ആനന്ദമാർഗ്ഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ ഒരു ഹിന്ദുആധ്യാത്മിക സംഘടന ആണ് ആനന്ദമാർഗം . പ്രഭാത് രഞ്ജൻ സർക്കാർ (ആനന്ദമൂർത്തി) 1955 ൽ സ്ഥാപിച്ചു. പശ്ചിമബംഗാളിലെആനന്ദനഗർആണ് ആസ്ഥാനം. സന്യാസം സ്വീകരിച്ച അനുയായികൾ അവധൂതന്മാർ എന്നറിയപ്പെടുന്നു.

Ananda Margas nine headquarters around the world.

അടിസ്ഥാനതത്ത്വങ്ങള്[തിരുത്തുക]

യമസാധന, നിയമസാധന എന്നിങ്ങനെ രണ്ടു ചര്യാക്രമങ്ങൾ ഇവർക്കുണ്ട് . അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം, ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവയാണ് ചര്യാക്രമങ്ങളുടെ അടിസ്ഥാനതത്ത്വങ്ങൾ. കാപാലിക സാധനയും ഇവർ പരിശീലിക്കാറുണ്ട് .

സംവിധാനം[തിരുത്തുക]

സംഘടനയെ താഴെ പറയുന്ന ഒമ്പത് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു .

  1. Delhi Sector – the Indian sub-continent
  2. Hong Kong Sector – North-East Asia [1]
  3. Manila Sector – South-East Asia [2]
  4. Suva Sector – Australia, Pacific region [3]
  5. New York Sector – North and Central America and the Caribbean [4]
  6. Georgetown Sector – South America [5]
  7. Berlin Sector – Europe [6]
  8. Qahira Sector – Balkans, West Asia, North Africa [7]
  9. Nairobi Sector – Sub-Saharan Africa [8]


മറ്റു പ്രവർത്തനങ്ങൾ[തിരുത്തുക]

1963 ൽ സംഘടന സാമൂഹ്യപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. ഇതിനുവേണ്ടി സ്ഥാപിച്ച സമിതികളാണ് എഡ്യൂക്കേഷൻ റിലീഫ് ആൻഡ് വെൽഫയർ സെക്ഷൻ, പ്രൗട്ടിസ്റ്റ് ഫോറം ഓഫ് ഇന്ത്യ എന്നിവ. ഈ സംഘടനയിലെ തീവ്രവാദികൾ `വിശ്വശാന്തിസേന' എന്ന പേരിൽ സൈനിക സംഘടന ഉണ്ടാക്കി അക്രമപ്രവർത്തനങ്ങൾ നടത്തിയെന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്] കൊലക്കുറ്റത്തിന് 1971ൽ മാധവാനന്ദയെയും ആനന്ദമൂർത്തിയെയും അറസ്റ്റു ചെയ്തിട്ടുണ്ട് .

അവലംബം[തിരുത്തുക]

Barker, Eileen (1989) New Religious Movements: A Practical Introduction (London: HMSO). Third impression, with amendments, 1992.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആനന്ദമാർഗ്ഗം&oldid=1698846" എന്ന താളിൽനിന്ന് ശേഖരിച്ചത്