Jump to content

സിനമൻ പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A cinnamon bird, as depicted in a bestiary in a manuscript from Western France, c. 1450.

പുരാണകഥകളുമായി ബന്ധപ്പെട്ട ഒരു ജീവിയാണ് സിനമൻ പക്ഷി. സിന്നമോലോഗസ്, സിനോമോൾഗസ്, അല്ലെങ്കിൽ സിന്നമോൾഗസ് എന്നും ഇതറിയപ്പെടുന്നു. വിവിധ മൃഗങ്ങളുടെ യഥാർത്ഥവും കെട്ടുകഥയുമുള്ള സാങ്കൽപ്പികവും രസകരവുമായ വിവരണങ്ങളുള്ള മധ്യകാല പുസ്തകത്തിൽ കൂടുകൾ നിർമ്മിക്കാൻ കറുവപ്പട്ട ശേഖരിക്കുന്ന ഭീമാകാരമായ പക്ഷിയായി ഇതിനെ വിവരിക്കപ്പെടുന്നു.

ഹെറോഡോട്ടസിന്റെ അഭിപ്രായത്തിൽ

[തിരുത്തുക]

ഹെറോഡൊട്ടസ് തന്റെ ദ ഹിസ്റ്ററിയിൽ പറയുന്നതനുസരിച്ച്, സിനമൻ പക്ഷി അക്കാലത്ത് കറുവപ്പട്ട ഉത്പാദിപ്പിച്ചിരുന്ന ഒരേയൊരു രാജ്യം ആയ അറേബ്യയിൽ അധിവസിച്ചിരുന്നു. ഭീമാകാരമായ സിനമൻ പക്ഷികൾ കറുവപ്പട്ട വളരുന്ന ഒരു അജ്ഞാത ഭൂമിയിൽ നിന്ന് കറുവപ്പട്ടകൾ ശേഖരിക്കുകയും അവയുടെ കൂടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുകയും പാറക്കെട്ടുകളിൽ കൂടുകൾ ഉറപ്പിക്കുകയും ചെയ്തു. കറുവപ്പട്ട ലഭിക്കാൻ അറബികൾ ഒരു തന്ത്രം പ്രയോഗിച്ചു. അവർ കാളകളെയും മറ്റ് ഭാരമുള്ള മൃഗങ്ങളെയും കഷണങ്ങളാക്കി പക്ഷികളുടെ കൂടുകൾക്ക് സമീപം നിരത്തി ദൂരത്തേക്ക് പിൻവാങ്ങി. പിന്നീട് പക്ഷികളെ മാംസക്കഷണങ്ങൾ അവരുടെ കൂടുകളിലേക്ക് തിരികെ കൊണ്ടുപോകാൻ പ്രലോഭിപ്പിച്ചു. ശവങ്ങളുടെ ഭാരം പാറക്കെട്ടുകളിൽ നിന്ന് കൂടുകൾ തകർത്തു. കൂടുകളിൽ നിന്നും വീണ കറുവപ്പട്ട അറബികൾ ശേഖരിച്ചു.

  • Nigg, Joseph. The Book of Fabulous Beasts: A Treasury of Writings from Ancient Times to the Present. Oxford University Press, 1999.
  • Françoise Lecocq,
    • « L’œuf du phénix. Myrrhe, encens et cannelle dans le mythe du phénix », L’animal et le savoir, de l’Antiquité à la Renaissance, 2009, Presses univ. de Caen ; preprint on line : "Wayback Machine" (PDF). Archived from the original (PDF) on 2011-06-06., p. 107-130. [1] Archived 2011-06-06 at the Wayback Machine. [bare URL PDF]
    • « Kinnamômon ornéon ou phénix ? L’oiseau, la viande et la cannelle », Prédateurs dans tous leurs états. Evolution, biodiversité, interactions, mythes, symboles, XXXIe Rencontre Internationale d'Archéologie et d'Histoire d’Antibes, dir. J.-P. Brugal, A. Gardeisen, A. Zucker, Éditions APDCA, Antibes, 2011, p. 409–420.
"https://ml.wikipedia.org/w/index.php?title=സിനമൻ_പക്ഷി&oldid=3915593" എന്ന താളിൽനിന്ന് ശേഖരിച്ചത്