ഇടപ്പള്ളി മെട്രോ നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kochi Metro logo.png
Edappally
ഇടപ്പള്ളി

മെട്രോ നിലയം
സ്ഥലം
പ്രധാന സ്ഥലംEdappally Junction
ലൈൻ1
മറ്റു വിവരങ്ങൾ
ട്രാക്കുകൾ2
പ്ലാറ്റ്ഫോമുകൾ2
പ്ലാറ്റ്ഫോം ഇനംസൈഡ്
തുറന്നത്ജൂലൈ 19 2017[1]
സേവനങ്ങൾ
മുമ്പത്തെ സ്റ്റേഷൻ   കൊച്ചി മെട്രോ   അടുത്ത സ്റ്റേഷൻ
toward ആലുവ
ആലുവ - തൃപ്പൂണിത്തുറ
ഇടപ്പള്ളി മെട്രോ ഫ്ലൈ ഓവറിൽ

എറണാകുളം ജില്ലയിലെ ഇടപ്പള്ളി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് ഇടപ്പള്ളി മെട്രോ നിലയം. ആലുവ - തൃപ്പൂണിത്തുറ മെട്രോ പാതയിൽ പത്തടിപ്പാലം മെട്രോ നിലയത്തിനും ചങ്ങമ്പുഴ പാർക്ക് മെട്രോ നിലയത്തിനും ഇടയിലാണ് ഈ മെട്രോ നിലയം.[2][3]

സേവനങ്ങൾ[തിരുത്തുക]

ആകാശപ്പാത[തിരുത്തുക]

ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ലുലു മാളിലേക്കുള്ള കോറിഡോർ

മെട്രോ സ്റ്റേഷനിൽ നിന്ന് അടുത്തുള്ള ലുലുമാളിലേക്കുള്ള ആകാശപ്പാത അഥവാ സ്കൈവൈ രാവിലെ 9 മുതൽ രാത്രി 10 വരെ.[4][5]

അടിപ്പാത[തിരുത്തുക]

കാൽനട യാത്രക്കാർക്കായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം.ആർ.സി.) നേതൃത്വത്തിലാണ് അടിപ്പാത നിർമ്മാണം പൂർത്തിയാക്കിയത്. ഇരുവശങ്ങളിലും സ്റ്റേഷന്റെ മുന്നിൽനിന്നാണ് അടിപ്പാതയിലേക്കുള്ള പ്രവേശനം. 44 മീറ്റർ നീളവും രണ്ടര മീറ്റർ വീതിയും മൂന്നു മീറ്റർ ഉയരവുമുള്ളതാണ് അടിപ്പാത.[6]

വാർത്തകളിൽ[തിരുത്തുക]

വനിത ദിനം[തിരുത്തുക]

ഓരോ സ്ത്രീയും ഏറെ പ്രത്യേകതയുള്ളയാൾ എന്ന ടാഗ് ലൈനോടുകൂടിയാണ് കെഎംആർഎൽ വനിതാ ദിനം ആചരിച്ചത്. വനിത ദിനത്തിന്റെ ഭാഗമായി 2018 മാർച്ച് 8 ന് സ്റ്റേഷൻ കൺട്രോളറും സാങ്കേതിക വിഭാഗം ജീവനക്കാരും എല്ലാം വനിതകളായിരുന്നു.[7][8]

ഒന്നാം വാർഷികം[തിരുത്തുക]

കൊച്ചി മെട്രോയുടെ ഒന്നാം വാർഷികത്തിൽ ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും കെഎംആർഎൽ അധികൃതരും മെട്രോ ജീവനക്കാരും ചേർന്ന് ഒരു വലിയ കേക്ക് മുറിച്ചാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്.[9] തുടർന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ടൈം-ട്രാവലർ-മാജിക് മെട്രോ ഇന്ദ്രജാലം അരങ്ങേറി.[1][10]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ഒന്നാം പിറന്നാൾ ആഘോഷിച്ച് കൊച്ചി മെട്രോ". DC Books (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-08-05.
  2. "കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാൻ ഒരു കഥയുണ്ട്, ചിത്രകഥ - Kvartha | DailyHunt". DailyHunt. ശേഖരിച്ചത് 2018-08-03.
  3. Desk, The Hindu Net (2017-06-17). "Know your Kochi Metro: map with routes, stops and journey time". The Hindu (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-08-05.
  4. "ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ലുലുമാളിലേക്കുള്ള സ്കൈവോക് തുറന്നു | Lulu Mall | Skywalk | Edappaly". Manoramanews. ശേഖരിച്ചത് 2018-08-05.
  5. "ഇടപ്പള്ളി മെട്രോ സ‌്റ്റേഷനിൽനിന്ന‌് ലുലു മാളിലേക്ക‌് ആകാശപ്പാത". Deshabhimani. ശേഖരിച്ചത് 2018-08-05.
  6. "ഇടപ്പള്ളി ജങ്ഷനിൽ കാൽനട യാത്രക്കാർക്കായി അടിപ്പാത തുറന്നു – Newsthen.com I Breaking News, Kerala news, latest news, India, Kerala politics, sports, movies, celebrities, lifestyle, E-paper, Photos & Videos". newsthen.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-08-05.[പ്രവർത്തിക്കാത്ത കണ്ണി]
  7. "ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ 'ഏറെ പ്രത്യേകത'". ManoramaOnline. ശേഖരിച്ചത് 2018-08-05.
  8. "വനിതാ ദിനം: ഇടപ്പള്ളി മെട്രോ സ്റ്റേഷൻ സ്ത്രീകൾ പ്രവർത്തിപ്പിക്കും". Mathrubhumi. ശേഖരിച്ചത് 2018-08-05.
  9. "കൊച്ചി മെട്രോയ്‌ക്ക് ഒന്നാം പിറന്നാൾ". www.mangalam.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-08-05.
  10. "ഒന്നാം വാർഷികം ആഘോഷമാക്കി കൊച്ചി മെട്രോ; ചൊവ്വാഴ്ച യാത്രക്കാർക്ക് സൗജന്യയാത്ര - Express Kerala". Express Kerala (ഭാഷ: ഇംഗ്ലീഷ്). 2018-06-17. ശേഖരിച്ചത് 2018-08-05.
"https://ml.wikipedia.org/w/index.php?title=ഇടപ്പള്ളി_മെട്രോ_നിലയം&oldid=3624786" എന്ന താളിൽനിന്ന് ശേഖരിച്ചത്