ഉപയോക്താവിന്റെ സംവാദം:AboobackerAmaniOfficial
നമസ്കാരം AboobackerAmaniOfficial !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 11:27, 4 ഏപ്രിൽ 2016 (UTC)
പരീക്ഷണങ്ങൾ
[തിരുത്തുക]സലഫി എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത് നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക് എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി.--ഇർഷാദ്|irshad (സംവാദം) 19:06, 4 ഏപ്രിൽ 2016 (UTC)
കോടമ്പുഴ ബാവ മുസ്‌ലിയാർ എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത് നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക് എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി.--ഇർഷാദ്|irshad (സംവാദം) 19:06, 4 ഏപ്രിൽ 2016 (UTC)
മുന്നറിയിപ്പ്
[തിരുത്തുക]ദയവായി താളുകളിൽ നിന്നും ഉള്ളടക്കം നീക്കം ചെയ്യരുത്. ഇതു തുടരുന്നത് ഇവിടെ തിരുത്തുന്നതിൽ നിന്നും തടയാൻ ഇടയാക്കും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:22, 6 ഏപ്രിൽ 2016 (UTC)
- നന്ദി, ബുദ്ധിയുള്ളവന് ഓർമ്മപ്പെടുത്തലുകൾ ഉപകാരപ്പെടും AboobackerAmaniOfficial (സംവാദം) 10:13, 6 ഏപ്രിൽ 2016 (UTC)
എന്താണ് സുഹൃത്തേ ഇത് ??
[തിരുത്തുക]അറിവ് പകർന്നുകൊടുക്കാനുള്ള ഒരു വേദിയാണ് വിക്കിപീഡിയ. ആർക്കും തിരുത്താം... ലേഖനങ്ങൾ എഴുതാം... പക്ഷേ അവയെല്ലാം വിജ്ഞാനപ്രദമാകണം എന്നുമാത്രം. ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാൻ ആർക്കും സാധിക്കും. താങ്കൾക്കും സാധിക്കും... അതത്ര വലിയ സംഭവമൊന്നുമല്ല...!! ലോകത്തിലെ എല്ലാ മനുഷ്യർക്കും വിജ്ഞാനം നേടാനും അത് പകർന്നു നൽകാനുമുള്ള സ്വാതന്ത്ര്യമുണ്ട് എന്ന അടിസ്ഥാന തത്വത്തിന്റെ ആവിഷ്കാരമാണ് വിക്കിപീഡിയ. മഹത്തായ ഈ സംരംഭത്തെ താങ്കളുടെ ആശയപ്രകാശനത്തിന്റെയോ അഭിപ്രായപ്രകടനത്തിന്റെയോ വേദിയാക്കി മാറ്റരുതെന്ന് അപേക്ഷിക്കുന്നു. അതിനായി ബ്ലോഗോ ഫേസ്ബുക്കോ വാട്സ് ആപ്പോ ട്വിറ്ററോ ഒക്കെ ഉപയോഗിക്കാമല്ലോ... താങ്കൾ കാരണം വിക്കിപീഡിയയുടെ വില കുറയരുതെന്ന് ആഗ്രഹിക്കുന്നു. കുസൃതികൾ കാണിക്കുമ്പോൾ വിക്കിപീഡിയയ്ക്കുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവരെ ഓർക്കുക. അവരുടെ അധ്വാനത്തെയും സമയത്തെയും ബഹുമാനിക്കുക. അവരെ നിന്ദിക്കരുത്.. ഈ അഭിപ്രായത്തെ നല്ല രീതിയിൽ മാത്രം താങ്കൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു...----- എന്ന് ഒരു പാവം വിക്കിപീഡിയൻ -അരുൺ സുനിൽ കൊല്ലം (സംവാദം) 10:54, 10 ഏപ്രിൽ 2016 (UTC)
- ഇങ്ങനെയൊക്കെ പറയാനുണ്ടായ കാരണങ്ങൾ എന്താണെന്ന് മനസ്സിലായിട്ടില്ല, വിശദീകാരിച്ചാൽ ഉപകാരപ്പെടും, തെറ്റുണ്ടെങ്കിൽ തീർച്ചയായും തിരുത്തും. AboobackerAmaniOfficial (സംവാദം) 11:01, 10 ഏപ്രിൽ 2016 (UTC)
വിശ്വപ്രഭ
[തിരുത്തുക]താങ്കൾ എഴുതിയ ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരായത് കൊണ്ടാണ് ഒഴിവാക്കിയത് . ഒരിക്കൽ ഒഴിവാക്കിയ ലേഖനങ്ങൾ വീണ്ടും മതിയായ അവലംബമോ , ശ്രദ്ധേയത തെളിയിക്കുന്ന കണ്ണികൾ എന്നിവ ഇല്ലാതെ വീണ്ടും എഴുതരുത്. താങ്കളുടെ ആശയപ്രകാശനത്തിന്റെയോ അഭിപ്രായപ്രകടനത്തിന്റെയോ വേദി അല്ലാ വിക്കിപീഡിയ . ആളുകളെ അവഹേളിക്കുന്ന തരം ലേഖനങ്ങൾ എഴുതുന്ന പ്രവർത്തികൾ തുടരുന്ന പക്ഷം താങ്കളെ മലയാളം വിക്കിയിലും തടയും എന്ന് അറിയിച്ച് കൊള്ളുന്നു. - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 11:40, 11 ഏപ്രിൽ 2016 (UTC)
ചാലിയം
[തിരുത്തുക]എന്ത് കൊണ്ടാണ് ഈ [1] വർഗ്ഗം നീക്കം ചെയ്തത് . ചാലിയം ഒരു ദ്വീപ് അല്ലാ എന്ന് അഭിപ്രായം ഉണ്ടോ - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 11:11, 17 ഏപ്രിൽ 2016 (UTC)
വധശിക്ഷ
[തിരുത്തുക]വധശിക്ഷ എന്ന ലേഖനത്തിൽ ഇസ്ലാം ഉപവിഭാഗത്തിൽ താങ്കൾ നടത്തിയ ഈ തിരുത്ത് ഒന്നു വിശദീകരിക്കാമോ ബിപിൻ (സംവാദം) 03:47, 18 ഏപ്രിൽ 2016 (UTC)
ഉപയോക്താവിന്റെ താൾ തിരുത്തിയതായി കണ്ടു
[തിരുത്തുക][2] [3] താങ്കൾ ഉപയോക്താവിന്റെ താൾ തിരുത്തിയതായി കണ്ടു . ഒരു പക്ഷേ പരിചയക്കുറവുകൊണ്ടാവാം, ഒരു ഉപയോക്താവിന്റെ താൾ ഔദ്യോഗികമായി ആ ഉപയോക്താവിനു മാത്രമാണ് തിരുത്തുവാൻ അധികാരമുള്ളത്. ഉപഹാരങ്ങളും, ആശംസകളും അർപ്പിക്കുവാൻ മറ്റുപയോക്താക്കൾക്ക് ഈ താൾ ഉപയോഗിക്കാവുന്നതാണ്. താങ്കൾ നടത്തിയ ഈ തിരുത്തുകൾ വിക്കിപീഡിയയിൽ നശീകരണപ്രവർത്തനമായി കണക്കാക്കപ്പെടുന്നുണ്ട്. ദയവായി അത്തരം പ്രവൃത്തികൾ തുടരാതിരിക്കുക. - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 09:22, 19 ഏപ്രിൽ 2016 (UTC)
തടയൽ
[തിരുത്തുക]താങ്കളെ ഒരു മാസത്തേക്ക് ഇവിടെ തിരുത്തുന്നതിൽ നിന്നും തടഞ്ഞിട്ടുണ്ട്. ഇനിയാവർത്തിച്ചാൽ ആജീവനാന്ത വിലക്ക് വീഴും. പല ഉപയോക്തൃനാമങ്ങളിൽ നിന്നും ലോഗിൻ ചെയ്തിട്ടുള്ളതിനാൽ വേറേ ഏതെങ്കിലും പേരിൽ സമാനമായ തിരുത്ത് ആവർത്തിക്കുന്നതും താങ്കൾക്ക് ഗുണകരമായി ഭവിക്കില്ലെന്ന് ഓർമ്മിപ്പിക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:36, 20 ഏപ്രിൽ 2016 (UTC)
വ്യക്തിതാൽപര്യം
[തിരുത്തുക]- വ്യക്തമായ അവംലംബങ്ങളുണ്ടായിട്ടും തനിക്ക് താൽര്യമില്ലാത്ത ലേഖനങ്ങളിലെല്ലാം ടാഗുകൾ ഇട്ട് നിരന്തരം ലേഖനങ്ങളിൽ കൈ കടത്തുക, താൽപര്യമില്ലാത്ത ഭാഗങ്ങൾ തിരുത്തകയോ നീക്കം ചെയ്യുകയോ ചെയ്യുക എന്നിവ ആവർത്തിച്ചു കൊണ്ടിരിക്കുന്നു --സുഹൈറലി 12:04, 20 ഏപ്രിൽ 2016 (UTC)
ഹിദായ മസ്ജിദ് തിരുവമ്പാടി പെട്ടെന്ന് മായ്ക്കുക
[തിരുത്തുക]ഹിദായ മസ്ജിദ് തിരുവമ്പാടി എന്നതാളിൽ പെട്ടെന്ന് മായ്ക്കുക എന്ന ടാഗിട്ടത് എന്തിനാണെന്ന് വ്യക്തമാക്കാമോ അതിന് താങ്കൾ കാരണമൊന്നും നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ ? --രൺജിത്ത് സിജി {Ranjithsiji} ✉ 16:23, 16 നവംബർ 2016 (UTC)
ആരാമ്പ്രം
[തിരുത്തുക]താങ്കൾ ആരാമ്പ്രം എന്ന താളിൽ ചെയ്ത തിരുത്തുകൾ തെറ്റ് ആണെന്ന് അരിയിക്കുന്നു. മടവൂർ പഞ്ചായത്തിലെ എറ്റവും വലിയ അങ്ങാടി അരാമ്പ്രം ആണ്. ജദൻ റസ്നിക് ജലീൽ യു സി 08:08, 15 ഫെബ്രുവരി 2018 (UTC)
വിക്കിപീഡിയ:ഏഷ്യൻ മാസം 2019
[തിരുത്തുക]ഈ താളില് മൂന്നാം കക്ഷി അവലംബം ആവശ്യപ്പെടുന്നു അങ്ങനെ വച്ചാല് എന്താണ് ഉദ്ദേശിക്കുന്നത്. നിങ്ങള് ഒന്ന് സഹായിക്കുമോ skp valiyakunnu (സംവാദം) 11:20, 5 ജനുവരി 2020 (UTC)