വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(
ശ്രീരാമന്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
|
| രാമന്‍ |

രാമന്‍ , പത്നി സീത, അനുജന്‍ ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരോടൊപ്പം |
| ദേവനാഗരി: |
राम |
| തമിഴ്: |
இராமர் |
| വസതി: |
അയോദ്ധ്യ |
| മന്ത്രം: |
രാമ രാമ |
| ആയുധം: |
വില്ലും അസ്ത്രവും |
| പങ്കാളി: |
സീത |
| വാഹനം: |
രഥം |
|
വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമന്‍ (English: Rama, IAST: rāma, Devanāgarī: राम, Thai: พระราม, Lao: ພຣະຣາມ, Burmese: Yama, Tagalog: Rajah Bantugan). അയോദ്ധ്യയിലെ രാജാവായിരുന്നു രാമന്‍. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് രാമായണം പുരോഗമിക്കുന്നത്.
ഹിന്ദു ആരാധനാമൂര്‍ത്തികളില്‍ പ്രധാനിയാണ് രാമന്‍. ഏഷ്യയിലും, കിഴക്കേ ഏഷ്യയിലും [1] ഉള്ള പുരാണകാവ്യങ്ങളില്‍ രാമന്‍ പ്രസിദ്ധമാണ്.
അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയില്‍ ജനിച്ച ആദ്യപുത്രനാണ് രാമന്‍. ഹിന്ദുമതത്തില്‍ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു[2]. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി. ഉത്തമസ്ത്രീയായി സീതയെ കരുതുന്നു[2][3]. ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരായിരുന്നു രാമന്റെ സഹോദരന്‍മാര്‍.
രാമചരിതവും ജീവനവും ധര്‍മ്മത്തിന് ഉദാഹരണമാണ്. ഉത്തമപുരുഷനും പൂര്‍ണ്ണ മനുഷ്യനുമായിരുന്നു രാമന്‍. ദശരഥന്‍ കൊടുത്ത ശപഥം മുന്‍നിര്‍ത്തി, തന്റെ മകനായ ഭരതന്‍ രാജാവാകണം എന്നുള്ളതും പതിന്നാലു വര്‍ഷത്തെ രാമന്‍ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു.[4] പത്നി സീതക്കും അനുജന്‍ ലക്ഷ്മണനും രാമനെ പിരിഞ്ഞിരിക്കുവാന്‍ കഴിയാത്തതുകൊണ്ട് പതിന്നാലു വര്‍ഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരന്‍ രാവണന്‍ സീതയെ അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയില്‍ ഉണ്ടെന്ന് ഹനുമാന്‍ കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവില്‍ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു.
വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവര്‍ത്തിയായി, [4] പിന്നീടുള്ള പതിനോരായിരം വര്‍ഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ രാമരാജ്യ മായി അറിയപ്പെട്ടു.
ഹിന്ദു മതം · ദശാവതാരം  |
|
| ദശാവതാരങ്ങള്‍ |
|
 |
|
| മറ്റ് അവതാരങ്ങള്‍ |
|
|
| *Buddha or Balarama is considered the ninth avatar of Vishnu, depending the tradition. In North India, Buddha is included and in south India, Balarama. |
|