അഞ്ചുരുളി
Anchuruli | |
---|---|
Tourist spot | |
![]() അഞ്ചുരുളിയിലെ തുരങ്കം | |
Coordinates: 9°41′45″N 76°59′47″E / 9.69583°N 76.99639°E | |
Country | ![]() |
State | Kerala |
District | Idukki |
നാമഹേതു | Anchuruli tunnel |
• ഭരണസമിതി | Kanchiyar panchayath |
ഉയരം | 755 മീ(2,477 അടി) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 685511 |
ഏരിയ കോഡ് | 04868 |
വാഹന റെജിസ്ട്രേഷൻ | KL-37 |
Nearest cities | Kattappana |
ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അഞ്ചുരുളി. കട്ടപ്പനയിൽ നിന്നും ഏലപ്പാറ വഴി 9 കി.മി. ദൂരം മാത്രമേ ഉള്ളൂ ഇവിടേക്ക്.[1][2] ഇരട്ടയാർ ഡാമിൽ നിന്നും ഇവിടേയ്ക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് ഇവിടുത്തെ പ്രത്യേകത. ഇതിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നു[3]. അഞ്ചുരുളി ഫെസ്റ്റ് ഇവിടെ അറിയപ്പെടുന്ന ഒരു ആഘോഷമാണ്
പേരിനു പിന്നിൽ[തിരുത്തുക]
ഈ ജലാശയത്തിൽ അഞ്ച് മലകൾ നിരയായി ഉരുളി കമിഴ്ത്തിയതുപോലെ ഇരിക്കുന്നതിനാൽ ആദിവാസികളാണ് അഞ്ചുരുളി എന്ന പേരിട്ടത്
നിർമ്മാണം[തിരുത്തുക]
1974 മാർച്ച് 10ന് നിർമ്മാണം ആരംഭിച്ച അഞ്ചുരുളി ടണൽ 1980 ജനുവരി 30ന് ഉദ്ഘാടനം ചെയ്തു. 5.5 കിലോമീറ്റർ നീളവും 24 അടി വ്യാസവുമുള്ള ടണൽ ഇരട്ടയാർ മുതൽ അഞ്ചുരുളി വരെ ഒറ്റ പാറയിൽ കോൺട്രാക്ടർ പൈലി പിള്ളയുടെ നേതൃത്വത്തിലാണ് നിർമിച്ചത്. രണ്ടിടങ്ങളിൽ നിന്നും ഒരേ സമയം നിർമ്മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിർമ്മാണ കാലയളവിൽ 22 പേർ അപകടങ്ങളിൽ മരിച്ചു. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് തുരങ്കം. ഇരട്ടയാറിൽ അണക്കെട്ട് നിർമിച്ച് അവിടെ നിന്നുള്ള വെള്ളം തുരങ്കത്തിലൂടെ അഞ്ചുരുളിയിലെ ഇടുക്കി ജലാശയത്തിലേയ്ക്ക് എത്തിക്കുന്നതാണ് പദ്ധതി. . ഇടുക്കി അണക്കെട്ടിൽ വെള്ളം പൂർണമായി നിറയുമ്പോൾ ടണൽ മുഖത്തുവരെ വെള്ളം കയറും. അപ്പോൾ 1000 അടിക്കു മുകളിൽ വെള്ളമുണ്ടാകും.[4][5]
ചിത്രശാല[തിരുത്തുക]
-
ഇരട്ടയാറിൽ നിന്നും ഇടുക്കി ഡാമിലേക്കു അഞ്ചുരുളി ടണൽ വഴി വെള്ളമൊഴുകുന്ന ഭാഗം
-
അഞ്ചുരുളി ഗുഹയിൽ നിന്നുമുള്ള ദൃശ്യം
അവലംബം[തിരുത്തുക]
- ↑ "Anchuruli tunnel, popularised by 'Iyobinte Pusthakam'". OnManorama (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-10-05.
- ↑ "കേരളത്തിലെ ഇൗ അത്ഭുതക്കാഴ്ച ഒരിക്കല്ലെങ്കിലും കണ്ടിരിക്കണം". ManoramaOnline. ശേഖരിച്ചത് 2019-10-05.
- ↑ "Anchuruli | Gods Own Idukki". godsownidukki.com. മൂലതാളിൽ നിന്നും 2016-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-04.
- ↑ "Anchuruli- Extension of Idukki Dam, Anchuruli Tunnel". Panchalimedu (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2014-11-17. ശേഖരിച്ചത് 2016-12-04.
- ↑ Raman, Giji K. "Anchuruli inching towards Idukki's tourism map". The Hindu. ശേഖരിച്ചത് 2016-12-04.

