സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്ര പകര്‍പ്പുകള്‍ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. സാധാരണയായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സൌജന്യമായി ലഭ്യമാണ്. അതിന് ലഭ്യമാക്കാനാവശ്യമായ പണം മാത്രമേ നല്‍കേണ്ടിവരികയുള്ളു. കൂടാതെ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് അഥവാ അത് എഴുതപ്പെട്ടിരിക്കുന്ന പ്രോഗ്രാം കോഡ് എല്ലാവര്‍ക്കും വായിക്കാവുന്ന വിധത്തില്‍ ലഭ്യമായിരിക്കും. കൂടാതെ ഇത്തരം കോഡുകളുടെയും സോഫ്റ്റ്‌വെയറിന്റെയും കൂടെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതി പത്രം സാധാരണയായി ഉള്‍പ്പെടുത്തിയിരിക്കും. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ എല്ലാം പൊതുസഞ്ചയത്തില്‍ ലഭ്യമാക്കിയവയായിരിക്കും.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1983 ല്‍ റിച്ചാഡ് സ്റ്റാള്‍മാനാണ് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.[1] 1985 ല്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ (FSF)ആരംഭിച്ചു. 1998 മുതല്‍ പലപേരിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അറിയപ്പെടുന്നു. അതില്‍ ഏറ്റവും പ്രചാരത്തിലുള്ളവയാണ് FOSS("free and open source software"),FLOSS ("free, libre and open source software) എന്നിവ. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യങ്ങള്‍ പരിരക്ഷിക്കാനും ശക്തിപ്പെടുത്തുന്നതിനുമായി 2005 ല്‍ "Software Freedom Law Center" പ്രവര്‍ത്തനം തുടങ്ങി.[2]
[തിരുത്തുക] സൌജന്യസോഫ്റ്റ്‌വെയര്‍
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ചിലപ്പോള്‍ സൌജന്യമായി ലഭിക്കണമെന്നില്ല എന്നാല്‍ അത് ഉപയോഗിക്കുന്നതിന് പണം നല്‍കേണ്ടതില്ല. കൂടാതെ അത് ഏതൊരുപയോക്താവിനും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്രം നല്‍കുന്നവയായിരിക്കും. സൌജന്യമായി ലഭിയ്ക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആകണമെന്നില്ല. സൌജന്യമായതും സ്വതന്ത്രമല്ലാത്തതുമായ സോഫ്റ്റ്‌വെയറുകളെ ഫ്രീവെയര്‍ (സൌജന്യസോഫ്റ്റ്‌വെയര്‍ )എന്നു് വിളിയ്ക്കുന്നു. സൌജന്യസോഫ്റ്റ്‌വെയര്‍ അതിന്റെ പകര്‍പ്പവകാശം നിര്‍മ്മാതാക്കളില്‍തന്നെ നിലനിറുത്തുന്നു. കൂടാതെ ഇവയുടെ സോഴ്സ് ലഭ്യമായിരിക്കുകയില്ല. ഇവയുടെ കൂടുതല്‍പകര്‍പ്പുകള്‍ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയില്ല.[3][4]
[തിരുത്തുക] സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യങ്ങള്‍
1986 ഫെബ്രുവരിയില്‍ FSF സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നിര്‍വ്വചനം പ്രസിദ്ധീകരിച്ചു.അത് തയ്യാറാക്കിയത് റിച്ചാഡ് സ്റ്റാള്‍മാനാണ്. അതിന്‍പ്രകാരം സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോക്താവിന് താഴെപറയുന്ന തരം സ്വാതന്ത്ര്യങ്ങള്‍ ഉണ്ട് [5]
- സ്വാതന്ത്ര്യം 0: ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം
- സ്വാതന്ത്ര്യം 1: സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്ന് വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം
- സ്വാതന്ത്ര്യം 2: പ്രോഗ്രാമിന്റെ പകര്‍പ്പുകള്‍ പുനര്‍വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം
- സ്വാതന്ത്ര്യം 3: പ്രോഗ്രാമിനെ നവീകരിയ്ക്കാനും, നവീകരിച്ചവ പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം.
സ്വാതന്ത്ര്യം 1 സ്വാതന്ത്ര്യം 3 എന്നിവ ലഭിക്കുവാന്‍ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് ലഭ്യമായിരിക്കണം. സോഴ്സ് ഇല്ലാതെ പ്രവര്‍ത്തനത്തെപ്പറ്റി മനസ്സിലാക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോക്താവിന് സോഫ്റ്റ്‌വെയറിന്മേലുള്ള പൂര്‍ണ്ണ നിയന്ത്രണം സാദ്ധ്യമാകുന്നു.[6]
1997 ല്‍ പുറത്തിറക്കിയ Debian Free Software Guidelines ലും 1998 ല്‍ പുറത്തിറക്കിയ Open Source Definition ലും ഇതിനു സമാനമായ നിര്‍വ്വചനങ്ങള്‍ ഉണ്ട്. [7]
[തിരുത്തുക] ഉദാഹരണങ്ങള്‍
Free Software Directory വളരെ വലിയ ഒരു സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ വിവരശേഖരം ലഭ്യമാക്കിയിട്ടുണ്ട്. ലിനക്സ് കെര്‍ണല്‍, ഗ്നു/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം, ഗ്നു കമ്പയിലര്‍, മൈഎസ്ക്യുഎല്‍ വിവരസംഭരണി, അപ്പാചേ വെബ്സെര്‍വര്‍, സെന്റ് മെയില്‍, എമാക്സ് എഡിറ്റര്‍, ജിമ്പ്, ഓപ്പണ്‍ഓഫീസ് മുതലായവ സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ക്ക് ഉദാഹരണങ്ങളാണ്.
[തിരുത്തുക] സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതി പത്രം
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ അംഗീകരിച്ച ജനീവ കരാര്‍ പ്രകാരം സോഫ്റ്റുവെയര്‍ എന്നതു് പകര്‍പ്പാവകാശ നിയമം വഴി സംരക്ഷിയ്ക്കപ്പെട്ടിട്ടുള്ള കലാസൃഷ്ടിയാണു്. ഓരോ സോഫ്റ്റുവെയറിലുമുള്ള പൂര്‍ണ്ണാവകാശം അതിന്റെ രചയിതാവിലധിഷ്ടിതമാണു്. സ്വതന്ത്ര അനുമതി പത്രങ്ങളിലൂടെ ഓരോ രചയിതാവിനുമുള്ള ഈ അവകാശം ഓരോ ഉപയോക്താക്കളിലും എത്തിച്ചേരുന്നു.
[തിരുത്തുക] വിവിധ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതി പത്രങ്ങള്‍
എല്ലാ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതി പത്രങ്ങളും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യങ്ങള്‍ ഉറപ്പുവരുത്തുന്നവയാണ്. താഴെപറയുന്നവയാണ് പ്രധാന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതി പത്രങ്ങള്‍
- ഗ്നൂ സാര്‍വ്വജനിക അനുവാദപത്രം
- ഗ്നു ലെസ്സര്‍ അനുമതി പത്രം
- ബി.എസ്.ഡി അനുമതി പത്രം
- മോസില്ല പൊതു അനുമതി പത്രം
- എം.ഐ.ടി അനുമതി പത്രം
- അപ്പാചേ അനുമതി പത്രം
[തിരുത്തുക] പകര്‍പ്പനുമതി അവകാശങ്ങള്‍
പകര്‍പ്പനുമതി അവകാശങ്ങളെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ താഴെപറയും പ്രകാരം തരംതിരിച്ചിരിക്കുന്നു.
- പൊതുസഞ്ചയം :- പകര്‍പ്പവകാശം അവസാനിച്ചവ, നിര്‍മ്മാതാവ് പൊതുസഞ്ചയത്തിലേക്ക് നല്‍കിയവ. പൊതുസഞ്ചയത്തിലുള്ളവയ്ക്ക് പകര്‍പ്പവകാശം ഇല്ലാത്തതുകൊണ്ട് അവ കുത്തക സോഫ്റ്റ്‌വെയര്‍ ആയാലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആയാലും പകര്‍പ്പനുമതി ഉള്ളവയായി കണക്കാക്കാം.
- അനുമതി അനുവദിച്ചവ :- ബി.എസ്.ഡി. അനുമതി പത്രങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. നിര്‍മ്മാതാവ് പകര്‍പ്പവകാശം നിലനിറുത്തുന്നുണ്ടെങ്കിലും വാറണ്ടി ഉപേക്ഷിക്കുകയും പകര്‍പ്പെടുക്കാനും മാറ്റം വരുത്താനും അനുമതിനല്‍കുകയും ചെയ്യും.
- പകര്‍പ്പനുമതി പത്രങ്ങള്‍ :- ഗ്നു അനുമതിപത്രമാണ് ഇതില്‍ ഏറ്റവും പ്രധാനം. നിര്‍മ്മാതാവ് പകര്‍പ്പവകാശം നിലനിറുത്തുകയും പുനര്‍വിതരണത്തിനും മാറ്റംവരുത്തുവാനും ഉള്ള അവകാശങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ പുനര്‍വിതരണങ്ങളും മാറ്റങ്ങളും എല്ലാം അതേ അനുമതി പത്രത്തില്‍ തന്നെയായിരിക്കണമെന്നുമാത്രം.
[തിരുത്തുക] മറ്റു കണ്ണികള്‍
[തിരുത്തുക] References
- ↑ GNU project Initial Announcement.
- ↑ Software Freedom Law Center.
- ↑ Dixon, Rod (2004). Open Source Software Law. Artech House. p. 4. ISBN 9781580537193. http://books.google.com/books?id=9b_vVPf53xcC&pg=PA4&dq=%22free+software%22+freeware#PPA4,M1. Retrieved on 2009-03-16. "On the other hand, freeware does not require any payment from the licensee or end-user, but it is not precisely free software, despite the fact that to an end-user the software is acquired in what appears to be an identical manner. Freeware is provided to end-users at no cost, but free software provides more benefits than simply delivering a no-cost product--indeed, for the end-user, there may be circumstances where the monetary cost of acquiring free software exceeds the cost of freeware.".
- ↑ Graham, Lawrence D. (1999). Legal battles that shaped the computer industry. Greenwood Publishing Group. p. 175. ISBN 9781567201789. http://books.google.com/books?id=c6IS3RnN6qAC&pg=PA175&dq=%22Legal+battles+that+shaped+the+computer+industry%22+%22from+the+beginning+of+the+computer+age%22. Retrieved on 2009-03-16. "Freeware, however, is generally only free in terms of price; the author typically retains all other rights, including the rights to copy, distribute, and make derivative works from the software.".
- ↑ GNU's Bulletin, Volume 1 Number 1, page 8.
- ↑ Free Software Foundation. The Free Software Definition. ശേഖരിച്ചത് 2007-04-22.
- ↑ Bruce Perens. Debian's "Social Contract" with the Free Software Community. debian-announce mailing list.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഡെഫനിഷന്‍
- Transcripts about Free Software by FSFE
- സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാഗസിന്
- Free cultural works definition
- Why Open Source Software / Free Software (OSS/FS)? Look at the Numbers!, analysis of the advantages of OSS/FS by David A. Wheeler.
- FLOSSWorld - Free/Libre/Open-Source Software: Worldwide impact study
- സോഫ്റ്റ്‌വെയര്‍ സ്വതന്ത്രത: ഒരു ആമുഖം, (റോബെര്‍ട്ട് ജെ ചസ്സെല്)
- Decoding Liberation: The Promise of Free and Open Source Software, by Samir Chopra and Scott Dexter
- Free Software Definition at The Linux Information Project
- Open Source Enters the Mainstream According to Findings from the Actuate Annual Open Source Survey for 2008
|
|||||||||||||||||||||||||||||||||||