടും ഇതിന് യോജിച്ച ആൾ തന്നെ. അഭിനന്ദനങ്ങൾ!! -- ജിഗേഷ് ►സന്ദേശങ്ങൾ 14:06, 8 മാർച്ച് 2007 (UTC)
വൈക്കം സത്യാഗ്രഹം[തിരുത്തുക]
ടി.കെ മാധവനെ അറസ്റ്റ് ചെയ്ത് മാർച്ച് 30 നാണെന്ന് ഞാൻ പറയുന്നു. ഏപ്രിൽ 7 എന്നതിന് വല്ല തെളിവും ഉണ്ടോ? --ചള്ളിയാൻ 15:10, 9 മാർച്ച് 2007 (UTC)
ചള്ളിയൻ മാർച്ച് 30ന് സത്യാഗ്രഹസമരമാണ് നടന്നത്. കുഞ്ഞാപ്പി,ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നിവരാണ് സത്യഗ്രഹം നടത്തിയത്. അതേ ദിവസം കെ.പി.കേശവമേനോൻ , കെ.കേളപ്പൻ, ടി.കെ.മാധവൻ, വേലായുധമേനോൻ എന്നിവരുടെ നേതൃത്വത്തിൽ ജാഥ നടന്നു. ഇതേപറ്റി മാതൃഭൂമി ഗവണ്മെന്റിനെതിരായി ശക്തിയായി എഴുതി. ഇതേ തുടർന്ൻ ഏപ്രിൽ 7 ന് കെ.പി.കേശവമേനോൻ, ടി.കെ.മാധവൻ എന്നിവരെ അറസ്റ്റ് ചെയ്തു. തെളിവിനായി എന്റെ കയ്യിൽ വൈക്കം സത്യാഗ്രഹത്തെ കുറിച്ചുല്ല ഒരു 1984ലെ ഒരു ലേഖനം ഉണ്ട്. എന്നിരുന്നാലും ഈ ലിങ്ക് ശ്രദ്ധിച്ചാലും താങ്കൾക്ക് മനസിലാകുമെന്ന വിശ്വസിക്കുന്നു. http://www.geocities.com/guruforum/vaikom1.htm -- ജിഗേഷ് ►സന്ദേശങ്ങൾ 15:34, 9 മാർച്ച് 2007 (UTC)
ഇന്ത്യൻ കോഫി ഹൌസ്[തിരുത്തുക]
കലേഷെ, ഞാൻ ഏ.കെ.ജി. ഇന്ത്യൻ കോഫിഹൌസ് ഉണ്ടാക്കി എന്നത് തെറ്റാണ് എന്നല്ല ഉദ്ദേശിച്ചത്. കേരളത്തിൽ മാത്രമല്ല ഇന്ത്യൻ കോഫി ഹൌസ്. കേരളത്തിലെ കാപ്പിതോട്ട തൊഴിലാളികൾക്ക് അദ്ദേഹം പ്രവർത്തിച്ചതിനെ കുറിച്ച് പറയാം. പക്ഷെ കർണ്ണാടക, മൈസൂർ തുടങ്ങിയ കോഫി ബോർഡുകളിലെ കാര്യമൊ?? കേരളത്തിൽ തന്നെ രണ്ട് തരത്തിലുള്ള കോഫി ഹൌസുകൾ ഉണ്ട്. ഒന്ന് തൃശൂരിൽ നിന്ന് തുടങ്ങിയ കോഫി ബോർഡ്. പിന്നെ കണ്ണുരിൽ നിന്നുള്ള കോഫി ഹൌസ് . ഇത് രണ്ടും വെവേറെ മാനേജ് മെന്റുകൾ ആണ്. ഭക്ഷണം വക്കുന്ന രീതിയിലും വ്യത്യസ്തമാണ്. കണ്ണുരിൽ നിന്നുള്ള കോഫി ഹൌസ് തൃശ്ശൂരിന്റെ അത്രവിപുലമല്ല. അവർക്ക് പാലക്കാട്, ബത്തേരി, മാനന്തവാടി എന്നി സ്ഥലങ്ങളിൽ ആണ് കൂടുതൽ പിടിപാട്. തൃശ്ശൂരിൽ നിന്നുള്ള കോഫിഹൌസിന് തിരുവനന്തപുരം വരെ നല്ല കവറേജാണ്. ഞാൻ ഇതെല്ലാം പറയുന്നത്, കേരളത്തിലെ മിക്കവാറും എല്ലാ കോഫിഹൌസിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവനാണ് ഞാൻ. അപ്പോൾ സഖാവ് എ.കെ. ഗോപാലൻ കേരളത്തിലും ഇന്ത്യയിലുടനീളവും സ്ഥാപിച്ച ഇന്ത്യൻ കോഫീ ഹൌസുകൾ വളരെ പ്രസിദ്ധമാണ് എന്നത് ശരിയാണോ എന്നസംശയം ആണ് കാരണം. -- ജിഗേഷ് ►സന്ദേശങ്ങൾ 04:25, 10 മാർച്ച് 2007 (UTC)
കലേഷ് അപോളജൈസ് ചെയ്യേണ്ട കാര്യം ഒന്നു തന്നെയില്ല. ചിലപ്പോഴെല്ലാം നമ്മുക്ക് തെറ്റുവരാം. പിന്നെ ഒരു കാര്യം പറയാൻ മറന്നു. ഒപ്പു വെക്കാൻ മറക്കരുത്. താങ്കളുടെ ലേഖനങ്ങൾ നിലവാരം ഉള്ളതാണ്. വീണ്ടും എഴുതുക. മലയാളം വിക്കിപീഡിയ ഒരു കുടുംബമാണ്, അത് സന്തോഷത്തോടെ മനസിലാക്കുക. എല്ലാവരും അത്രയധികം പരസ്പര സഹായം ചെയ്യുന്നവർ ആണ്. -- ജിഗേഷ് ►സന്ദേശങ്ങൾ 16:15, 11 മാർച്ച് 2007 (UTC)
വോട്ടെടുപ്പ്[തിരുത്തുക]
കാര്യ നിര്വ്വാഹക സമിതിയിലേക്ക് വൊട്ടെടുപ്പ് നടക്കുന്നുണ്ട് ഇവിടെ ക്ലിക്കൂ താങ്കൾ അറിയുന്നില്ലേ? --ചള്ളിയാൻ 02:18, 19 മേയ് 2007 (UTC)
സ്വാഗതം[തിരുത്തുക]
എവിടെയാ കലേഷേ ഇപ്പോൾ കാണാറില്ലല്ലോ. ലേഖനങ്ങൾ വരട്ടന്നെ !! മാലിദ്വീപ് പോലെ. എഴുതൂ!! എഴുതൂ!! -- ജിഗേഷ് ►സന്ദേശങ്ങൾ 09:11, 10 ജൂൺ 2007 (UTC)
കാണാനില്ലാർന്നല്ലോ? കാല് പഴയ പോലെ ആയോ? നാട്ടിലാണോ ഇപ്പോൾ? --ചള്ളിയാൻ 09:52, 10 ജൂൺ 2007 (UTC)
ഹൃദയം നിറച്ചും നന്ദി[തിരുത്തുക]
![]() |
മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു. |
താങ്കൾ തുടങ്ങിയ ടി.കെ. മാധവൻ എന്നാലാവും വിധം മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഒന്നു ശ്രദ്ധിക്കുമോ. --ചള്ളിയാൻ 17:34, 4 ജൂലൈ 2007 (UTC)
ഓണാശംസകൾ[തിരുത്തുക]
സ്‌നേഹവും നന്മയും നിറഞ്ഞ ഓണാശംസകൾ --സാദിക്ക് ഖാലിദ് 14:06, 27 ഓഗസ്റ്റ് 2007 (UTC)
സാങ്കേതിക സഹായി[തിരുത്തുക]
ഓൺ ലൈനായി എന്തെങ്കിലും സഹായികൾ ഉണ്ടോ എന്നു എനിക്കു സംശയം ആണ്. വിശ്വേട്ടനു ഇതിനെ കുറിച്ച് കൂടുതൽ വിവരം ഉണ്ടാവാൻ സാദ്ധ്യത ഉണ്ട്. ഒരു മെയിൽ അയച്ചു നോക്കൂ. --Shiju Alex 06:14, 10 ഒക്ടോബർ 2007 (UTC)
- സാങ്കേതികപദങ്ങൾ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതൂ കലേഷ്.. പിന്തുടർന്നു വരുന്നവർ ശരിയാക്കും എന്ന ശുഭാപ്തിവിശ്വാസത്തോടെ..--Vssun 17:32, 10 ഒക്ടോബർ 2007 (UTC)
കമ്യൂണിസ്റ്റ് പച്ച[തിരുത്തുക]
കലേഷേ, കമ്യൂണിസ്റ്റ് പച്ച എന്ന ലേഖനത്തിൽനിന്ന് തെളിവു ചോദിച്ച വാക്യം നീക്കേണ്ടായിരുന്നു കേട്ടോ.. ഒന്നുകിൽ സുനിൽ പറഞ്ഞതുപോലെ തെളിവു നൽകിയാൽ മാത്രം മതിയാവും. ഇല്ലെങ്കിൽ നാട്ടറിവാണെന്നു വ്യക്തമാക്കി മാറ്റിയെഴുതാം. (സ്വല്പം ധൃതിയിലായിരുന്നു. അതിനാലാണ് നേരത്തെ മറുപടി നൽകാൻ സാധിക്കാതിരുന്നത്, ക്ഷമിക്കുക) --ജേക്കബ് 19:53, 10 ഒക്ടോബർ 2007 (UTC)
- ലേഖനങ്ങളിൽ എന്തെങ്കിലും അവിശ്വസനീയമായ കാര്യങ്ങൾ കണ്ടാൽ അതിനു തെളിവ് ആവശ്യപ്പെടുക എന്നുള്ളത് വിക്കിപീഡിയയിലെ ഒരു പതിവ് മാത്രമാണ് കലേഷ്.. അതിനുള്ള തെളിവ് കലേഷ് തന്നെ കണ്ടെത്തി നൽകണമെന്ന് ഒരു വിവക്ഷയുമില്ല.. പത്രങ്ങളിലോ മറ്റു ആധികാരികപ്രസിദ്ധീകരണങ്ങളിലോ ഇത്തരം പരാമർശങ്ങളുണ്ടെങ്കിൽ കണ്ടെത്തുന്നവർ അത് റെഫറൻസായി നൽകി {{തെളിവ്}} ഫലകം നീക്കം ചെയ്തോളും. ഇങ്ങനെയാണല്ലോ വിക്കിപീഡിയ ലേഖനങ്ങളുടെ ഗുണനിലവാരം വർദ്ധിക്കുന്നത്. ഇതിൽ വിവാദത്തിന്റെ കാര്യമൊന്നുമില്ല.. ആശംസകളോടെ --Vssun 18:23, 12 ഒക്ടോബർ 2007 (UTC)
ആശംസകൾ[തിരുത്തുക]
ആശംസകൾക്ക് നന്ദി :-) --സാദിക്ക് ഖാലിദ് 18:22, 17 ഒക്ടോബർ 2007 (UTC)
TCP/IP[തിരുത്തുക]
ഇവിടെ എല്ലാം കുത്തു ഇടണമെന്നു ഇതിന്റെ തലതൊട്ടപ്പന്മാർ പറയുന്നു.ഇംഗ്ലീഷിൽ BBC എന്നു എഴുതുമ്പോൾ നമ്മൾ ബി.ബി.സി എന്നെഴുതണം പോലും.ഈ നയം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. TCP/IP എന്നതു തന്നെയാണു ശരി എന്നെനിക്കും അറിയാം.--അനൂപൻ 08:09, 21 ഒക്ടോബർ 2007 (UTC)
- ചുരുക്കെഴുത്ത് എന്ന താൾ കൂടാതെ നിയമങ്ങളെ മുറുകെ പിടിക്കണ്ട എന്നൊരു താളും വിക്കിയിലുണ്ടേ :-) --സാദിക്ക് ഖാലിദ് 08:24, 21 ഒക്ടോബർ 2007 (UTC)
ഈ താൾ നോക്കി താങ്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക --അനൂപൻ 08:35, 21 ഒക്ടോബർ 2007 (UTC)
OSI model-നെപ്പറ്റിയും ഒരു ലേഖനം പോരട്ടെ.ആദ്യം അതല്ലേ വേണ്ടത് --അനൂപൻ 08:44, 21 ഒക്ടോബർ 2007 (UTC)
ഉം.എനിക്കും വിശക്കുന്നു.പിന്നെ സംവാദം താളിൽ ഒപ്പിടാൻ മറക്കല്ലേ.--അനൂപൻ 09:05, 21 ഒക്ടോബർ 2007 (UTC)
OSI Model പേജ് കലക്കി.ഒരു നക്ഷത്രം വേണോ? --അനൂപൻ 11:48, 21 ഒക്ടോബർ 2007 (UTC)
വീണ്ടും ഒപ്പിടാൻ മറന്നു --അനൂപൻ 12:15, 21 ഒക്ടോബർ 2007 (UTC)
മഹേഷ് മംഗലാട്ട്[തിരുത്തുക]
ഡോ.മഹേഷ് മംഗലാട്ടു മാഷെക്കുറിച്ചു താങ്കൾ തുടങ്ങിയ താളിന്റെ സംവാദം പരിശോധിക്കുക--അനൂപൻ 07:36, 26 ഒക്ടോബർ 2007 (UTC)
ആ സംവാദം താളിൽ ഒപ്പിടാൻ മറക്കല്ലേ--അനൂപൻ 08:29, 26 ഒക്ടോബർ 2007 (UTC)
അങ്കിത് ഫാദിയ[തിരുത്തുക]
അങ്കിത് ഫാദിയയെ പറ്റി താങ്കൾ പറഞ്ഞ കാര്യങ്ങളോട് യോജിക്കാൻ കഴിയില്ല --അനൂപൻ 08:45, 26 ഒക്ടോബർ 2007 (UTC)
കുഞ്ചൻ നമ്പ്യാർ[തിരുത്തുക]
കുഞ്ചൻ നമ്പ്യാരുടെ ചിത്രം ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിച്ചത് അതിനു ലൈസൻസ് ഇട്ടിട്ടില്ല എന്നുള്ളതു കൊണ്ടാണ്.പിന്നെ മതൃഭൂമി ദിനപ്പത്രത്തിൽ വന്ന ഒരു ചിത്രം ആണത്.ആർട്ടിസ്റ്റ് ബാലകൃഷ്‌ണൻ ഉള്ള്യേരി വരച്ച ചിത്രം.ചിത്രം അപ്‌ലോഡ് ചെയ്ത വ്യക്തി തന്നെ എഴുതിയ കുറിപ്പു കാണുക.പിന്നീടത് അദ്ദേഹം തന്നെ തിരുത്തി.എന്തായാലും ആ കറുത്ത ഹാസ്യം എനിക്കിഷ്ടപ്പെട്ടു.hats off --അനൂപൻ 15:38, 27 ഒക്ടോബർ 2007 (UTC)
സർക്കാർ ഓപ്പീസ് സീരിയസ് ആണെന്നു ആരു പറഞ്ഞു കലേഷേ..അവിടെ നിന്നാണു ഇപ്പോൾ ഏറ്റവും കൂടുതൽ ഹാസ്യം ഉൽപ്പാദിപ്പിക്കപ്പെടുന്നത്. :)--അനൂപൻ 15:47, 27 ഒക്ടോബർ 2007 (UTC)
ഞാനിന്നൊരു സർക്കാരോഫീസിൽ പോയിരുന്നു (സെക്രട്ടറിയേറ്റിൽ). അവിടെ കണ്ട കാഴ്ച്ചയായിരുന്നു മനസ്സിൽ...
Hats Off ന് വി.കെ.എൻ ഭാഷ്യം എന്താന്നറിയാമോ? തലേക്കെട്ടൂര് മാപ്ലേ... :-)
നന്ദി[തിരുത്തുക]
പ്രിയ കലേഷ്, തിരഞ്ഞെടുപ്പിൽ എനിക്കു നൽകിയ പിന്തുണക്കു നന്ദി, ഒരു നല്ല വിക്കിപീഡിയനായി ഇവിടെ ഏറെക്കാലം തുടരാൻ താങ്കളുടെ പിന്തുണ എനിക്കു പ്രോത്സാഹനമേകും. ഒരിക്കൽ കൂടി നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 05:42, 8 നവംബർ 2007 (UTC)
പ്രിയ കലേഷ്.[തിരുത്തുക]
താങ്കൾ വരുത്തിയ മാറ്റങ്ങളും ചോദിച്ച ചോദ്യങ്ങളും കണ്ടു. വളരെ വിജ്ഞാനപ്രദമായ കാര്യങ്ങളായിരുന്നു. പക്ഷേ എന്തിനാണ് അത് മായ്ച്ച് കളഞ്ഞത്. അത് പുനഃസ്ഥാപിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. സസ്നേഹം,--സുഗീഷ് 19:00, 14 നവംബർ 2007 (UTC)
പുതുവത്സരാശംസകൾ[തിരുത്തുക]
നന്മനിറഞ്ഞ പുതുവർഷം ആശംസിക്കുന്നു.--സുഗീഷ് 19:07, 31 ഡിസംബർ 2007 (UTC)
ഹല്ലോ[തിരുത്തുക]
കുറെ നാളായല്ലോ കണ്ടിട്ട്.ഇടക്കൊക്കെ ഒന്നു വന്നു നോക്കിക്കൂടെ. ഞങ്ങളൊക്കെ ഇവിടെ ഇല്ലേ! :)--അനൂപൻ 17:34, 1 മേയ് 2008 (UTC)
കുമാരനാശാൻ[തിരുത്തുക]
സംവാദം:കുമാരനാശാൻ കാണുക. --Vssun 13:06, 1 ഓഗസ്റ്റ് 2009 (UTC)
പ്രമാണം:Saswathikananda.jpg[തിരുത്തുക]
ഈ ചിത്രത്തിന്റെ ഉറവിടം, രചയിതാവ് എന്നീ വിവരങ്ങൾ ചേർക്കാമോ? ഈ ചിത്രം ഇംഗ്ലീഷ് വിക്കിപീഡിയയിൽ ക്രിയേറ്റിവ് കോമൺസ് ലൈസൻസ് പ്രകാരമാണല്ലോ. അവിടെയും ഉറവിടം ഇല്ല. ഒന്ന് ശ്രദ്ധിക്കണേ. --Rameshng:::Buzz me :) 19:33, 11 ജൂലൈ 2010 (UTC)
- ഇദ്ദേഹം 2002-ൽ മരിച്ചതല്ലേ? ഇംഗ്ലീഷ് വിക്കിയിലെ ഫോട്ടോയുടെ തിയതി ആശയക്കുഴപ്പമുണ്ടാക്കുന്നതാണല്ലോ. --Vssun (സുനിൽ) 02:13, 12 ജൂലൈ 2010 (UTC)
പ്രമാണം:Saswathikananda.jpg[തിരുത്തുക]
പ്രമാണം:Saswathikananda.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 16:20, 27 ജൂലൈ 2010 (UTC)
പ്രമാണം:Cardiff Flag.gif[തിരുത്തുക]
പ്രമാണം:Cardiff Flag.gif എന്ന ലേഖനം ഉറപ്പായ പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 12:27, 19 ഒക്ടോബർ 2010 (UTC)
പ്രമാണം:Cisco logo 2006.png[തിരുത്തുക]
പ്രമാണം:Cisco logo 2006.png എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 04:37, 20 ഒക്ടോബർ 2010 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Kalesh,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 06:28, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Kalesh
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 10:48, 16 നവംബർ 2013 (UTC)